Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
ഒന്നും അവൻ മൈൻഡ് കൂടെ ചെയ്യുന്നില്ല............അവന് അതൊന്നും ഒരു വിഷമമേ അല്ല...............അവനെ ഈ കാര്യങ്ങൾ ഒന്നും വേദനിപ്പിക്കുന്നില്ല..............
ചിലപ്പോൾ അവൻ ഇതിലും കൂടുതൽ വേദന അനുഭവിക്കുന്നുണ്ടെങ്കിലോ.................
മിക്കവാറും കണ്ട കഞ്ചാവും മയക്കുമരുന്നും വലിച്ചു കയറ്റിയിട്ട് വേദനിക്കാനും ചിന്തിക്കാനും ഒക്കെ ഉള്ള ശക്തി അടിച്ചുപോയിട്ടുണ്ടാകും................
ഞാൻ അവനെ കുറിച്ച് പലപ്പോഴും ഓരോന്ന് ആലോചിച്ചുകൂട്ടി............
എന്തോ ദിവസം കൂടുംതോറും എനിക്ക് അവനോടുള്ള വെറുപ്പ് കൂടിയതേ ഒള്ളൂ................
ഞാൻ പഠിത്തത്തിലും ഫ്രണ്ട്സിനോട് ഒപ്പമുള്ള നിമിഷങ്ങളും കൂടുതൽ ആസ്വദിക്കാൻ ശ്രമിച്ചു...............
അന്നൊരുനാൾ............
ഉച്ചയ്ക്ക് ശേഷം പ്രാക്ടിക്കൽ ക്ലാസ് ആയിരുന്നു.................ജാവ ആയിരുന്നു...........
ഞങ്ങൾ എല്ലാവരും ലാബിലേക്ക് ചെന്നു..............
ടീച്ചർ ഒരു ചോദ്യം തന്നു എന്നിട്ട് അത് സോൾവ് ചെയ്യാനായി എല്ലാവരെയും രണ്ടുപേരടങ്ങുന്ന ഗ്രൂപ്പ് ആക്കി..............
എനിക്ക് ലിനി എന്നുപേരുള്ള പെൺകുട്ടിയെ ആണ് കിട്ടിയത്........
ഓരോരുത്തർക്കും ഓരോ കമ്പ്യൂട്ടർ തന്നു.........ഞങ്ങൾ ചോദ്യവുമെടുത്ത് കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നു................
"മാം..................."............ഞാൻ ഒരാൾ ടീച്ചറെ വിളിക്കുന്നത് കേട്ടു.............
അപർണ ആയിരുന്നു അത്...............
"എന്ത് പറ്റി അപർണാ..........."..........ടീച്ചർ അവളോട് ചോദിച്ചു...........
"എനിക്ക് വേറെ ആളെ തരാമോ.........."...........അപർണാ ടീച്ചറോട് ചോദിച്ചു............
ഞാൻ അപർണയുടെ പാർട്ണറെ നോക്കി.........അജ്മൽ...........അജ്മലായിരുന്നു അപർണയുടെ പാർട്ണർ.............
"എന്തുപറ്റി അപർണാ............"...........ടീച്ചർ അവളോട് ചോദിച്ചു.............
"എനിക്ക് ഇത് ഇയാളോട് ഒപ്പം ചെയ്യാൻ പറ്റില്ല........എനിക്ക് വേറെ ആളെ തരണം............".........അവൾ ടീച്ചറോട് അപേക്ഷിച്ചു.............
അജ്മൽ ഒന്നും പറയാതെ നിർവികാരനായി നിന്നു..............
ഷാരോൺ ഇത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു...............
"വൈ..........എന്തുപറ്റി...........".............ടീച്ചർ അവളോട് ചോദിച്ചു............
"എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്..........ഞാൻ ഗംഗയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്തോളാം.............പ്ലീസ്........."............അപർണാ പറഞ്ഞു..........എന്നിട്ട് ഗംഗയുടെ അടുത്തേക്ക് ഇരുന്നു............
ടീച്ചർ അജ്മലിനെ നോക്കി..............
"ഇയാൾക്ക് ഒരാൾ വേണമല്ലോ...........".........അജ്മലിനെ
💬 Comments
View all comments