Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
വന്നു........എല്ലാവരും എണീറ്റ് ഗുഡ്മോർണിംഗ് വിഷ് ചെയ്തു.........ടീച്ചർ തിരിച്ചും...........ഞങ്ങൾ ഇരുന്നു.............
"വൊക്കേഷൻ ഒക്കെ എങ്ങനുണ്ടായിരുന്നു.........."...........ടീച്ചർ ഞങ്ങളോട് ചോദിച്ചു...........
"നന്നായിരുന്നു........."..........എന്ന് ഞങ്ങളും മറുപടി കൊടുത്തു.............
ടീച്ചർ ഹാജർ എടുത്തു.........പെട്ടെന്ന് പ്യൂൺ കയറി വന്നു..........ഒപ്പം ഒരു പയ്യനും.............
എല്ലാവരും അവനെ നോക്കി.............
അനൂപേട്ടൻ പറഞ്ഞതുപോലെ ഒരു കഞ്ചാവ് ഐറ്റം തന്നെ...........ഇപ്പോഴത്തെ യാഥാസ്ഥിക സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു കഞ്ചാവ്കാരൻ ആകാനുള്ള എല്ലാ ക്വാളിഫിക്കേഷൻസും അവനുണ്ട്...........നീണ്ടമുടിയിഴകൾ.........ഒതുക്കാത്ത മുടികൾ..........അവന്റെ മുടിയിഴകൾ ഒക്കെ മുഖത്ത് വീണുകിടപ്പുണ്ട്........... അതിനാൽ തന്നെ മുഖം ശരിക്കും കാണാൻ പറ്റാത്ത അവസ്ഥ..........നല്ല കട്ടിത്താടി ഒക്കെയുണ്ട് പക്ഷെ അതൊന്നും സ്റ്റൈൽ ആയി വെച്ചിട്ടൊന്നുമില്ല............ഒരു നല്ല ഷർട്ട് ഉം പിന്നെ പാന്റ്സും..........പക്ഷെ അതും ധരിച്ചിരിക്കുന്നത് വേണ്ട പോലെ അല്ല.........ആകെ ഒരു ഗഞ്ചാ മയം തന്നെ.............
ടീച്ചറും പ്യൂൺ ഉം എന്തൊക്കെയോ സംസാരിച്ചു.........പിന്നെ ടീച്ചർ അവനോട് എന്തോ പറഞ്ഞു...........അവൻ ജസ്റ്റ് തലയാട്ടുന്നത് മാത്രമേ കണ്ടുള്ളൂ..........
പിന്നെ ടീച്ചർ ഞങ്ങളുടെ നേരെ നോക്കി..........പതിയെ അവനും...........
അവൻ ഞങ്ങളുടെ നേരെ തിരിഞ്ഞതിൽ അവന്റെ മുഖം എല്ലാവരും കണ്ടു..........നല്ല ഭംഗിയുള്ള വട്ട മുഖം...........നല്ല ഭംഗിയുണ്ട് അവന്റെ മുഖം കാണാൻ..........അതുപോലെ തന്നെ അവന്റെ കണ്ണും.........അവന്റെ കണ്ണിന്റെ കളർ തന്നെ വ്യത്യസ്തമായിരുന്നു............ഒരു ഇളംപച്ചക്കളർ പോലെയാണ് അവന്റെ കണ്ണിന്റെ കളർ...........
"നല്ല ചൊറുക്ക് ചെക്കൻ അല്ലേടി............."..........ഗംഗ എന്നോട് പറഞ്ഞു...........വന്നപാടെ തന്നെ ഇവൾ നോട്ടം ഇട്ടോ............
ഞാൻ മറ്റുള്ളവരെ നോക്കി........മിക്കവാറും പെണ്ണുങ്ങളും അവനെ കണ്ണിമയ്ക്കാതെ നോക്കുന്നുണ്ട്..........ഞാൻ ആണുങ്ങളെ സൈഡ് ഒന്ന് നോക്കി............ഷാരോണും ടീമും അവനെ ഇപ്പോൾ പിടിച്ചു തിന്നും എന്നപോലെ നോക്കുന്നുണ്ട്.............എനിക്ക് അതുകണ്ട് ചിരി വന്നു............
അവന്റെ കണ്ണ് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നെങ്കിലും അതിലൊരു വിഷാദഭാവം തെളിഞ്ഞുനിന്നിരുന്നു.............മുഖത്തും അതേ വിഷാദഭാവം..............
"സ്റ്റുഡന്റ്സ്.......... നിങ്ങൾക്ക് ഒരു പുതിയ ഫ്രണ്ട് ഉണ്ട് ഇത്തവണ..........."............ടീച്ചർ ഞങ്ങളോടായി പറഞ്ഞു.............എന്നിട്ട് അവനെ നോക്കി...........
"ടേക്ക് യുവർ സീറ്റ്........".........ടീച്ചർ അവനോട് പറഞ്ഞു.............
അവൻ തലയാട്ടിയിട്ട് ഞങ്ങളുടെ നേരെ നടന്നു.............
അവൻ ബോയ്സ് സൈഡിലേക്ക് നടന്നു.......എല്ലാവരും അവനെ ഒരു കോപ്പിലെ നോട്ടം നോക്കുന്നുണ്ട്........ആരും അവന് സീറ്റ് കൊടുത്തില്ല...........അതുകൊണ്ട് തന്നെ അവൻ അവസാനത്തെ സീറ്റിൽ ഇരുന്നു..........ആ ബെഞ്ചിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.............
"ഹേയ് ന്യൂ അഡ്മിഷൻ............വാട്സ് യുവർ നെയിം............"...........ടീച്ചർ അവനോട് അവന്റെ പേര് ചോദിച്ചു............
ഞങ്ങൾ തിരിഞ്ഞു അവന്റെ നേരെ നോക്കി.................
"അജ്മൽ ഫർഹാൻ............"...........അവൻ പറഞ്ഞു..........
നല്ല കട്ടിയുള്ള ശബ്ദം.........അവൻ സീറ്റിൽ ഇരുന്നു.........
ടീച്ചർ ക്ലാസ് സ്റ്റാർട്ട് ചെയ്തു..........ഞാൻ എന്റെ ശ്രദ്ധ ക്ലാസ്സിലേക്ക് തിരിച്ചുകൊണ്ട് വന്നു............
ക്ലാസ്സിന്റെ ഇടയ്ക്ക് ഞാൻ അവനെ
💬 Comments
View all comments