Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 2 [Smitha]
ശബ്ദത്തില്‍ നെവില്‍ പറഞ്ഞു.
“അതുകൊണ്ട് എനിക്ക് പ്രേമത്തില്‍, ഒന്നും വിശ്വാസമില്ല...ഞാന്‍ പ്രേമിക്കില്ല...”
മിഴികള്‍ തുടച്ചുകൊണ്ട് നെവില്‍ പറഞ്ഞു.
“എന്താടാ ഇത്...?”
സാന്ദ്ര മുമ്പോട്ട് വന്ന് അവനെ അമര്‍ത്തിക്കെട്ടിപ്പിടിച്ചു. അവന്‍റെ കവിളുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു കളഞ്ഞു.
“പിന്നെ മറ്റൊരു കാരണം...”
സാന്ദ്രയുടെ ആശ്ലേഷത്തില്‍ നിന്നും അകന്ന് അവന്‍ തുടര്‍ന്നു.
“ഇവളെന്‍റെ ഏറ്റവുമടുത്ത ഫ്രണ്ട് ആണ്...”
സാന്ദ്രയെ അവന്‍ തോളില്‍ പിടിച്ച് അടുപ്പിച്ചു.
“എന്‍റെ നൈബര്‍... ഒരു ഫ്രണ്ട് എന്ന നിലയില്‍ ഞാനിവളോട് ഒരുപാട് അടുത്തുപോയി... കാമുകിയായി കാണാന്‍ കഴിയാത്ത വിധത്തില്‍...കാമുകിയാണോ ഫ്രണ്ട് ആണോ നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്? നിങ്ങള്‍ പറഞ്ഞേക്കാം കാമുകി ആണെന്ന്..എന്‍റെ അന്‍സര്‍ മറിച്ചാണ്...ഫ്രണ്ട് ഈസ് മോര്‍ പ്രെഷസ് ദാന്‍ എ ലവര്‍... എന്‍റെ സാന്ദ്രെ നിന്നെ എനിക്ക്...”
“വേണ്ട...”
നെവില്‍ മുഴുമിക്കുന്നതിനു മുമ്പ് സാന്ദ്ര അവന്‍റെ ചുണ്ടത്ത് വിരല്‍ അമര്‍ത്തി അവനെ നിശബ്ദനാക്കി.
“കൂടുതല്‍ പറഞ്ഞാല്‍ ഞാനും കരയും...നീ എനിക്ക് ഇങ്ങനെ അടുത്ത് ഉണ്ടായാല്‍ മതി എന്‍റെ ചെറുക്കാ...അതിനെനിക്ക് നിന്‍റെ ലവര്‍ എന്നുള്ള സ്ഥാനം വേണ്ട...നീ പറഞ്ഞതാ ശരി...ഫ്രണ്ട്...അതിനോളം വരില്ല മറ്റൊരു ബന്ധവും ലോകത്ത്...”
സാന്ദ്ര മിഴികള്‍ തുടച്ചു. കൂട്ടുകാരും വികാരഭരിതരായി.
“എന്നാലും എന്‍റെ നെവിലെ...”
എറിക്കിന് ആ വിഷയം വിടാനുള്ള ഭാവമില്ലായിരുന്നു.
“സാന്ദ്രയെപ്പോലെയുള്ള ഒരു സുന്ദരിപ്പെണ്ണിനെ...’
“പോടാ ഒന്ന്...”
സാന്ദ്ര ഇടയ്ക്ക് കയറി.
“ഇവന്‍റെ വായീന്നും കേട്ടു ഇന്ന് കുറെ കവിത എന്നെ സുന്ദരിയാക്കിക്കൊണ്ട്,”
നെവിലിന്റെ നേരെ നോക്കിയാണ് അവളത് പറഞ്ഞത്.
“ഇനി നീയും കൂടെ പറഞ്ഞു കൂടുതല്‍ ചളമാക്കാതെ... ആ വിര്‍ജിന്‍ മേരിയുടെ അത്രയും ഒന്നും ഞാനോ രവിയോ ഒന്നും ഒരിക്കലും എത്തില്ല...”
“എന്നെ വിട്ട് പിടി മോളെ...”
രവീണ സാന്ദ്രയെ ഇഷ്ട്ടക്കേടോടെ നോക്കി.
“ഞാന്‍ പാവം കുറെ ആം ലാക്റ്റിനോ, മെഡ് ലിഫ്റ്റോ ഒക്കെ സ്കിന്നില്‍ തേച്ച് നടക്കുന്ന പാവം..നമ്മളില്ലേ..!”
ക്യാനഡയില്‍ വളരെ പ്രചാരമുള്ള രണ്ട് ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡുകളാണു ആം ലാക്റ്റിന്‍, മെഡ് ലിഫ്റ്റ് എന്നിവ.
“ആ ഈ വിര്‍ജിന്‍ മേരി?”
നെവില്‍ ചോദിച്ചു.
“ഇന്നാള് ഒരിക്കല്‍ നിങ്ങള്‍ ആരൊ അവളെപ്പറ്റി പറയുന്നത് കേട്ടല്ലോ...”
“എടാ നെവിലെ,
💬 Comments
View all comments