Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]
വിടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കാട്, മല, വെള്ളച്ചാട്ടം തുടങ്ങിയ സാധനങ്ങള്‍ ഒക്കെ ഒരുപാടിഷ്ടാണു പുള്ളിക്കാരിക്ക്. ഞാന്‍ വണ്ടി റോഡില്‍ നിർത്തിയപ്പോൾ അവൾ എന്നെ നോക്കി.
" ഞാന്‍ പറയാന്‍ വരുവാരുന്നു"
" അത് എനിക്ക് മനസ്സിലായി, അതല്ലേ നിർത്തിയെ , വാ ഇറങ്ങ്"
ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിനടുത്തേക്ക് ചെന്നു. കുറച്ചു നേരം അത് നോക്കി നിന്നു പിന്നെ ഫോൺ എടുത്ത് എന്‍റെ കയ്യില്‍ തന്നു. പല പോസുകളിലുള്ള ഫോട്ടോ എടുത്ത് പിന്നെ ഞങ്ങള്‍ രണ്ടും കൂടീ ഒന്നുരണ്ട് സെൽഫിയും എടുത്തു.
വഴിയുടെ മറുവശം കൊക്കയാണ്. തെളിച്ചമില്ലെങ്കിലും താഴ്ഭാഗത്ത് ഒരുപാട് മലനിരകൾ കാണാം. താഴേയ്ക്ക് നോക്കിനിന്ന അവളെ പുറകിലൂടെ ചെന്നു വട്ടം പിടിച്ചു. ഒരു പുഞ്ചിരിയോടെ തല എന്‍റെ തോളിലേക്ക് ചാരി ഇടതു കൈ എന്‍റെ കയ്യുടെ മുകളിൽ വച്ച് വലതു കൈ കൊണ്ട് എന്‍റെ കവിളിൽ തഴുകി, ആ നിമിഷങ്ങൾ ആസ്വദിച്ച് ഞങ്ങള്‍ നിന്നു.
*******************
കുറച്ച് സമയം അവിടെ ചിലവഴിച്ചതിന് ശേഷം ഞങ്ങള്‍ യാത്ര തുടർന്നു. ആ വഴിചെന്നവസാനിച്ചത് ഒരു ചെറിയ പഴക്കമുള്ള ഓടിട്ട വീടിന്‍റെ മുന്നിലാണ്. മുറ്റം മുഴുവൻ കാട് പിടിച്ച് കിടക്കുന്നു. മുറ്റത്തിന്‍റെ ഒരു മൂലക്ക് പടർന്നു നിൽക്കുന്ന ചെമ്പരത്തി, മുറ്റത്തിന് തൊട്ട് താഴെ നിൽക്കുന്ന ചെറിയ പാലമരത്തിൽ പടർന്നു കയറിയ ഒരു കാട്ടു വള്ളിച്ചെടി, റോസ് നിറത്തിലുള്ള ചെത്തിപ്പൂവിന് സമാനമായ പൂക്കള്‍ അങ്ങിങ്ങായി നിൽപ്പുണ്ടായിരുന്നു, മഴയും കാറ്റും കൊണ്ടാവാം അതിന്‍റെ ചോട്ടില്‍ മുഴുവൻ ആ പൂക്കള് വീണു കിടന്നിരുന്നു.
വണ്ടിയൽനിന്നിറങ്ങി പുറകിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം എടുത്ത് വീടിന്‍റെ തിണ്ണയിലേക്ക് കയറി.
💬 Comments
View all comments