0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 4 [Smitha]

Author : സ്മിത Read All Parts 290

ഷറീഫ് ഭീഷണമായി അവനെ നോക്കുന്നത് നെവില്‍ കണ്ടു.

നെവില്‍ പിന്നെ നോട്ടം സൈഡ് വാക്കില്‍ കിടന്ന ദിലീപിന്‍റെ മുഖത്ത് പതിപ്പിച്ചു.

“ദിലീപ്...!!”

നെവില്‍ അവനെ കുലുക്കി വിളിച്ചു. കയ്യെത്തിച്ച് തടാകത്തില്‍ നിന്ന് വെള്ളം കോരി അവന്‍റെ മുഖത്തേക്ക് ശക്തിയായി കുടഞ്ഞു.

“ദിലീപ്...!!”

അവന്‍ വീണ്ടും അവനെ കുലുക്കി വിളിച്ചു.

“ഉഘ്ഘഹൂ...ഘ്ഹൂ....”

ശക്തിയായി ചുമച്ചുകൊണ്ട് ദിലീപ് കണ്ണുകള്‍ തുറന്ന് അവനെ നോക്കി.

“താങ്ക് ഗോഡ്!!”

നെവില്‍ പെട്ടെന്ന് ചാടി എഴുന്നേറ്റു.

അപ്പോഴേക്കും കാര്‍ നിര്‍ത്തി യൂണിഫോമില്‍ ഷെറീഫ് സൈഡ് വാക്കിന് നേരെ കുതിക്കാന്‍ തുടങ്ങിരുന്നു. അയാളോടൊപ്പം യൂണിഫോമില്‍ എം പി എസ്സിന്‍റെ [മോണ്‍ട്രിയോള്‍ പോലീസ് സര്‍വ്വീസ്] രണ്ട് യോണിഫോമിട്ട പോലീസുകാരുമുണ്ടായിരുന്നു.

“അവനെ വേഗം ഹോസ്പിറ്റലില്‍ എത്തിക്ക്...”

തന്‍റെ കാറിലേക്ക് ചാടിക്കയറിക്കൊണ്ട് നെവില്‍ അവരെ നോക്കി വിളിച്ചു പറഞ്ഞു. അത് കേട്ട് ഷെറീഫ് അവന്‍റെ നേരെ കുതിച്ചു. പോലീസുകാരെ വിട്ട് ഷെറീഫ് തന്‍റെ കാറിന് നേരെ കുതിക്കുന്നത് നെവില്‍ കണ്ടു.

“മൈര്! ഈ വണ്ടിക്കിത് എന്ത് പറ്റി!”

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് നെവില്‍ മുരണ്ടു.

അപ്പോഴേക്കും ഷെറീഫിന്‍റെ വാഹനം തന്‍റെ നേരെ കുതിക്കുന്നത് നെവില്‍ കണ്ടു.

ആ നിമിഷം അവന്‍റെ വണ്ടിയും സ്റ്റാര്‍ട്ടായി. തടാകത്തിന്റെ ഓക്സ്ബോ റോഡിലേക്ക് അവന്‍ കാര്‍ പറത്തി. ബംബിനു മേലെ കാര്‍ പറന്നടിച്ചു നീങ്ങി. പ്രധാന പാതയില്‍ നിന്നും കാര്‍ സബ് വേയ്ക്ക് സമാന്തരമായ അവന്യൂവിലൂടെ കുതിച്ചു.

പിന്നാലെ തന്നെ ഷെറീഫിന്‍റെ കാര്‍ തൊട്ടുതൊട്ടില്ല എന്ന രീതിയില്‍ അവനെ പിന്തുടര്‍ന്നു. ഷെറീഫിന്‍റെ കാറിന് നേരെ തിരിഞ്ഞു നോക്കി പിന്നെ മുമ്പോട്ട്‌ നോക്കിയ നെവില്‍ തരിച്ചിരുന്നു.

തന്‍റെ കാര്‍ കനേഡിയന്‍ എസ് പി സി എയുടെ [സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി റ്റു ആനിമല്‍സ്] വാട്ടര്‍ ടാങ്കിനു നേരെ കുതിക്കുന്നു!

അടുത്ത നിമിഷം പ്ലാസ്റ്റിക് ടാങ്ക് പൊട്ടിച്ചുകൊണ്ട് അവന്‍റെ കാര്‍ നിന്നു. അവന്‍റെ നെറ്റി ഡ്രൈവിംഗ് വീലില്‍ ശക്തിയായി വന്നിടിച്ചു. നെറ്റി തകര്‍ന്നു നുറുങ്ങിയപോലെ അവന് വേദനിച്ചു. വാട്ടര്‍ ടാങ്കില്‍ ഇടിച്ച് കാര്‍ ചരിഞ്ഞപ്പോള്‍ ഡാഷ്ബോര്‍ഡില്‍ അവന്‍റെ കാല്‍മുട്ട് ശക്തിയായി വന്നടിച്ചു.

“ആഹ്...!”

അവന്‍

💬 Comments

View all comments