Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
റസിയ ആയിരുന്നു............
"എന്താ മക്കളെ.........."..........അത് ചോദിച്ചതിന് ശേഷം ആണ് ഉമ്മച്ചി(റസിയ) എന്നെ കണ്ടത്............
"ആരാ......ഇത്........പാത്തു............"...........എന്ന് വിളിച്ചു ഉമ്മച്ചി എന്നെ വന്നു കെട്ടിപ്പിടിച്ചു............
ഞാൻ പുഞ്ചിരിച്ചു..........
"ഉമ്മക്കും ഉപ്പാക്കും സുഖമാണോ മോളേ........."..........ഉമ്മച്ചി ചോദിച്ചു............
"സുഖമാണ് ഉമ്മാ..........."...........ഞാൻ മറുപടി കൊടുത്തു.............
"മോളെന്താ പതിവില്ലാതെ ഈ വഴിക്ക്.............ഇതൊക്കെയാരാ............."..........ഉമ്മച്ചി എന്റെയൊപ്പം വന്നവരെ നോക്കി ചോദിച്ചു.............
എന്റെയും ഉമ്മച്ചിയുടെയും സ്നേഹപ്രകടനം കണ്ടു അന്തംവിട്ട് നിൽക്കായിരുന്നു എന്റെ കൂടെ വന്നവർ...........
"ഇത് എന്റെ കോളേജിൽ ഉള്ളവരാണ് ഉമ്മ.........ഞങ്ങൾക്ക് ഉപ്പാനെ ഒന്ന് കാണണം.........".........ഞാൻ പറഞ്ഞു...........
"ഇക്ക കുളിക്കാണ്.......... ഞാൻ പറയാം.........ഇങ്ങൾ ഉള്ളിലേക്ക് ഇരിക്ക്..........".........ഉമ്മച്ചി പറഞ്ഞു..........
"വേണ്ട ഉമ്മാ........ഞങ്ങൾ ഇവിടെ ഇരുന്നോളാം............"..........ഞാൻ പറഞ്ഞു.............
"ന്നാ.......അങ്ങനെ ആയിക്കോട്ടെ............ഇങ്ങൾ ഇരിക്കിൻ.......... ഞാൻ പോയി പറഞ്ഞിട്ട് വരാം.........."...........എന്ന് പറഞ്ഞു ഉമ്മച്ചി ഉള്ളിലേക്ക് പോയി............
"ഫാത്തിമയ്ക്ക് എവിടെ ചെന്നാലും ആളുണ്ടല്ലോ.........".........ഇരിക്കുന്നതിനിടയിൽ അനൂപേട്ടൻ പറഞ്ഞു............
"ഉപ്പാന്റെ സ്നേഹിതൻ ആണ് ഈ അബൂബക്കർ ഹാജി..........".........ഞാൻ മറുപടി കൊടുത്തു............
"അപ്പൊ കാര്യം എളുപ്പമായല്ലോ..........".............അനൂപേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു..........
"ഹഹ........ അങ്ങനെ അതികം ആശ്വസിക്കുക ഒന്നും വേണ്ട.........നമ്പർ വൺ ബിസിനെസ്സ്മാൻ ആണ് പുള്ളി..........."...........ഞാൻ പറഞ്ഞു............
"അത് ശെരിയാ...........ഈ കാണുന്ന എല്ലാം ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചു ഉണ്ടാക്കിയതാണ്...........ഒരു കുടുംബ സ്വത്തിന്റെ പാരമ്പര്യം പോലും ഇല്ല............"..........അനൂപേട്ടൻ പറഞ്ഞു..........
ഞാൻ അത് ശെരി വച്ചു...........
കുറച്ചുകഴിഞ്ഞു ഉമ്മ ഞങ്ങൾക്ക് കുടിക്കാൻ വെള്ളം കൊണ്ടുതന്നു............ഞങ്ങളോട് കുറച്ചുനേരം വിശേഷം ഒക്കെ ചോദിച്ചിരുന്നു.........ഹാജി ഇപ്പൊ വരും എന്ന് പറഞ്ഞു.............നല്ല സ്നേഹമാണ് ഉമ്മാക്ക്.........അറയ്ക്കൽ കുടുംബത്തിന്റെ ഐശ്വര്യം.............വിശന്നുവരുന്ന ഒരാളെയും ഒന്നും കൊടുക്കാതെ പറഞ്ഞു വിടില്ല..........കാണാൻ വരുന്നത് ഏത് പുലയനാണെങ്കിലും തന്റെ ആതിഥ്യമര്യാദ കാണിക്കും.............അത്രയ്ക്ക് കാരുണ്യം ഉള്ള കുടുംബമാണ് അറയ്ക്കൽ..........
നാട്ടുകാർക്കും വളരെ വേണ്ടപ്പെട്ടവരാണ് അറയ്ക്കൽ കുടുംബം...........കുറേ ട്രൂസ്റ്റുകൾ ഉണ്ട് ഇവർക്ക്..........പാവങ്ങളെ നോക്കാൻ മക്കളുപേക്ഷിച്ച മാതാപിതാക്കളെ നോക്കാൻ ഒരു നേരത്തിന് ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്തവരെ വിശപ്പൂട്ടാൻ അനാഥകുട്ടികളെ പഠിപ്പിക്കാൻ............ എല്ലാത്തിനും അറയ്ക്കൽ കുടുംബം മുന്നിലായിരുന്നു.............
താൻ വളർന്നുവന്ന കഷ്ടപ്പെട്ട സാഹചര്യങ്ങൾ തന്നെ കൊണ്ട് ആവുന്ന തരത്തിലെങ്കിലും സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റാൻ ഹാജി ശ്രമിച്ചിരുന്നു...........അതുകൊണ്ട് തന്നെ ജനങ്ങൾ അദ്ദേഹത്തെ ദൈവത്തെ പോലെ കണ്ടിരുന്നു...........
ഞാൻ ഓരോന്ന് ആലോചിച്ചു ഹാജിക്ക് വേണ്ടി കാത്തിരുന്നു.........
പെട്ടെന്ന് ഒരു ബുള്ളെറ്റിന്റെ ശബ്ദം ഞാൻ കേട്ടു...........ഒരു ബുള്ളറ്റ് ഗേറ്റും താണ്ടി പോർച്ചിൽ വന്നുനിന്നു.........
അജ്മൽ...........
അജ്മലായിരുന്നു ആ ബുള്ളെറ്റിന്മേൽ...........
ഞാൻ അന്തംവിട്ട് അവനെ നോക്കി നിന്നു.........അനൂപേട്ടന്റെയും മറ്റുള്ളവരുടെയും സ്ഥിതി മറിച്ചല്ലായിരുന്നു............
അവൻ ബൈക്കിൽ നിന്ന് ഇറങ്ങി ഉള്ളിലേക്ക് നടന്നു...........
ഞാൻ അവന്റെ അടുത്തേക്ക് ചെന്നു........അവൻ എന്നെ
💬 Comments
View all comments