Chapter Title : മഴത്തുള്ളി 3 [Jaya sree]
നീ ഉറങ്ങൂ
പെട്ടെന്നുണ്ടായ ഉരുണ്ടു കൂടി വന്നൊരു ഇടി മുഴക്കം
മനു ഇടത്തോട്ട് തിരിഞ്ഞ് നടക്കുമ്പോൾ
കുഞ്ഞിൻ്റെ കവിളിൽ ഒരു മഴത്തുള്ളി വന്ന് പതിച്ചു
ഉറക്കപിച്ചിൽ അവൻ്റെ ചുമലിൽ നിന്നും തലയുയർത്തി ഇടതു ഭാഗത്തേക്ക് തിരിച്ചു് കിടന്നു
ഉറക്കത്തിലും കറുത്ത കുഞ്ഞിൻ്റെ തള്ള വിരൽ അവളുടെ വായിൽ ഇട്ട് ഈമ്പുന്നുണ്ടായിരുന്നു
കുഞ്ഞിൻ്റെ മുഖത്ത് അവൻ ഒന്ന് തലോടി നോക്കി
ഇതൊക്കെ ജനലിലൂടെ നോക്കിക്കൊണ്ട് പ്രിയ അടുക്കളയിൽ നിൽപ്പുണ്ടായിരുന്നു
പിറ്റേന്ന് വൈകുന്നേരം അടുത്തുള്ള കാവിലേക്ക് ദൂരേ പുഴയ്ക്കപൗര്യത്തുള്ള പൂവരശിൻ കാവിൽ നിന്നും ദീപവും തിരിയും വരുന്നുണ്ട്
പുഴയിൽ നിന്നും ആരംഭിക്കുന്ന വലിയ തോടിന് വക്കത്ത് കൂടെ കുറച്ച് പേര്
ഏറ്റവും മുന്നിൽ ഒരു പരികർമി അയാളുടെ കയ്യിൽ നീളത്തിൽ ഒരു കമ്പിയിൽ തൂക്കിയിട്ട ചെറിയ വിളക്ക്
അയാളുടെ പിന്നിലായി അരയിലും നെറ്റിയിലും ചുവന്ന പട്ടു വസ്ത്രം ധരിച്ച വെളിച്ചപ്പാട് കയ്യിൽ ചോദ്യ ചിഹ്നത്തിൻ്റെ രൂപത്തിലുള്ള വാൾ
പിന്നിൽ രണ്ടു മൂന്ന് പേരും
വളരെ ദൂരെ നിന്ന് തന്നെ എഴുന്നള്ളത്ത് തിരിച്ചറിയാം
കാരണം ഏറ്റവും പിന്നിലായി ഇടയ്ക്ക് ഇടേ എലിവാണം തീ കൊടുത്ത് കൊണ്ട് ദിനേശെട്ടനും ഉണ്ടാവും
കാവിലെ തെയ്യങ്ങൾ വയലിലായിരുന്നു കെട്ടിയാടിയിരുന്നത്
5 മണിക്ക് ശേഷം അവിടുന്ന് കോളാമ്പിയിൽ ഭക്തി ഗാനം
" എട്ടുദിപാലരും മുട്ട്കുത്തിതൊഴും എറ്റുമനുരപ്പ മൂർത്തെ
അഷ്ടമൂര്‍ത്തേ ചണ്ഡതാണ്ഡവമാടീടും അണ്ഡകടാഹ സമ്രട്ടേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ "
പ്രിയ : മനു വൈകുന്നേരം കഞ്ഞി വാങ്ങിക്കാൻ പോകണം കേട്ടോ തൂക്ക് പാത്രം ഇവിടെ വച്ചിട്ടുണ്ട്
സമയം രാത്രി 10 മണി
തെയ്യത്തിൻ്റെ തോറ്റം മൈക്കിലൂടെ കേൾക്കാം..
💬 Comments
View all comments