Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
പിന്നാലെ വന്നു.........
പക്ഷെ മറ്റുള്ളവർ അവരെ തടഞ്ഞു...........
അവൻ അജ്മലിനെ കാറിൽ കയറ്റി..........
"അവനെ കൊണ്ടുപോയിക്കോ.........പക്ഷെ ഇനി അവനെ ഇങ്ങോട്ട് കെട്ടിയെടുത്താൽ പിന്നെ അവന്റെ ശവമേ നീയൊക്കെ കാണുള്ളു............ ".........ഷാരോൺ ആക്രോശിച്ചു..........
അജ്മലിനെ കാറിലേക്ക് കൊണ്ടുപോയവൻ ഷാരോണിനെ ഒന്ന് കടുപ്പിച്ചു നോക്കി........എന്നിട്ട് കാറിലേക്ക് കയറി............
കാർ കോളേജിന് പുറത്തേക്ക് പാഞ്ഞു...............
ഞാൻ നേരെ വീട്ടിലേക്ക് പോയി..........
ഉമ്മയും ഉപ്പയും എന്നെ കാണാഞ്ഞിട്ട് നല്ലോണം ടെൻഷൻ അടിച്ചിരുന്നു...........
ഞാൻ പൊലീസുകാർ പിന്നാലെ കൂടിയപ്പോൾ ലാബിൽ ഒളിച്ചിരുന്നതാ പിന്നെ പുറത്തുകടക്കാൻ പറ്റാതായി എന്ന് പറഞ്ഞു അവരോട്............
ഒറ്റയ്ക്കായിരുന്നോ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി നൽകാനാണ് എനിക്ക് തോന്നിയത്...........
ഉപ്പ കുറച്ചു കഴിഞ്ഞു എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി...........
നേരത്തെ മരുന്ന് തേച്ചതുകൊണ്ട് പേടിക്കുക ഒന്നും വേണ്ട ഒരു ഓയിൽമെന്റ് മാത്രം തന്നു.............
അജ്മലാണ് മരുന്ന് തേച്ചത് എന്ന് ആരും അറിഞ്ഞില്ല പക്ഷെ എന്നെ രക്ഷിക്കുകയും മരുന്ന് തേച്ചു തരികയും ചെയ്തു തന്ന അവന് പക്ഷെ എന്താണ് തിരികെ കിട്ടിയത്...........അധിക്ഷേപം, തല്ല്, നാണക്കേട്........അങ്ങനെ പലതും.........ആദ്യമായി എനിക്ക് അവനോട് സഹതാപം തോന്നി...........
വല്ല്യ പ്രശ്നം ഒന്നുമില്ലാത്തതുകൊണ്ട് ഞാൻ പിറ്റേന്ന് തൊട്ട് തന്നെ കോളേജിലേക്ക് പോയി............
ഞാൻ അജ്മലിനെ ഒന്ന് കാണാനും നന്ദി പറയാനും തീരുമാനിച്ചു...........
ഞാൻ അവനെ കാത്തിരുന്നു.........
പക്ഷെ അവൻ വന്നതേയില്ല.........
പിന്നീടുള്ള ദിവസങ്ങളിലും അവനെ കാണാതായി തുടങ്ങി...........അവൻ കോളേജിലേക്ക് വന്നില്ല...........
ഞാൻ എന്നും കോളേജിലേക്ക് ചെല്ലുമ്പോളും അവനെ കാണാൻ കൊതിക്കും പക്ഷെ അവൻ മാത്രം എന്റെ മുന്നിൽ വന്നതേയില്ല...........
നാലഞ്ചു ദിവസം കഴിഞ്ഞു ഞാൻ രാവിലെ കോളേജിലേക്ക് സ്കൂട്ടിയിൽ പോവുക ആയിരുന്നു...........പെട്ടെന്ന് എന്റെ ഓപ്പോസിറ്റ് അജ്മൽ പോകുന്നത് ഞാൻ കണ്ടു............
പതിവില്ലാതെ അവനെ കാണാൻ ഒരു വൃത്തിയുണ്ട്............അവൻ മുടിയൊക്കെ ഒന്ന് ചീകിയിട്ടുണ്ട്.............ഞാൻ അവന് പിന്നാലെ വണ്ടി തിരിച്ചു...........
അവൻ വണ്ടി ഒരു പള്ളിയിലേക്ക് കയറ്റി.........പിന്നാലെ ഞാനും കയറി............അവനുമായി ഞാൻ ഒരു നിശ്ചിത അകലത്തിൽ ആയിരുന്നു..............
അവൻ ബൈക്കിൽ നിന്ന് ഒരു പൂച്ചെണ്ട് എടുത്തു...........എന്നിട്ട് പള്ളിയുടെ നേരെ നടന്നു.........
എനിക്കൊന്നും മനസ്സിലായില്ല..........ഞാൻ പിന്നാലെ ചെന്നു.............
അവൻ പള്ളിയിലേക്കല്ല പോയത്...........
അവൻ തിരിഞ്ഞ് പള്ളിക്കാട്ടിലേക്ക്(കബറിടങ്ങളിലേക്ക്)
💬 Comments
View all comments