0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 289
ഒരു വിധത്തിൽ ഞങ്ങൾ അവനെ സ്കൂട്ടിയുടെ പിന്നിൽ ഇരുത്തിച്ചു........... എന്നിട്ട് ഞാൻ മുന്നിൽ കയറി അവനെ എന്റെ മേലിലേക്ക് ചാരി കിടത്തി.........അവന്റെ കൈകൾ കൊണ്ട് ഞാൻ എന്റെ മുൻപിൽ ലോക്ക് ഇട്ടു........... ഞാൻ അജ്മലിന്റെ വീട്ടിലേക്ക് വണ്ടി വിട്ടു............ വീട്ടിലെത്തി കാളിങ് ബെൽ അടിച്ചു.......... ഞാൻ അവനെ താങ്ങി പിടിച്ച് വാതിൽ തുറക്കാൻ വേണ്ടി കാത്തുനിന്നു......... വാതിൽ തുറന്നു.........ഉമ്മച്ചി........... "പാത്തു......."........എന്നെക്കണ്ട് ഉമ്മച്ചി വിളിച്ചു.........പെട്ടെന്ന് ഉമ്മച്ചിയുടെ കണ്ണ് അജ്മലിന് അടുത്തേക്ക് പോയി........... "അജൂ.........."...........ഉമ്മച്ചി കരഞ്ഞുകൊണ്ട് അവനെ പിടിച്ചു.......... "റോഡിൽ കിടക്കുകയായിരുന്നു ഉമ്മാ........".........ഞാൻ ഉമ്മനോട് പറഞ്ഞു............ ഉമ്മ കരയുന്നുണ്ടായിരുന്നു.......... ഞാനും ഉമ്മച്ചിയും കൂടി അവനെയും താങ്ങി ഉള്ളിലേക്ക് ചെന്നു........... പെട്ടെന്ന് സോഫയിൽ ഇരിക്കുന്ന ആളിലേക്ക് എന്റെ കണ്ണ് പോയി.......... ഞാൻ അന്ന് അജ്മലിന്റെ ഒപ്പം കണ്ട പെണ്ണ്........... അവൾ ഞങ്ങൾ അജ്മലിനെ താങ്ങി പിടിച്ചു വരുന്നത് കണ്ടു.......... "ഇക്കാക്കാ........."..........അവൾ കരഞ്ഞുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു............ ഇക്കാക്കാ..........അവൾ അജ്മലിന്റെ പെങ്ങളാണ്.............ഞാൻ എന്തൊക്കെയാണ് അജ്മലിനെയും ഇവളെയും കൂട്ടി ചിന്തിച്ചത്.............എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി............. അവൾ ഞങ്ങളെ സഹായിച്ചു........... ഞങ്ങൾ അജ്മലിനെ കൊണ്ടുപോയി സോഫയിൽ കൊണ്ടുപോയി കിടത്തി...........അവർ രണ്ടുപേരും കരയുന്നുണ്ടായിരുന്നു............. "ഇക്കാക്കാ...........കണ്ണുതുറക്ക് ഇക്കാ..........".........അവൾ കരഞ്ഞുകൊണ്ട് അജ്മലിന്റെ മുഖത്തിൽ പിടിച്ചുകൊണ്ട് പറഞ്ഞു............ ഉമ്മച്ചി പോയി ഒരു ഗ്ലാസിൽ വെള്ളം കൊണ്ട് വന്ന് അവന്റെ മുഖത്ത് തളിച്ചു........... അവൻ പതിയെ കണ്ണുതുറന്നു........... "എന്തിനാ അജൂ നീ ഞങ്ങളെ ഇങ്ങനെ തീ തീറ്റിക്കുന്നെ..........."..........ഉമ്മച്ചി കരഞ്ഞുകൊണ്ട് അജ്മലിനോട് പറഞ്ഞു............. അജ്മലിന്റെ പെങ്ങൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു........... "എന്തിനാ ഇക്കാക്കാ ഇങ്ങനെ സ്വയം ഇല്ലാണ്ടാവുന്നെ.........."...........അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു........... അവൻ അവളെ നോക്കി പുഞ്ചിരിച്ചു..........അവന്റെ കണ്ണിൽ നിന്നും ഒന്നുരണ്ട് തുള്ളി വീണത് ഞാൻ കണ്ടു............. ഞാൻ പോകാനൊരുങ്ങി........... "പടച്ചോൻ മോളെ കാക്കും........"...........ഉമ്മച്ചി എന്നെ അനുഗ്രഹിച്ചു നന്ദി പറഞ്ഞു............... ഞാൻ വാതിലിനടുത്തേക്ക് നടന്നു.......... പെട്ടെന്ന് വാതിൽ തുറന്ന് അബൂബക്കർ ഹാജി ഉള്ളിലേക്ക് വന്നു......... ഹാജി എന്നെ കണ്ടു............
"പാത്തു.........പാത്തു എന്താ ഈ നേരത്ത്.........."...........ഹാജി എന്നോട് ചോദിച്ചു............ "അവൾ അജുവിനെയും കൊണ്ട് വന്നതാണ്..........."............മറുപടി കൊടുത്തത് ഉമ്മച്ചിയാണ്.............. ഹാജിയുടെ കണ്ണ് സോഫായിലേക്ക് നീണ്ടു........... ഹാജിയുടെ മുഖത്ത്

💬 Comments

View all comments