Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 4 [Smitha]
പാതിവ്രത്യം ഒക്കെ...അതുകൊണ്ടാണ് അതിത്ര വിലയേറിയതാവുന്നത്...അതുകൊണ്ട്....”
അവന്‍ തന്നെ അദ്ഭുതത്തോടെ മിഴിച്ചു നോക്കി അപ്പോള്‍.
“...അതുകൊണ്ട് നമുക്കിത് സെലബ്രേറ്റ് ചെയ്യണ്ടെ?”
താന്‍ വീണ്ടും ചോദിച്ചു.
“വൈന്‍ വേണോ മമ്മിയ്ക്ക്? ഞാനെടുതുകൊണ്ട് വരാം...”
“എല്ലാ ആഘോഷങ്ങള്‍ക്കും വൈനോ ഷാമ്പയ്നോ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല...”
താന്‍ പറഞ്ഞു.
“പിന്നെ എങ്ങനെയാ സെലബ്രേറ്റ് ചെയ്യണ്ടേ?”
“എഴുന്നേല്‍ക്ക്...നമുക്ക് ഡാന്‍സ് ചെയ്യാം...”
താന്‍ എഴുന്നേറ്റ് നിന്നുകൊണ്ട് അവന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു.
“ഡാന്‍സ്?”
തന്‍റെ കൈ വിടുവിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“എനിക്കെങ്ങും അറിയില്ല, ഡാന്‍സ് ചെയ്യാന്‍...”
“ഞാന്‍ പഠിപ്പിക്കാം...”
“താന്‍ വീണ്ടും അവന്‍റെ കൈയ്യില്‍ പിടിച്ചു.
“നിന്‍റെ പപ്പാ എന്‍റെ ഡാന്‍സിന്റെ വലിയ ആരാധകന്‍ ആയിരുന്നു..എന്‍റെ ഡാന്‍സ് കണ്ടിട്ടാണ് കക്ഷി എന്നെ ഇഷ്ട്ടപ്പെട്ടത് തന്നെ എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്...”
അത് കേട്ടപ്പോള്‍ അവന്‍റെ മുഖമിരുണ്ടു.
“എന്താടാ?”
താന്‍ ചോദിച്ചു.
“എങ്കില്‍ ഞാന്‍ ഒരിക്കലും ഡാന്‍സ് ചെയ്യില്ല, ഒരിക്കലും അത് പഠിക്കുകയുമില്ല...”
കാതറിന്‍ ഓര്‍മ്മയില്‍ നിന്നുണര്‍ന്നു ചുറ്റുപാടും നോക്കി. ബ്രിട്ടാനിക്ക ഷെല്‍ഫിന്റെ അടുത്ത് ഇരിക്കുന്നയാള്‍ ഇപ്പോള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. ഒരു പുഞ്ചിരിയല്ലേ? തിരിച്ച് ഒന്ന് കൊടുത്താലും കുഴപ്പമൊന്നുമില്ല. പക്ഷെ അത് കഴിഞ്ഞ് നേരെ വന്നു പ്രൊപ്പോസ് ചെയ്താല്‍?
മുന്‍കാലങ്ങളിലേ അനുഭവമോര്‍ത്ത് തിരികെ പുഞ്ചിരിക്കണോ വേണ്ടയോ എന്ന് കാതറിന്‍ സംശയിച്ചു.
മുമ്പിലെ ഗ്ലാസ് വിന്‍ഡോയിലൂടെ നോക്കിയപ്പോള്‍ ജസ്റ്റിന്‍ റേയ്ഗന്‍റെ ഫോര്‍ഡ് കാര്‍ ലൈബ്രറി കോമ്പൌണ്ടിലേക്ക് പ്രവേശിക്കുന്നത് അവള്‍ കണ്ടു. തന്‍റെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. ജസ്റ്റിന്‍ ആണ് തന്നെക്കൊണ്ട് സ്റ്റീഫനെ വിവാഹം കഴിപ്പിച്ചത് എന്നും വേണമെങ്കില്‍ പറയാം. അത്രയ്ക്ക് അടുപ്പമാണ് തങ്ങള്‍ക്കിരുവര്‍ക്കും അയാളോട്. സ്റ്റീഫന്‍ തന്നെ ഡിവോഴ്സ് ചെയ്തതിനു
💬 Comments
View all comments