0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 288
എന്താ പറഞ്ഞത്...........ഒരു പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ ആണ് അവൻ അവരെ തല്ലിയത് എന്നല്ലേ...........അവന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ അവൻ അവരെ തല്ലി എന്നുണ്ടെൽ അവൻ ഒരു ആൺകുട്ടി ആണ്..........."...........അതും പറഞ്ഞിട്ട് ഫാസിൽ എഴുന്നേറ്റു...........
അവൻ പെട്ടെന്ന് എന്നെ നോക്കി............ "അവൻ ഒരാളെ പ്രണയിച്ചിരുന്നു എന്നുണ്ടെൽ അവന് ഒരു ചങ്ക് ഫ്രണ്ട് ഉണ്ടാകും.........ഉറപ്പായും.............ഒരു ആണിന് ഒരു ചങ്ക് ഫ്രണ്ട് നിർബന്ധമാണ്..........അവന്റെ രഹസ്യം എല്ലാം അറിയുന്ന അവന്റെ എല്ലാ കോപ്രായത്തിനും കൂട്ട് നിൽക്കുന്ന ഒരു ചങ്ക് ഉണ്ടാകും..........ഇനി അവൻ ഒരാളെ പ്രേമിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും ഉണ്ടാകും.........കാരണം ഓരോ പ്രണയത്തിനും ഒരു മീഡിയേറ്റർ ഉണ്ടാകും...........അവർ രണ്ടു വഴിക്ക് പോകാൻ ശ്രമിച്ചാലും അവരെ ഒരുമിച്ചു നിർത്തുന്ന ഒരു ചങ്ക് മീഡിയേറ്റർ.........".........ഫാസിൽ കണ്ണടച്ചുകൊണ്ട് പറഞ്ഞു............ "അവനെ അറിയണമെങ്കിൽ അങ്ങനെയൊരു ഫ്രണ്ടിനോട് സംസാരിച്ചാൽ മതി.........എല്ലാം അറിയാൻ പറ്റും.........."..........അവൻ പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി........... അവൻ അത് എന്നോട് പറയുമ്പോൾ വിനീതിനെ ആണ് എനിക്ക് ഓർമ്മ വന്നത്.............. ഞാൻ അവനെ വിളിച്ചാലോ എന്ന് കരുതി............ ഞാൻ കുറെ നേരം അതിനെ പറ്റി ആലോചിച്ചു.........ഒടുക്കം അത് വേണ്ടായെന്ന് വെച്ചു............. പിന്നെയും ദിവസങ്ങൾ കടന്നുപോയി........... അവന് ഒരു മാറ്റവും ഇല്ല....... പക്ഷെ അവനോടുള്ള മറ്റുള്ളവരുടെ സമീപനം പാടെ മാറി............ പക്ഷെ അവനോട് കൂട്ടുകൂടാൻ ആരും മുതിർന്നില്ല........... ഒരു ദിവസം ഞാൻ കോളേജ് വിട്ട് ഞാൻ വീട്ടിലേക്ക് വരികയായിരുന്നു........... പെട്ടെന്ന് റോഡ് സൈഡിൽ ഞാൻ അജ്മലിന്റെ ബുള്ളറ്റ് കണ്ടു............ ഞാൻ വണ്ടി നിർത്തി.......... അടുത്തേക്ക് ചെന്നു.......... ബൈക്കിന് അടുത്തെത്തിയപ്പോൾ അജ്മൽ നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടു...........അവന്റെ അടുത്ത് തന്നെ ഒരു നാലഞ്ച് കള്ളുകുപ്പികളും............. കള്ളുകുടിച്ചിട്ട് ബോധം പോയതാണ്.............. ഞാൻ അവനെ നോക്കി.......... നെറ്റിയിൽ ചെറിയ ഒരു മുറിവുണ്ട്............ പക്ഷെ സാരമുള്ളതല്ല........... ഞാൻ തിരിഞ്ഞു നടക്കാനൊരുങ്ങി......... പക്ഷെ അവനെ അവിടെ അങ്ങനെ വിട്ടുപോകാൻ എനിക്ക് തോന്നിയില്ല.......... ഞാൻ എന്റെ വണ്ടി എടുത്തിട്ട് അവന്റെ അടുത്തേക്ക് കൊടുന്നു.......... എന്നിട്ട് അവനെ പതിയെ എണീൽപ്പിച്ചു.......... അവന് നല്ല ഭാരം ഉണ്ടായിരുന്നു.........ഞാൻ നല്ലപോലെ കുഴങ്ങി......... അപ്പൊ അതിൽക്കൂടെ സ്കൂളിൽ പഠിക്കുന്ന രണ്ടുമൂന്ന് ചെക്കന്മാർ പോകുന്നത് കണ്ടു.......... ഞാൻ അവരോട് സഹായിക്കാൻ പറഞ്ഞു.......

💬 Comments

View all comments