Chapter Title : മഴത്തുള്ളി 5 [Jaya sree]
അവള് കുഞ്ഞല്ലെ... മോളെ ഇങ്ങ് താ
നിനക്ക് എന്ത് പറ്റി പ്രിയേ... ബി പി ഒന്ന് ചെക്ക് ചെയ്യുന്നോ സാധാരണ ഇങ്ങനെ ഒന്നും നീ ദേഷ്യപെടറില്ലലോ
കുക്കർ വിസിലടുക്കുമ്പോഴും പാൽ തിളച്ചു തൂവുമ്പോഴും അവളുടെ മനസ്സ് അവിടെ ഉണ്ടായിരുന്നില്ല
രണ്ടു ദിവസം പിടിച്ചു നിന്ന പ്രിയയുടെ ബോധ മനസിനെയും ഇന്ദ്രിയങ്ങളെയും ഉപബോധ മനസ്സ് മൂന്നാം ദിവസം മുഴുവനായി കീഴടക്കി കഴിഞ്ഞിരുന്നു
പലപ്പോഴും ഇങ്ങനെ തന്നെയല്ലേ നമ്മുടെ മനസ്സിലേക്ക് ഒരു കാര്യം ആഴത്തിൽ പതിഞ്ഞു പോയാൽ പിന്നെ ചെയുന്ന കാര്യങ്ങള് ഒക്കെ യാന്ത്രികമായിരിക്കും
അവള് അറിയാതെ തന്നെ ഫോണിൻ്റെ റിസിവർ എടുത്ത് ഡയൽ ചെയ്തു
പ്രിയ : ഹലോ...
രുക്മിണി : ഹലോ ആരാ പ്രിയ ആണോ
പ്രിയ : അതേ ചേച്ചി സുഖം അല്ലെ
രുക്മിണി : അതേ എന്തെ പതിവ് ഇല്ലാതെ ഒരു വിളി
പ്രിയ : ഹേയ്... ചുമ്മാ എന്നാ ഉണ്ടാക്കിയെ ഉച്ചയ്ക്ക്
രുക്മിണി : ഇന്ന് മീൻകാരൻ വന്നില്ല അതോണ്ട് കഞ്ഞി ആണ് ചെറുപയറും പിന്നെ ചമ്മന്തിയും
പ്രിയ : അടിപൊളി പിന്നെന്താ വേണ്ടത്
രുക്മിണി : അവിടേയോ
പ്രിയ : ചെറിയ ചെമ്മീൻ കിട്ടി കുറച്ചു വറുത്തു ബാക്കി തേങ്ങയരച്ചു വച്ചു
രുക്മിണി : അമ്മ ഇല്ലേ
പ്രിയ : ഉച്ച മയക്കം അല്ല ചേച്ചി മനു എന്തിയെ
രുക്മിണി : അവന് ഇപ്പൊ എന്താ പണി ടിവി ടെ മുന്നിൽ ണ്ട്
പ്രിയ : ഒന്ന് കൊടുക്കുമോ
രുക്മിണി : എടാ നിന്നെ മാമി വിളിക്കുന്നു
ആവേശത്തിൽ പെട്ടെന്നു ചാടി
💬 Comments
View all comments