0%

Chapter Title : മഴത്തുള്ളി 3 [Jaya sree]

Author : Jaya_sree Read All Parts 113.7K

നടന്നുകൊണ്ടിരിക്കുന്നു

മനു : എന്താ മോളെ.... ൻ്റെ കുട്ടി ഉറങ്ങിക്കോ

അവൻ കുഞ്ഞിനെ ചുമലിലേക്ക് ചേർക്കാൻ ശ്രമിച്ചു

കുഞ്ഞ് പിന്നെയും കരയുന്നു

മനു അവൻ്റെ നടത്തത്തിൻ്റെ രീതി ഒന്ന് മാറ്റി പിടിച്ചു.

ഇടതു കാൽ കുറച്ച് ഊന്നി നിലത്ത് ചവിട്ടി ഒരു ചെറിയ മുടന്ത് പോലെയാക്കി അവൻ നടക്കാൻ തുടങ്ങി

മൂന്നു നാലു വാര അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോൾ അതുവരെ കരഞ്ഞു കൊണ്ടിരിക്കുന്ന കുട്ടി അവൻ്റെ ചുമലിലേക്ക് ചാഞ്ഞു

വേറൊന്നും കൊണ്ടായിരുന്നില്ല... ഒരു കാൽ ഊന്നി ചവിട്ടുമ്പോൾ നടത്തിൻ്റെ താളം തെറ്റും. അങ്ങനെ താളം തെറ്റി നടക്കുമ്പോൾ അവൻ്റെ ചുമലും ചെറുതായി ഉയരുകയും താഴുകയും ചെയ്തിരുന്നു

ഇടവിട്ട് ആവർത്തിച്ചു ഉയരുകയും താഴുകയും ചെയ്യുന്ന താളമല്ലേ താരാട്ട്

മനു എന്തോ മൂളാൻ തുടങ്ങി

കുഞ്ഞ് എവിടെയോ നോക്കി അവൻ്റെ ചുമലിൽ ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്നു

അതിനിടയിൽ കുഞ്ഞെന്തോ ശബ്ദമുണ്ടാക്കി

" ഞാഞ "

മനു : എന്താ....

അവരെ രണ്ടു പേരെയും തഴുകികൊണ്ട് ഒരിളം കാറ്റ് കടന്നു പോയി

മുകളിൽ കറുത്ത മേഖങ്ങളിലേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ അവൻ പാടി

പുലരോളി മായുമ്പോൾ... കുളിരല മൂടുമ്പോൾ

പുലരോളി മായുമ്പോൾ കുളിരല മൂടുമ്പോൾ

ഇരുളു വീഴും വഴിയിൽ നീ തനിയെ പോകുന്നോ

വിങ്ങുമീ... രാത്രി തൻ നൊമ്പരം... മായ്ക്കുവാൻ

അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരി താരകം

മനസ്സിൻ മടിയിലെ മാന്തലിരിൽ മയങ്ങൂ മണിക്കുരുന്നെ...

കനവാൽ മിഴികളെ തഴുകാം ഞാൻ ഉറങ്ങു നീ ഉറങ്ങൂ

മനസ്സിൻ മടിയിലെ മാന്തലിരിൽ മയങ്ങൂ മണിക്കുരുന്നെ

കനവാൽ മിഴികളെ തഴുകാം ഞാൻ ഉറങ്ങു

💬 Comments

View all comments