0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 1 [Smitha]

Author : സ്മിത Read All Parts 827

സെയിന്‍റ് ലോറന്‍സില്‍ ചേര്‍ന്നു...മമ്മയും ട്രാന്‍സ്ഫര്‍ വാങ്ങി..ഇവിടുത്തെ തോറോ സെന്‍ട്രല്‍ ലൈബ്രറിയില്‍... ഞാന്‍ പട്ടിയെ വളര്‍ത്തുന്നില്ല...ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ, എന്‍റെ പട്ടി പോകും അങ്ങോട്ടെന്ന്‍!”

“സെയിന്‍റ് ലോറന്‍സിലോ? സെയിന്‍റ് ലോറന്‍സിലാണോ നെവില്‍ ചേര്‍ന്നത്? ”

അത് ചോദിക്കുമ്പോള്‍ തന്‍റെ മുഖത്ത് ആയിരം സൂര്യന്മാര്‍ ഒരുമിച്ചു കത്തിയിരുന്നു.

“എന്താ? എന്തേലും പ്രോബ്ലാമുണ്ടോ, അവിടെ?”

“പ്രോബ്ലമോ?”

താന്‍ ചിരിച്ചു.

“തമാശ പറയല്ലേ നെവില്‍...അവിടെയാണ് ഞാന്‍ പഠിക്കുന്നത്...!”

“റിയലി?”

അപ്പോള്‍ അവനും ചിരിച്ചു. എന്തൊരു മുടിഞ്ഞ ചിരിയാണ് ചെറുക്കന്‍റ്റെ! എത്ര വര്‍ഷം വേണമെങ്കിലും തപസ്സിരിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകും അവനങ്ങനെ ചിരിച്ചാല്‍!

“ഹ്മം...ഏത് സ്ട്രീമാണ്?”

“സയന്‍സ്...ബയോ വിത്തൌട്ട് മാത്സ്....സാന്ദ്രയോ?”

“ഞാന്‍ ബേസിക് മാത്സ് വിത്ത്‌ അക്കൌണ്ടന്‍സി...”

അന്നു വൈകുന്നേരം തന്നെ താന്‍ അടുത്ത കൂട്ടുകാരായ എറിക്കിനേയും ജഗ്ഗു എന്ന ജഗദീഷിനേയും ഫിലിപ്പിനെയും അവന്‍റെ ഗേള്‍ഫ്രണ്ട് രവീണയേയും കൂട്ടിക്കൊണ്ടുവന്നു. അവരോടൊക്കെ അവന്‍ പെട്ടെന്നടുത്തു. അവര്‍ക്കും ആദ്യനിമിഷം തന്നെ തോന്നി, തങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പെര്‍ഫെക്റ്റ് മാച്ചാവുന്ന സുഹൃത്താണ്‌ അവനെന്ന്.

അപ്പോള്‍ തന്നെ താനവന് ഹൃദയം നല്‍കി ആഗ്രഹിച്ചു. ഇത് മറ്റു പ്രണയങ്ങള്‍ പോലെയല്ല. ഇവനെ സ്വന്തമാക്കണം. ജീവിത പങ്കാളിയാക്കണം. അവസാനം വരെ. പലപ്പോഴും നോട്ടങ്ങളിലൂടെയും സ്പര്‍ശനങ്ങളിലൂടെയും ആലിംഗനങ്ങളിലൂടെയും അവന് സൂചന നല്‍കി. അടുത്ത്, തൊട്ടടുത്ത് തന്നെ ആയിരുന്നു താന്‍ എപ്പോഴും അവന്‍റെ . എന്നും തന്നെ അവന്‍റെ വീട്ടില്‍ പോകും. അവന്‍റെ മമ്മ കാതറിന്‍ ആന്‍റിയുമായും താന്‍ വളരെ അടുത്തു.

അവന്‍ പറഞ്ഞത് ശരിയായിരുന്നു, എങ്ങനെ തോന്നി സ്റ്റീഫന്‍ അങ്കിളിന് കാതറിന്‍ ആന്‍റിയെ ഡിവോഴ്സ് ചെയ്യാന്‍!

അത്ര സുന്ദരിയായിരുന്നു കാതറിന്‍ ആന്‍റി. അവരുടെ മുഴുവന്‍ സൌന്ദര്യമാണ് നെവിലിനു

💬 Comments

View all comments