0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 264
നോക്കിയപ്പോൾ അവൻ ക്ലാസ്സിലൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരിപ്പുണ്ട്..........നിർവികാരനായി..............
"ഓഹ്......... നീ അവനെ വന്നപ്പോയേക്കും കൊത്തിയോ........"...........ഗംഗ ഞാൻ അവനെ നോക്കുന്നത് കണ്ട് ചോദിച്ചു................ "ഒന്ന് പോടീ...........ഇതിനേക്കാൾ നല്ലത് വന്നിട്ട് കൊത്തീട്ടില്ല...........പിന്നാ ഈ മുടിയൻ.............. അവൻ ഇവിടെ വരാൻ വേണ്ടി പാർട്ടി ശ്രമിച്ചിട്ടുണ്ട്.............."...........ഞാൻ അവളോട് പറഞ്ഞു.............. "ആഹാ.........അത് പൊളിച്ചു.........ഇനിയിപ്പോ ഷാരോണും കൂട്ടർക്കും ഹീറോയിസം കാട്ടാൻ ജൂനിയർ പിള്ളേരെ തപ്പണ്ടല്ലോ............."..........ഗംഗ പറഞ്ഞു............ "ഹ്മ്...........വന്ന ദിവസം തന്നെ തിന്നാൻ ഇട്ടുകൊടുക്കരുത് എന്ന് അനൂപേട്ടൻ പറഞ്ഞിട്ടുണ്ട്..........."..........ഞാൻ അവളോട് പറഞ്ഞു............ അവൾ അതിനൊന്ന് മൂളി......... ഞങ്ങൾ പിന്നെയും ക്ലാസ്സിലേക്ക് ശ്രദ്ധ തിരിച്ചു......... പുതിയ കൊല്ലത്തിന്റെ തുടക്ക ക്ലാസ് ആയിട്ടുപോലും ടീച്ചർ ഒരു ഉളുപ്പും ഇല്ലാതെ വെറുപ്പിക്കുന്നുണ്ട്............ അങ്ങനെ ഒടുവിൽ എങ്ങനൊക്കെയോ പടച്ചോനോട് പ്രാർത്ഥിച്ചും മറ്റും ക്ലാസ് കഴിഞ്ഞു...........ആശ്വാസം............. ഞാനും ഗംഗയും കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് ബാഗുമെടുത്ത് പുറത്തേക്കിറങ്ങി.......... പുറത്തെത്തിയപ്പോൾ ഷാരോൺ അജ്മലിന്റെ കഴുത്തിൽപിടിച്ചു ചുമരിനോട് ചേർത്ത് നിൽക്കുന്നുണ്ട്............അവന്റെ ടീം അജ്മലിന് ചുറ്റും ഉണ്ട്.............. "ഡാ നായെ.............മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി ഇരുന്നോണം...........".........ഷാരോൺ അജ്മലിനോട് ആക്രോശിച്ചു.............. ഞാൻ അവരുടെ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങി...........ഗംഗ എന്നെ തടഞ്ഞു............. "നീ വിട്......... ഒന്നുമില്ല.........ഞാൻ ഇപ്പൊ വരാം............"..........ഞാൻ ഗംഗയോട് പറഞ്ഞു........... അവൾ കയ്യിൽ നിന്ന് പിടി വിട്ടു.............. ഞാൻ അവരുടെ അടുത്തേക്ക് നടന്നു.......... "വന്നപാടെ തന്നെ തിന്നാതെ ഷാരോണെ...........".........ഷാരോണിനോട് ഞാൻ പറഞ്ഞു............. അവൻ എന്നെയൊന്ന് കടുപ്പിച്ചു നോക്കി.......... "നോക്കി പേടിപ്പിക്കാതെടാ.............ഷാരോണെ അവനെ വിട്........."...........ഞാൻ അവനോട് പറഞ്ഞു.............. അവൻ അജ്മലിന് മേലുള്ള പിടുത്തം വിട്ടു............എന്നോടുള്ള മര്യാദ കൊണ്ടൊന്നുമല്ല........പക്ഷെ എന്നോട് കളിച്ചാൽ വിവരം അറിയും എന്ന് അവന് നന്നായി അറിയാം.........അവൻ അജ്മലിനെ മോചിതനാക്കി........... ഷാരോണും കൂട്ടരും ഒഴിഞ്ഞുപോയി........... അജ്മൽ അവന്റെ കോളർ ഒന്ന് നേരെയാക്കിയിട്ട് എന്നെ ഒന്ന് നോക്കി..........അവൻ മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.........പക്ഷെ സാധിച്ചില്ല........... ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി........... അവൻ ഒന്നുകൂടി എന്നെ നോക്കിയിട്ട് പുറത്തേക്ക് പോയി............
മുഖത്തെ വിഷാദഭാവത്തിന് അപ്പോഴും ഒരു മാറ്റം ഞാൻ കണ്ടില്ല........... ഞാൻ ഗംഗയുടെ അടുത്തേക്ക് തിരിച്ചു ചെന്നു......... "ധീരാവീരാ നേതാവേ......... ധീരതയോടെ നയിച്ചോളൂ............."............ഗംഗ എന്നെ കളിയാക്കിക്കൊണ്ട് മുദ്രാവാക്യം വിളിച്ചു.............. ഞാൻ അത് കണ്ടു ചിരിച്ചു.............അവളും.......... ഞങ്ങൾ രണ്ടുപേരും കൂടെ പുറത്തേക്ക് നടന്നു........... ഗംഗ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...........പക്ഷെ എന്റെ ഉള്ളിൽ അജ്മൽ ആയിരുന്നു..........അവന്റെ കണ്ണുകൾ........... ഷാരോൺ അജ്മലിനെ കഴുത്തിൽ പിടിച്ചു ചുമരിൽ ചേർത്തുപിടിച്ചു ദേഷ്യത്തോടെ ഓരോന്ന് പറയുമ്പോഴും അവന്റെ കണ്ണിൽ ലവലേശം പോലും ഭയം ഇല്ലായിരുന്നു...........അവൻ വെറുതെ ഷാരോൺ

💬 Comments

View all comments