0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 266
നോക്കി........... അവൻ കുപ്പിയിൽ നിന്ന് സാധനം ഗ്ലാസ്സിലേക്ക് ഒഴിച്ച് വായിലേക്ക് കമഴ്ത്തുന്നു.......... ഒരു ഉളുപ്പും ഇല്ലാത്ത കുടി ആണ്.......... ഒരു നാല് തവണ ഗ്ലാസ്സിലേക്ക് ഒഴിച്ചു വായിലേക്ക് കമിഴ്ത്തിയിട്ട് അവൻ സിഗരറ്റ് എടുത്ത് കത്തിച്ചു..........വലിച്ചു പുക വിട്ടു..........അല്ലാ........ഈ സാധനത്തിന് ഒപ്പം വെള്ളം ഒഴിക്കുന്ന പതിവ് ഒന്നുമില്ലേ.........ഇങ്ങനെ കുടിച്ചാൽ ഈ പഹയന്റെ കൂമ്പ് പെട്ടെന്ന് കത്തി തീരുമല്ലോ...........അവൻ മരത്തിൽ ചാരി ഇരുന്ന് സിഗരറ്റ് വലിച്ചു കൊണ്ടിരുന്നു............. ഞാൻ റോഡിൽ നിന്നാണ് ഇതൊക്കെ കണ്ടുകൊണ്ട് നിന്നത്............ അനൂപേട്ടൻ പറഞ്ഞത് എത്ര സത്യമാണ്.......... ഇങ്ങനെയും ഓരോരോ ജന്മങ്ങൾ........ജീവിതം ഹോമിക്കാൻ............. റോഡിലൂടെ ഒരു ചേച്ചി വരുന്നത് ഞാൻ കണ്ടു.......... ഞാൻ ചേച്ചിയെ വിളിച്ചു.......... ചേച്ചി എന്റെ അടുത്തേക്ക് വന്നു............ "ചേച്ചി........അതാരാണെന്ന് അറിയാമോ........."..........ഞാൻ അജ്മലിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആ ചേച്ചിയോട് ചോദിച്ചു......... ചേച്ചി ഞാൻ ചൂണ്ടിയ ഇടത്തേക്ക് നോക്കി.......... "അവനോ..........അവൻ കഞ്ചാവ് അല്ലെ..........അവനെയാണോ ചോദിച്ചത്............".........ചേച്ചി എന്നോട് ചോദിച്ചു...........
ഞാൻ അതെയെന്ന് പറഞ്ഞു........... "വല്ല്യ വീട്ടിലെ കുട്ടിയൊക്കെ ആണ്........ പറഞ്ഞിട്ടെന്താ...........കുടുംബത്തിന് ചീത്ത പേര് ഉണ്ടാക്കാൻ ഇങ്ങനെ ഓരോന്ന് ഉണ്ടാകും...........ഒരു പെണ്ണിനെ മര്യാദയ്ക്ക് റോഡിൽ കൂടി പോകാൻ സമ്മതിക്കില്ല........."...........ചേച്ചി ദേഷ്യത്തോടെ പറഞ്ഞു........... "പെണ്ണിനെയോ............"..........ഞാൻ വിശ്വാസം വരാതെ ചോദിച്ചു......... "അതെ മോളേ......... ഒരു പെണ്ണിനേയും വെറുതെ വിടില്ല...........പെണ്ണ് പിടിയനാണ്............ പിന്നെ കഞ്ചാവ് മയക്കുമരുന്ന് കള്ള് അങ്ങനെ എല്ലാം ഉണ്ട്.............."...........ചേച്ചി പറഞ്ഞു............. ഞാൻ മൂളിക്കൊടുത്തു............ "അവന്റെ അടുത്തേക്ക് ഒന്നും പോവല്ലേട്ടോ മോളേ........... വല്ലതും ചെയ്തു കളയും...........മോൾ വീട്ടിൽ പോകാൻ നോക്ക്............".............ചേച്ചി എന്നോട് പറഞ്ഞു........... "ശരി ചേച്ചി............"...........ഞാൻ വണ്ടിയെടുത്തു.............. എന്തൊരു വൃത്തികെട്ടവൻ ആണിവൻ..........പെണ്ണുപിടിയൻ............അശ്രീകരം.............എനിക്ക് അവനോട് വെറുപ്പ് തോന്നി............. ഞാൻ വീട്ടിലെത്തി.........ഒന്ന് ഫ്രഷ് ആയിട്ട് ഡ്രെസ്സൊക്കെ മാറ്റി അടുക്കളയിൽ കയറി............ഉമ്മാനെ കുറച്ചു സഹായിച്ചു........... കുറച്ചുകഴിഞ്ഞു ഉപ്പാന്റെ വണ്ടി പുറത്ത് വന്നു നിൽക്കുന്ന ഒച്ച കേട്ടു........... ഉപ്പ ഫ്രഷ് ആയി വന്നു സോഫയിൽ ഇരുന്നു.........ഞാൻ ഉപ്പാന്റെ അടുത്ത് ചെന്നു ഇരുന്നു.............അന്നത്തെ വിശേഷങ്ങൾ ഒക്കെ ഉപ്പാനോട് പറഞ്ഞു............പണ്ടുമുതലേ ഉള്ള ശീലം ആണ്............എന്തൊക്കെ ഒരു ദിവസം നടന്നിട്ടുണ്ടോ അതൊക്കെ ഞാൻ ഉപ്പാനോട് പോയ് പറയും…………. അന്നും ഉപ്പാനോട് എല്ലാം പറഞ്ഞു.......വാക പൂത്തതും ദേവദാരു പൂത്തതും എല്ലാം എന്റെ വാക്കുകളിൽ പുറത്തുവന്നു..........ഉപ്പാക്ക് പണ്ടേ അറിയാം ആ വാക പൂത്തത് കാണുന്നതും ദേവദാരു പൂക്കുന്നതും എന്റെ വീക്നെസ്സ് ആണെന്ന്............പക്ഷെ ഒന്ന് മാത്രം ഞാൻ ഉപ്പാനോട് പറഞ്ഞില്ലാ...........അജ്മലിനെ കുറിച്ച്............ എനിക്ക് അവനെ വല്ലാതെ വെറുത്തിരുന്നു............എന്റെ വാക്കുകളിൽ പോലും അവനെ കൊണ്ടുവരാൻ ഞാൻ ഇഷ്ടപ്പെട്ടില്ല..........അതുകൊണ്ട് തന്നെ ഞാൻ ഉപ്പാനോട്

💬 Comments

View all comments