Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
മിനുറ്റുകൊണ്ട് പരിപാടി തീർന്നേനെ.............".............ലിനി എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു..............
പക്ഷെ എന്തോ എനിക്ക് അതിന് ഒരു രൂപത്തിലും മറുപടി നൽകാൻ സാധിച്ചില്ല..............
പക്ഷെ ശരിക്കും അവൻ അവിടെ ഉള്ള എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.............കാരണം ഞങ്ങളിൽ ഒരാൾക്ക് പോലും ആ ചോദ്യം ചെയ്ത് തീർക്കാൻ സാധിച്ചില്ല.............ക്ലാസ്സിലെ പഠിപ്പികൾ എല്ലാം ആ ചോദ്യത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു വീണു................
ശരിക്കും പറഞ്ഞാൽ എന്നെയും അത് അത്ഭുതപ്പെടുത്തി..........കാരണം ക്ലാസ്സിൽ ഒരിക്കൽ പോലും അവൻ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടില്ല.........പക്ഷെ എന്നാൽ ഞങ്ങൾ ഒരാൾക്ക് പോലും ചെയ്ത് തീർക്കാൻ പറ്റാതിരുന്ന ചോദ്യം അവൻ രണ്ടു മിനുറ്റുകൊണ്ട് തീർത്തു..............
എന്റെയുള്ളിൽ അവനോടുള്ള കാഴ്ചപ്പാടിനുള്ള ആദ്യത്തെ മാറ്റമായിരുന്നു അത്...............ഇതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടിന് ഏറ്റ ആദ്യത്തെ അടിയും………..
ആ ദിനം അങ്ങനെ കടന്നുപോയി............
അവനിൽ എല്ലാവരും ഒന്ന് മാറി ചിന്തിച്ചെങ്കിലും അവൻ ഒരിക്കലും മാറാൻ കൂട്ടാക്കിയില്ല............
അവൻ ആരോടും കൂട്ടുകൂടാൻ പോയില്ല...........ക്ലാസ്സിൽ ശ്രദ്ധിച്ചില്ല...........എന്തിന് മൊട്ടക്കുന്നിലുള്ള സായാഹ്നങ്ങളും മാറിയില്ല..............
ആയിടക്കാണ് ഒരു ദിവസത്തെ കനത്ത മഴയിൽ കോളേജ് കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ഒരു മരം വീണ് ബയോളജി ലാബ് തകരുന്നത്.........ലാബ് മൊത്തം തകർന്നുപോയി.......ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു...........ബയോളജി ലാബ് പുതുക്കി പണിയുക അല്ലാതെ വേറെ മാർഗം ഇല്ലായിരുന്നു..............
കോളേജ് ന് അതിനുവേണ്ടി ഫണ്ട് സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയില്ല..........അതിന് പ്രധാന കാരണം സർക്കാരും കോളേജും ഭരിക്കുന്ന പാർട്ടികൾ രണ്ടായിരുന്നു............
പലതവണ അപേക്ഷ സമർപ്പിച്ചിട്ടും ഫണ്ട് കിട്ടിയില്ല അതുകൊണ്ട് ഞങ്ങൾ സ്റ്റുഡന്റ്‌സ് തന്നെ ഫണ്ട് സ്വന്തം കയ്യിൽ നിന്നെടുക്കാൻ തീരുമാനിച്ചു...........
പക്ഷെ അതുകൊണ്ട് ഒന്നും വേണ്ട മുഴുവൻ പൈസ കിട്ടില്ലായിരുന്നു...........അതുകൊണ്ട് ഞങ്ങൾ നാട്ടിലെ ചില പ്രമാണികളെ സമീപിക്കാൻ ശ്രമിച്ചു.............
അങ്ങനെ ഞങ്ങൾ ആദ്യം തന്നെ അറയ്ക്കൽ അബൂബക്കർ ഹാജിയുടെ വീട്ടിലേക്ക് ചെന്നു............
അറയ്ക്കൽ അബൂബക്കർ ഹാജി............പ്രമാണി എന്നൊന്നും പറഞ്ഞുകൂടാ...........അതുക്കും മേലെ.............ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരൻ ആരെന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയാവുന്ന പേര് അബൂബക്കർ ഹാജി..............ഉപ്പാന്റെ പഴയ സ്നേഹിതൻ ആണീ അബൂബക്കർ ഹാജി.............എന്നെ ഹാജിക്കും ഹാജിയുടെ ഭാര്യയ്ക്കും അറിയാമായിരുന്നു............തന്റെ സ്നേഹിതന്റെ മകൾ എന്ന വാത്സല്യം എന്നും അദ്ദേഹവും ആ ഉമ്മയും എനിക്ക് നൽകിയിരുന്നു........
ഹാജി പോരാത്തതിന് ഞങ്ങളുടെ പാർട്ടിയോട് മമതയുള്ള ആളും........അതുകൊണ്ട് തന്നെ തുടക്കം അവിടെ നിന്നാക്കാം എന്ന് കരുതി.............
ഞാനും അനൂപേട്ടനും പിന്നെ കുറച്ചു സുഹൃത്തുക്കളുമായി ഹാജിയുടെ വീട്ടിലേക്ക് ചെന്നു............
കാളിങ് ബെൽ അടിച്ചു............
കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആ വാതിൽ തുറന്നു.............
ഹാജി അല്ലായിരുന്നു.........ഹാജിയുടെ ഭാര്യ
💬 Comments
View all comments