0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 275
മുന്നിലായിരുന്നു............. താൻ വളർന്നുവന്ന കഷ്ടപ്പെട്ട സാഹചര്യങ്ങൾ തന്നെ കൊണ്ട് ആവുന്ന തരത്തിലെങ്കിലും സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റാൻ ഹാജി ശ്രമിച്ചിരുന്നു...........അതുകൊണ്ട് തന്നെ ജനങ്ങൾ അദ്ദേഹത്തെ ദൈവത്തെ പോലെ കണ്ടിരുന്നു........... ഞാൻ ഓരോന്ന് ആലോചിച്ചു ഹാജിക്ക് വേണ്ടി കാത്തിരുന്നു......... പെട്ടെന്ന് ഒരു ബുള്ളെറ്റിന്റെ ശബ്ദം ഞാൻ കേട്ടു...........ഒരു ബുള്ളറ്റ് ഗേറ്റും താണ്ടി പോർച്ചിൽ വന്നുനിന്നു......... അജ്മൽ........... അജ്മലായിരുന്നു ആ ബുള്ളെറ്റിന്മേൽ........... ഞാൻ അന്തംവിട്ട് അവനെ നോക്കി നിന്നു.........അനൂപേട്ടന്റെയും മറ്റുള്ളവരുടെയും സ്ഥിതി മറിച്ചല്ലായിരുന്നു............ അവൻ ബൈക്കിൽ നിന്ന് ഇറങ്ങി ഉള്ളിലേക്ക് നടന്നു...........
ഞാൻ അവന്റെ അടുത്തേക്ക് ചെന്നു........അവൻ എന്നെ കണ്ട് നിന്നു........... "നീ എന്താ ഇവിടെ..........."........ഞാൻ അവനോട് ചോദിച്ചു.......... "ഇതെന്റെ വീടാണ്..........."..........അവൻ പറഞ്ഞു............ അവന്റെ മറുപടി കേട്ട് എന്റെ കിളിപാറി.......... "നിന്റെ വീടെന്ന് പറഞ്ഞാൽ..........."..........ഞാൻ സംശയത്തോടെ അവനോട് ചോദിച്ചു........... "ഞാൻ അറയ്ക്കൽ അബൂബക്കർ ഹാജിയുടെ മകനാണ്..........."..........അവൻ പറഞ്ഞു.............എന്നിട്ട് അവൻ ഉള്ളിലേക്ക് നടന്നു........... അനൂപേട്ടനും ഇത് കേട്ടിരുന്നു..........അനൂപേട്ടന്റെ കിളിയും നല്ലപോലെ പാറിയിരുന്നു.............. പിന്നെ ഹാജി വന്നതും ഹാജിയോട് കാര്യങ്ങൾ പറഞ്ഞ് ഒരു ലക്ഷം രൂപ തരാം എന്ന് പറഞ്ഞതും ഒക്കെ ഞങ്ങൾ ഒരു തരിപ്പോടെ മാത്രമാണ് കേട്ടത്..........ഞങ്ങൾ അജ്മൽ തന്ന ഷോക്കിൽ നിന്ന് വിട്ടുമാറിയിട്ടില്ലായിരുന്നു.................. പക്ഷെ പല കാര്യങ്ങളും എന്നെ ചിന്തിപ്പിച്ചു............. ജനങ്ങൾ ദൈവത്തെ പോലെ കാണുന്ന അറയ്ക്കൽ അബൂബക്കർ ഹാജിയുടെ മകനാണോ ഇങ്ങനെ കള്ളും കഞ്ചാവും പെണ്ണുംപിടിച്ചു നടക്കുന്നത്............ അത് എന്നെ വല്ലാതെ സംശയത്തിലാഴ്ത്തി.......... ധനികരുടെ മക്കൾ അവരുടെ വളർത്തുദോഷം കൊണ്ട് ഇങ്ങനെ ചെയ്യുന്ന കഥകൾ ഒക്കെ ഞാൻ കേട്ടിട്ടുണ്ട് പക്ഷെ അജ്മലിന്റെ മാതാപിതാക്കൾ അങ്ങനെയുള്ളവരേ അല്ല...........കാരുണ്യത്തിന്റെ നിറകുടം ആണ് രണ്ടും...........പക്ഷെ ഇവൻ............. എന്റെയും ഉപ്പാന്റെയും സ്ഥിരം സംസാരത്തിൽ ഞാൻ ഈ വിഷയം എടുത്ത് ഇട്ടു........... "ഉപ്പാ........ഉപ്പാക്ക് അറയ്ക്കൽ അബൂബക്കർ ഹാജിയെ അറിയില്ലേ............."...........ഞാൻ ചോദിച്ചു............. "ആ അബുവോ.........എന്താടി നീ അവന്റെ അടുത്തുപോയി വല്ല വികൃതിയും കാട്ടിയോ..........".........ഉപ്പ എന്നോട് ചോദിച്ചു............ "ഇല്ല ഉപ്പാ..........ഇങ്ങള് പറയുന്നത് കേൾക്ക്..........."........ഞാൻ പറഞ്ഞു............. "ആ ഇയ്യ് പറഞ്ഞോ.........."....... "ഉപ്പാക്ക് ഹാജിയുടെ മക്കളെ കുറിച്ച് അറിയാമോ........."...........ഞാൻ ചോദിച്ചു.......... "അവന്..........അവന് രണ്ടുമക്കളുണ്ട്............ഒരു ആണും പെണ്ണും ആണെന്ന് തോന്നുന്നു........."..........ഉപ്പാ പറഞ്ഞു........... "അവരെക്കുറിച്ചു അറിയോ.........."..........ഞാൻ പിന്നെയും

💬 Comments

View all comments