0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 4 [Smitha]

Author : സ്മിത Read All Parts 639

ശേഷം ജസ്റ്റിന്‍ പക്ഷെ അയാളോടുള്ള അടുപ്പം കുറച്ചു.

“നിന്നെപ്പോലെ ഒരു പെണ്ണിനെ, എന്തിന്‍റെ പേരിലായാലും ഉപേക്ഷിച്ച അവനോട് അത്ര അടുപ്പം വേണ്ട എന്നാണു എന്‍റെ തീരുമാനം...”

ഒരിക്കല്‍ താന്‍ ചോദിച്ചപ്പോള്‍ അയാളില്‍ നിന്നും കിട്ടിയ ഉത്തരം അതായിരുന്നു.

നെവിലിന്റെ സ്കൂളിന്‍റെ ഡീന്‍ ആണ് ജസ്റ്റിന്‍ റെയ്ഗന്‍ എന്ന ആഫ്രോ അമേരിക്കന്‍.

കോമ്പൌണ്ടില്‍, സര്‍ ജോണ്‍ മാക്‌ഡോണാള്‍ഡിന്‍റെ പ്രതിമയ്ക്ക് സമീപം കാര്‍ നിര്‍ത്തി അയാള്‍ ലോബിയിലേക്ക് തിടുക്കത്തില്‍ പ്രവേശിക്കുന്നത് കാതറിന്‍ കണ്ടു.

അയാളുടെ മുഖത്ത് പരിഭ്രാന്തിയും വിഷാദവും നിറഞ്ഞിരിക്കുന്നത് കാതറിന്‍ വ്യക്തമായി കണ്ടു.

മോണ്‍ട്രിയോളിലെ ഏറ്റവും പ്രസിദ്ധരായ വ്യക്തികളിലൊരാള്‍ തങ്ങളുടെ ലൈബ്രറിയിലെക്ക് പ്രവേശിക്കുന്നത് കണ്ടു പലരും ബഹുമാനത്തോടെ എഴുന്നേറ്റു വണങ്ങുന്നത് കാതറിന്‍ ശ്രദ്ധിച്ചു.

അവള്‍ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റ് ലോബിയിലേക്ക് ചെന്നു.

“എന്താണ് മിസ്റ്റര്‍ പ്രിന്‍സിപ്പാള്‍, എന്‍റെ പാവം ലൈബ്രറിയിലേക്ക്?”

കാതറിന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“നീ വാ...”

അയാള്‍ അവളുടെ കൈയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് താന്‍ കാര്‍ പാര്‍ക്ക് ചെയ്ത ഇടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.

“പറ ജസ്റ്റിന്‍...”

അയാളുടെ മുഖത്തെ ഭാവങ്ങളിലേക്ക് നോക്കി അല്‍പ്പം പരിഭ്രമത്തോടെ കാതറിന്‍ ചോദിച്ചു.

“ഒരു ചെറിയ പ്രശ്നമുണ്ട്...”

കാറിനടുത്ത് എത്തിക്കഴിഞ്ഞ് നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് ജസ്റ്റിന്‍ അവളോട്‌ പറഞ്ഞു.

കാതറിന്റെ മുഖത്തെ ഭയം ഒന്നുകൂടി വളര്‍ന്നു.
[തുടരും]

💬 Comments

View all comments