0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 265
എന്താണ് കാണിക്കുന്നത് എന്ന് നോക്കിനിൽക്കുക മാത്രം ആണ് ചെയ്തത്...........അവന്റെ കണ്ണുകൾ അത് എന്നെ കൂടുതൽ ചിന്തിപ്പിച്ചുകൊണ്ടിരുന്നു.............. ഞാൻ അവിടെ നിന്ന് നേരെ പാർട്ടി ഓഫീസിലേക്ക് പോയി...........ഓരോ കാര്യങ്ങളിൽ മുഴുകി.............. പെട്ടെന്ന് ഒരു ബുള്ളറ്റ് പോകുന്ന സൗണ്ട് ഞാൻ കേട്ടു...........ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി........... അജ്മൽ ആയിരുന്നു അത്............ അവൻ ബൈക്കിൽ പുറത്തേക്ക് പോയി......... ഞാൻ പിന്നെയും ശ്രദ്ധ തിരിച്ചു.........പാർട്ടി കാര്യങ്ങളിൽ മുഴുകി........... കുറച്ചുകഴിഞ്ഞു അനൂപേട്ടൻ വന്നു........... "എങ്ങനുണ്ട് സഖാവേ പുതിയ അഡ്മിഷൻ........"..........അനൂപേട്ടൻ എന്നോട് ചോദിച്ചു.......... "അനൂപേട്ടൻ പറഞ്ഞതുപോലെ തന്നെ.........ഒരു മയക്കുമരുന്ന് ടീം തന്നെയാണ്..........."...........ഞാൻ പറഞ്ഞു........... "ഹഹ........ഷാരോണും ടീമും എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചോ അവനെ.........."............... "ഹാ........അവർ ഒന്ന് ട്രൈ ചെയ്തു..........ഞാൻ അത് പൊട്ടിച്ചു കയ്യിൽ കൊടുത്തിട്ടുണ്ട്.............."............ഞാൻ മറുപടി പറഞ്ഞു.............. "അത് നന്നായി............."........... "പിന്നെ അനൂപേട്ട...........എനിക്ക് അവന്റെ ബോഡിഗാർഡ് ആയി നടക്കാൻ ഒന്നും പറ്റൂലാ ട്ടോ..........."............ ഞാൻ അനൂപേട്ടനോട് പറഞ്ഞു............... "ആ.......അതൊന്നും വേണ്ട..........തുടക്കം തന്നെ വെറുപ്പിക്കണ്ട എന്ന് കരുതിയിട്ടാണ്............ഇനി അവനെ ശ്രദ്ധിക്കുക ഒന്നും വേണ്ടാ............"..........അനൂപേട്ടൻ പറഞ്ഞു.......... "ശരി അനൂപേട്ട..........."............ഞാൻ പറഞ്ഞു.............. ഞങ്ങൾ പാർട്ടി കാര്യങ്ങളിൽ മുഴുകി............... കോളേജ് വിട്ടിട്ടും ഞാൻ കുറേ കഴിഞ്ഞിട്ടാണ് വീട്ടിലേക്ക് തിരിച്ചത്...........സാധാരണ അങ്ങനെയാണ്............. കോളേജ് വിട്ടുകഴിഞ്ഞാലും പെട്ടെന്നൊന്നും ഓടി വീട്ടിലേക്ക് പോകില്ല...........ഒന്നുകിൽ പാർട്ടി ഓഫീസിൽ ഇരിക്കും അല്ലെങ്കിൽ വേറെ എവിടെയെങ്കിലും...........ചുറ്റിനും കൂട്ടുകാരും ഉണ്ടാകും............അത് വേറെ ഒരു ഫീൽ ആണ്.............
അതൊക്കെയാണ് ഹാപ്പിനെസ്.............. ഒന്നും ചെയ്യേണ്ട...........കൂട്ടുകാരുമായി ഒക്കെ ഇരുന്ന് കുറച്ചുനേരം ഇരുന്ന് സംസാരിക്കുക..........ഫ്രീയായി.............മനസ്സ് ഹാപ്പി ആകാൻ വേറെ ഒന്നും വേണ്ടാ............. ഓരോരുത്തരുടെ കത്തി വെപ്പും തള്ളും ചളിയും കോമഡിയും ഒക്കെ കേട്ടാൽ തന്നെ നമ്മൾ ഹാപ്പി ആകും......... അങ്ങനെ അന്നത്തെ കത്തിവെപ്പ് ഒക്കെ കഴിഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു.......... വീട്ടിലേക്ക് പോകുന്ന വഴിയിൽ റോഡ് സൈഡിൽ ഒരു മൊട്ടക്കുന്ന് ഉണ്ട്............ഞാൻ എന്തോ കണ്ടെന്ന പോലെ ഞാൻ അവിടെ വണ്ടി നിർത്തി............. എനിക്ക് പരിചയമുള്ള ഒരു വണ്ടി...........ഒരു ബുള്ളറ്റ്............അതേ.........അജ്മലിന്റെ ബുള്ളറ്റ്.............. അവന് എന്താണ് ഈ വൈകിയ നേരത്ത് ഇവിടെ കാര്യം...........വണ്ടി കുറച്ചു മുകളിലേക്ക് കയറ്റിയാണ് നിർത്തിയിട്ടുള്ളത്............. ഞാൻ ചുറ്റും ഒന്ന് നോക്കി............ പെട്ടെന്ന് എന്റെ കാഴ്ച ഒരു മരത്തിൽ തങ്ങി നിന്നു........... മരച്ചുവട്ടിൽ അതാ അജ്മൽ ഇരിക്കുന്നു.........അതേ വിഷാദമുഖത്തോടെ............വിഷമം കുറച്ചുകൂടിയ പോലുണ്ട്........... ഞാൻ അവൻ എന്താ ചെയ്യുന്നത് എന്ന് സൂക്ഷിച്ചു നോക്കി............ അവന്റെ അടുത്ത് രണ്ടുമൂന്ന് കുപ്പികൾ ഉണ്ട്...........പിന്നെ ഒരു ഗ്ലാസും.......... കള്ള് കുടിക്കാണ്........... വൃത്തികെട്ടവൻ............ ഞാൻ അവൻ ചെയ്യുന്നത് എന്താണെന്ന്

💬 Comments

View all comments