0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 2 [Smitha]

Author : സ്മിത Read All Parts 781

ഇതുവരെ?”

അവളില്‍ നിന്നും കണ്ണുകള്‍ ചുറ്റുപാടുകളിലെ നിഴലനക്കങ്ങളിലേക്ക് മാറ്റിക്കൊണ്ട് അവന്‍ ചോദിച്ചു.

സാന്ദ്രയെ നോക്കിയപ്പോള്‍ നെവിലിന് പിന്നെയും ചിരി പൊട്ടി

“ബിയര്‍ വാങ്ങാമെന്നു പറഞ്ഞത് എറിക്കല്ലേ? അവന്‍ ഐ ഡി എടുക്കാന്‍ മറന്നു പോയി. തിരിച്ചു വീട്ടിലേക്ക് പോയി അവന്‍. അവന്‍റെ കൂടെ ജഗ്ഗൂം ഫിലിപ്പും രവീം ഒക്കെപ്പോയി...”

അവന്‍ ചിരി കണ്ട്രോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്തിനാണ് എന്ന് അവള്‍ക്ക് മനസ്സിലായില്ല.

ക്യാനഡയില്‍ പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കുന്ന ഐ ഡി കാണിച്ചില്ലെങ്കില്‍ ബാറില്‍ നിന്നും ആല്‍ക്കഹോള്‍ കിട്ടില്ല. വിസ്ക്കിയോ ബ്രാണ്ടിയോ കിട്ടണമെങ്കില്‍ ഐ ഡിയോടൊപ്പം മുനിസിപ്പാലിറ്റിപോലെയുള്ള ലോക്കല്‍ ഗവണ്മെന്‍റ്റിലേ ചെയര്‍മാന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. മുമ്പ് മദ്യപിച്ച് കുഴപ്പമോന്നുണ്ടാക്കിയിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.

“അത് പോട്ടെ എന്താ എന്നെ നോക്കി ഒരാക്കിയ ചിരി?”

അവള്‍ പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു.

“പോടീ ഒന്ന്! ആക്കിയ ചിരിയോ?”

“പിന്നെ?”

“നല്ല നിലാവ്...”

അവന്‍ ചുറ്റും നോക്കി.

“ഇളം കാറ്റ്... നിലാവില്‍ കാര്‍റ്റിയര്‍ മൌണ്ടന്‍ ഭൂമിയിലെ ഏറ്റവും സൌന്ദര്യമുള്ള ഇടമായി നിറഞ്ഞു തുളുമ്പി നില്‍ക്കുന്നു, വിസ്കോണ്‍സിന്‍ ക്ലബ്ബില്‍ നിന്ന് ക്യാനഡയുടെ സ്വന്തം പാട്ടുകാരന്‍ ജസ്റ്റിന്‍ ബിബറിന്‍റെ കൊതിപ്പിക്കുന്ന ശബ്ദം....”

ഒന്ന് നിര്‍ത്തി അവന്‍ അവളുടെ മുഖത്തേക്ക് നോക്കി.

“ഒരു ശരാശരി ചെറുപ്പക്കാരനെ പ്രണയ വിവശനാക്കുന്ന ഈ ചുറ്റുപാടില്‍ അവനെ ഭ്രാന്ത് പിടിപ്പിക്കുന്ന മറ്റൊരു സൌന്ദര്യവുമായി നീ ഇങ്ങനെ മുമ്പില്‍ നിന്നാല്‍ എന്‍റെ സാന്ദ്രെ, ഞാന്‍ പിന്നെ ചിരിക്കാതിരിക്കുമോ?”

അവന്‍റെ വാക്കുകള്‍ക്ക് മുമ്പില്‍ സാന്ദ്ര അഭിമാനം കൊണ്ടും ലജ്ജകൊണ്ടും സന്തോഷം കൊണ്ടും മതിമറന്നു.

“എന്നെ വര്‍ണ്ണിക്കാന്‍ ഇത്രേം കവിതയൊക്കെ നിന്‍റെ നാവില്‍

💬 Comments

View all comments