Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 1 [Smitha]
കിട്ടിയിരിക്കുന്നത്.
ഒരു മാസം മുമ്പ്, സ്പ്രിംഗ് ബ്രേക്കില്‍ വാള്‍ഡന്‍ ലേക്കില്‍ ടെന്‍റ്റ് കെട്ടി അവധിക്കാലം ചെലവിടുന്ന സമയം. എറിക്കും ജഗ്ഗുവും ഫിലിപ്പും രവീണയും ലേക്കിന്‍റെ സൈഡില്‍ മീന്‍ പിടിക്കുമ്പോള്‍ താന്‍ അവനെ വിളിച്ചു.
“വരൂ, എനിക്ക് സംസാരിക്കണം,”
താന്‍ പറഞ്ഞു.
“പ്രൈവറ്റായിട്ടോ?”
അവന്‍ ചോദിച്ചു.
“യെസ്, ഇന്‍ പ്രൈവസി....”
വികാരം നിയന്ത്രിക്കാന്‍ ശ്രമിച്ച് താന്‍ പറഞ്ഞു.
താന്‍ അവന്‍റെ കൈപിടിച്ച് ഒരു മേപ്പിള്‍ മരത്തിന്‍റെ തണലിലേക്ക് ചെന്നു.
ജാക്വിസ് കാര്‍ട്ടിയര്‍ പര്‍വ്വതത്തില്‍നിന്ന് നേര്‍ത്ത മഞ്ഞിന്‍റെ ആവരണം അപ്പോള്‍ പതിയെ പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു. പര്‍വ്വത ശിഖരങ്ങള്‍ ഇളം ചൂടുള്ള വെയിലിന്‍റെ പുതപ്പില്‍ സുഖമായി അമര്‍ന്നു. ചുവന്ന റോബിനുകള്‍ മേപ്പിള്‍ ചില്ലകളിലേക്ക് പറന്നു വന്നു തങ്ങളെ നോക്കി.
താന്‍ തിരിഞ്ഞു നോക്കുമ്പോള്‍ എറിക് പെരുവിരല്‍ ഉയര്‍ത്തി വിജയമാശംസിച്ചു.
“എന്താടീ, ഇത്ര സീക്രട്ട്?”
മേപ്പിള്‍ മരത്തിനു ചുവട്ടില്‍ വെച്ച് അവന്‍ ചോദിച്ചു.
താന്‍ അവന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.
“നെവിലിനു എന്നെ ഇഷ്ടമല്ലേ?”
“പിന്നെ ഇഷ്ടമല്ലേ? മോണ്‍ട്രിയോളിലെ എന്‍റെ ആദ്യത്തെ ഫ്രണ്ട് അല്ലെ നീ?”
“അതല്ല, നെവില്‍....”
“പിന്നെ? പ്രേമമോ?”
അവന്‍ പെട്ടെന്ന് ചോദിച്ചു.
“താങ്ക് ഗോഡ്!”
താന്‍ ആശ്വാസനിശ്വാസമുതിര്‍ത്തുകൊണ്ട് പറഞ്ഞു.
“ഞാന്‍ കരുതി നെവില്‍ ടോട്ടല്‍ ഡംബ് ആയോന്ന്...ഞാനിത്രേം അടുത്ത് ഇടപഴകിയിട്ടും, എന്‍റെ നോട്ടത്തിന്റേം തൊടലിന്‍റെയും ഒക്കെ മീനിംഗ് ഇനിയും നെവിലിന് ഫീല്‍ ചെയ്തിട്ടില്ലേ എന്ന്! ഏതായാലും തിരിച്ചറിഞ്ഞല്ലോ...”
“എന്നുവെച്ചാല്‍ നിനക്ക് എന്നോട് പ്രേമം ആണെന്ന്...?”
“എന്തിനാ എന്നെ ഷെയിം ചെയ്യിക്കാന്‍ പിന്നെയും പിന്നെയും ചോദിക്കുന്നെ? എന്നെ ഇഷ്ടമല്ലേ നെവിലിന്?”
“എടീ അപ്പോള്‍ ജഗ്ഗുവോ? നീ അവനുമായി...”
“അയ്യേ, അത് സീരിയസ്
💬 Comments
View all comments