Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 2 [Smitha]
ആന്‍റി ഇവളെ ഇഷ്ട്ടപ്പെടണ്ട എന്ന് പറഞ്ഞോ നിന്നോട്?”
രവീണ ചോദിച്ചു.
“മൈരേ, പറഞ്ഞോണ്ടിരിക്കുന്നതിന്‍റെ ഇടയില്‍ കയറി ഒണ്ടാക്കാന്‍ വരല്ലേ,”
നെവില്‍ രവീണയുടെ നേരെ ഭീഷണമായി നോക്കി.
“അതെന്താ കാതറിന്‍ ആന്‍റി ഇവളെ ഇഷ്ട്ടപ്പെടണ്ട എന്ന് പറഞ്ഞോ നിന്നോട്?”
എറിക്കും ഫിലിപ്പും ജഗദീഷും അപ്പോള്‍ ഒരുമിച്ച് ഒരെ സ്വരത്തില്‍, ഒരേ താളത്തില്‍ അവനോട് ചോദിച്ചു.
“പറയെടാ പട്ടീ...”
രവീണ നെവിലിന്‍റെ നേരെ മുഖമടുപ്പിച്ച് ചോദിച്ചു.
“ഈ മൈരുകള് പറയാന്‍ സമ്മതിക്കില്ലല്ലോ എന്‍റെ ദൈവമേ!”
നെവില്‍ തലയില്‍ കൈവെച്ചു.
“എടാ മമ്മി ഇപ്പോഴും ചെറുപ്പമാണ്...”
“അത് ഞങ്ങള്‍ക്ക് അറിയില്ലേ? നീ പറഞ്ഞിട്ട് വേണോ അത് ഞങ്ങള്‍ക്ക് അറിയാന്‍? നീ കാര്യം പറയെടാ ചെറുക്കാ ഒന്ന്!”
ജഗദീഷ് ഒച്ചയിട്ടു.
“മമ്മി ചെറുപ്പമാണ്, സുന്ദരിയാണ്, ഇനിയും ലൈഫിന്‍റെ സുഖമറിഞ്ഞു ജീവിക്കാനുള്ള സമയം ഉണ്ട്...ആ മമ്മി അങ്ങനെ അതൊക്കെ വേണ്ടാന്ന് വെച്ച് ജീവിക്കുമ്പോള്‍ ഞാന്‍ എങ്ങനെയാ ഒരു പെണ്ണിന്‍റെ കൂടെ...”
രവീണ അവനെ അനുകമ്പയോടെ നോക്കി.
മറ്റുള്ളവര്‍ കണ്ണുകള്‍ മിഴിച്ച് അവന്‍റെ വാക്കുകളെ ദഹിക്കാനായി വിട്ടു.
“മാത്രമല്ല...”
നെവില്‍ തുടര്‍ന്നു.
“എന്‍റെ പപ്പാ എന്ന് പറയുന്ന ആ മാന്യന്‍ മമ്മീടെ പൊറകെ നടന്ന് വളച്ച് ആണ് എന്‍റെ പാവം മമ്മിയെ കല്യാണം കഴിച്ചത്...എന്നിട്ട് എന്തായി? അയാള് വേറെ ഒരുത്തിയുടെ കൂടെ സുഖമായി ജീവിക്കുന്നു....മമ്മി, പാവം...”
അവന്‍റെ ശബ്ദമിടറി. കണ്ണുകള്‍ നനയുന്നത് അവര്‍ കണ്ടു.
“അതുകൊണ്ട്...”
ഇടറിയ ശബ്ദത്തില്‍ നെവില്‍ പറഞ്ഞു.
“അതുകൊണ്ട് എനിക്ക് പ്രേമത്തില്‍, ഒന്നും വിശ്വാസമില്ല...ഞാന്‍ പ്രേമിക്കില്ല...”
മിഴികള്‍ തുടച്ചുകൊണ്ട് നെവില്‍ പറഞ്ഞു.
“എന്താടാ ഇത്...?”
സാന്ദ്ര മുമ്പോട്ട് വന്ന് അവനെ അമര്‍ത്തിക്കെട്ടിപ്പിടിച്ചു.
💬 Comments
View all comments