Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 4 [Smitha]
അവനെ പിടിച്ചു കുലുക്കി. ദിലീപ് പക്ഷെ അനങ്ങിയില്ല. നെവിലിന്റെ ഭയം വര്‍ധിച്ചു.
അവന്‍ ശക്തിമുഴുവനുമെടുത്ത് അവനെ വലിച്ചു. കൈ കഴുത്തിലൂടെ ചുറ്റി ദിലീപിനെ പിടിച്ച് കൊണ്ട് കരയിലേക്ക് നീന്താന്‍ ശ്രമിച്ചു.
“മൈര്...!”
കരയില്‍ നിന്ന് ഫിലിപ്പിന്റെ ഉച്ചത്തിലുള്ള തെറിയും പാതയുടെ അങ്ങേയറ്റത്ത് നിന്നും ഡീക്കന്‍ ലൈറ്റിന്റെ കറങ്ങുന്ന പ്രകാശവും തുടര്‍ന്ന് പോലീസ് കാറിന്‍റെ ശബ്ദവും നെവില്‍ കേട്ടു.
“നെവിലെ, വേഗം വേഗം...പോലീസ്...പോലീസ് വരുന്നു...”
ഭയന്ന് വിറച്ച ശബ്ദത്തില്‍ എറിക് വിളിച്ചു പറഞ്ഞു.
“ഷിറ്റ്! പോലീസിന് വരാന്‍ കണ്ട നേരം!”
രവീണയുടെ ശബ്ദം ദിലീപ് കേട്ടു.
അവന്‍ ദിലീപിനെ പിടിച്ചു വലിച്ചുകൊണ്ട് തീരത്തോട് അടുക്കാന്‍ തുടങ്ങി.
“മൈര്! പോലീസ് ഇങ്ങടുത്ത് എത്തി..ശ്യെ!”
ജഗദീഷ് നിര്‍ത്തിയിട്ടിരുന്ന തന്‍റെ കാറിന് നേരെ ഓടുന്നത് നെവില്‍ കണ്ടു.
“നെവില്‍, പെട്ടെന്ന്! പെട്ടെന്ന്....!!”
ഫിലിപ്പ് വിളിച്ചു കൂവി. തുടര്‍ന്നു അവനും കാറിന്‍റെ നേരെ ഓടുന്നത് കണ്ടു.
“നെവിലെ നിന്നാല്‍ കുഴപ്പമാ....”
സാന്ദ്രയും തന്‍റെ കാറിന്‍റെ നേരെ ഓടുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.
‘പോലീസ് വരുന്നതിനു മുമ്പ് നീ അവനെ സൈഡ് വാക്കില്‍ കിടത്തിയിട്ട് വേഗം സീനില്‍ നിന്ന് മാറ്..! വേഗം വേഗം...”
ദിലീപിനെയും വലിച്ചുകൊണ്ട് നെവില്‍ ഏകദേശം തീരത്തെത്തി. അപ്പോള്‍ ഫിലിപ്പിന്റെ കാര്‍ അകന്നുപോകുന്ന ശബ്ദം അവന്‍ കേട്ടു. നെവില്‍ കിതച്ചുകൊണ്ട്, തളര്‍ന്ന്, ദിലീപിനെ സൈഡ് വാക്കിലേക്ക് കിടത്തി. അപ്പോള്‍ എറിക് അവന്‍റെ സമീപത്തേക്ക് വന്നു.
“പോടാ, വേഗം!”
എറിക്കിനെ നോക്കി നെവില്‍ അലറി.
“ഓരോന്നിന്‍റെയും പേരില്‍ നാലഞ്ച് കേസുകളാ ഉള്ളത്...പിടിച്ചാല്‍ നിന്‍റെയൊക്കെ കഥ അതോടെ തീരും...പോ...പോലീസ് ഇങ്ങെത്തുന്നേന് മുമ്പേ!”
“എന്‍റെ പേരില്‍ പോലീസ് കേസൊന്നും ഇല്ല...’
സൈഡ് വാക്കില്‍ മലര്‍ത്തിക്കിടത്തിയ ദിലീപിനെ തൊടാന്‍ ശ്രമിച്ചുകൊണ്ട് എറിക് പറഞ്ഞു.
“അത് കൊണ്ട് നീ ഒട്ടും നിക്കണ്ട!”
നെവില്‍ അവന്‍റെ നേരെ കൈ ചൂണ്ടി.
“ഞാന്‍ ഇവന്‍റെ കാര്യം നോക്കിക്കോളാം..പോ...! പെട്ടെന്ന് പോകാന്‍!”
നെവില്‍ വിരല്‍ ചൂണ്ടി അലറി. സമീപത്തുള്ള സ്വിക്ക്വോയ മരത്തിന്‍റെ നേരെ പോലീസ് എത്തിക്കഴിഞ്ഞപ്പോള്‍ എറിക് ഭയന്ന് കാറിന്‍റെ നേരെ ഓടി.
നെവില്‍ മുഖമുയര്‍ത്തി നോക്കി. ബീക്കണ്‍ ലൈറ്റിന്റെ പ്രകാശം അവന്‍റെ മുഖത്തടിച്ചു. പോലീസ് കാറിനകത്ത്
💬 Comments
View all comments