Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]
മാസങ്ങളായി… അപ്പുവിന്റെ ഒരു വിവരങ്ങളും ഉണ്ടായില്ല, തിരികെ ബന്ധപ്പെടാൻ പോലും പറ്റിയില്ല, ശോഭയുടെയും നിളയുടെയും മിഴികൾ തോർന്നില്ല, ചന്തു എപ്പോഴും വിഷാദ ഭാവം എടുത്തണിഞ്ഞു നടന്നു, അപ്പുവിന്റെ അടുത്തുള്ള പലരെയും അവർ ബന്ധപ്പെട്ടു പക്ഷേ അപ്പുവിന്റെ യാധൊരു വിവരവും കിട്ടിയില്ല, അപ്പുവിന്റെ അഭാവത്തിൽ ശോഭ വീട്ടിൽനിന്നും പുറത്തേക്ക് ഇറങ്ങാതായി, നിള എന്നും അവിടെയെത്തി ശോഭയുടെ കാര്യങ്ങൾ മുറക്ക് നടത്തിയിരുന്നു, ശോഭയുടെ മുന്നിൽ ഒരിക്കൽപോലും അവൾ അപ്പുവിനെ ഓർത്ത് കരഞ്ഞില്ല, അപ്പു തിരികെ വരുമെന്ന് ശോഭയെ ഓർമിപ്പിച്ചുകൊണ്ടിരുന്നു, അപ്പു തനിക്ക് തന്ന വാക്കാണത് അവനത് ഒരിക്കലും തെറ്റിക്കില്ല എന്ന് പറഞ്ഞശ്വസിപ്പിക്കും, നിള ശോഭക്ക് വലിയ ആശ്വാസമായിരുന്നു, നിള മുടങ്ങാതെ അപ്പുവിന് വേണ്ടി പ്രാർത്ഥിക്കാൻ കണ്ണന് മുന്നിലും വഴിപാടുകൾ നേർന്നുകൊണ്ടിരുന്നു… നിള അപ്പോഴും ആരും കാണാതെ കണ്ണീർ വാർത്തിരുന്നു തന്റെ അപ്പൂട്ടനെയോർത്ത്…
നിളയ്ക്ക് ആശ്വാസം കവിതയും അഭി മാഷുമായിരുന്നു, ചുരുങ്ങിയ കാലയളവിൽ തന്നെ അഭിയുമായി നിള നല്ലൊരു സുഹൃത്ബന്ധം ഉണ്ടാക്കിയിരുന്നു, രണ്ടുപേരുടെയും അഭിരുചികൾ ഒന്നായിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം, എങ്കിലും ഇടക്ക് അപ്പുവിനെ ഓർക്കുമ്പോൾ അവളുടെ കണ്ണുകൾ സജലമാകുമായിരുന്നു,
സ്കൂളിൽ കലോത്സവത്തിന്റെ തിരക്കുകൾ കൂടി വന്നു, നിളയും അഭിയുമായിരുന്നു എല്ലാത്തിന്റെയും ചുമതല, എല്ലാ ടെൻഷനുകളും അല്പനേരത്തേക്ക് മാറ്റിവച്ച് അവർ ഓടി നടന്നു,
“ടീച്ചറെ…”
സ്കൂൾ വിട്ട് കവിതയോടൊപ്പം പുറത്തേക്കിറങ്ങുമ്പോഴായിരുന്നു അഭി നിളയെ പിന്നിൽനിന്നും വിളിച്ചത്,
നിള പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കി,
അഭി അവരുടെ അടുത്തേക്ക് വന്നു
“ടീച്ചർ ബിസ്സിയാണോ ഇന്ന്…?”
അഭി നിളയോട് ചോദിച്ചു
“എന്താ മാഷേ…?”
“വീട്ടിലൊരാൾ തന്നെ തിരക്കിയിരുന്നു… താൻ വീട്ടിലേക്ക് ചെല്ലാന്ന് പറഞ്ഞിട്ട് ചെന്നില്ലെന്ന്… തന്നെ കയ്യോടെ
💬 Comments
View all comments