0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]

Author : സ്മിത Read All Parts 611

അപ്പോള്‍ പശ്ചാത്തല സംഗീതം തുടങ്ങി. അതിനു ശേഷം ചരണം പാടിയത് ഒരു ഗായികകയാണ്. തലകുനിച്ചിരിക്കയായിരുന്ന നെവില്‍ അത് കേട്ട് പെട്ടെന്ന് മുഖമുയര്‍ത്തി നോക്കി.

ഹെലന്‍ പാടുന്നത് അവന്‍ കണ്ടു.

“വിര്‍ജിന്‍ മേരീടെ പാട്ട് കൊള്ളാം...”

അവന്‍ പിറുപിറുത്തു.

“ജീസസ്! ടെയ്‌ലര്‍ സ്വിഫ്റ്റ് പാടുന്നത് പോലെ....”

പിമ്പില്‍ നിന്ന് ആരൊ പറയുന്നത് നെവില്‍ കേട്ടു.

“നോ, അതിനെക്കാള്‍ ബേസ് വോയ്സ് ഉണ്ട് ഹെലന്..ഷക്കീര പാടുന്നത് പോലെ...”

മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

കാതറിന്‍റ്റെ മുഖത്ത് നിന്നും അവന്‍ നോട്ടം മാറ്റി ക്വയറിനെ നോക്കി.

ആ നിമിഷം അവളുടെ നോട്ടം തന്നില്‍ പതിഞ്ഞത് നെവില്‍ കണ്ടു. പിശാച്, എന്ത് കാണാനാ എന്‍റെ മുഖത്തേക്ക് നോക്കുന്നത്? അപ്പുറത്തെ സൈഡിലേക്ക് നോക്കിയപ്പോള്‍ നെവില്‍ ആദ്യമൊന്ന് വിരണ്ടു. ഹെലന്‍ തന്നെ നോക്കുന്നത് നോക്കിയിരിക്കുകയാണ് സാന്ദ്ര!

“എന്നാടി?”

അവന്‍ കൈകള്‍ പൊക്കി ആംഗ്യം കാണിച്ചു ചോദിച്ചു.

“എല്ലാം മനസിലായി..” എന്ന അര്‍ത്ഥത്തില്‍ സാന്ദ്ര അര്‍ത്ഥഗര്‍ഭമായ രീതിയില്‍ പുഞ്ചിരിക്കുന്നത് നെവില്‍ കണ്ടു.

“ആ കൊച്ച് ശരിക്കും മാലാഖ വല്ലതുമാണോ?”

പിമ്പില്‍ നിന്നും ഒരു സ്ത്രീ സ്വരം അവന്‍ കേട്ടു.

“ഒരു പെണ്ണിന് ഇതുപോലെയൊക്കെ സുന്ദരിയാകാന്‍ പറ്റുമോ?”

“ഹെലന്‍റ്റെ മമ്മിയും ഇതുപോലെയാരുന്നു..അതി സുന്ദരി...മമ്മീടെ മോളാ ഹെലന്‍...”

മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

നെവില്‍ അത് കേട്ട് പുച്ഛത്തോടെ പുഞ്ചിരിച്ചു. മാലാഖ പോലും! എന്നുവെച്ചാ പറഞ്ഞവള്‍മ്മാരോക്കെ എന്നും മോണ്‍ട്രിയോള്‍ തെരുവുകളില്‍ മാലാഖമാരോക്കെ കണ്ടോണ്ടിരിക്കുന്നവരല്ലേ! പോയി ചത്തൂടെ!

ഒന്നര മണിക്കൂറെങ്കിലും നീണ്ട സര്‍വ്വീസിന് ശേഷം നെവില്‍ കാതറിനോടൊപ്പം പള്ളിക്ക് പുറത്തേക്ക് നടന്നു.

വിശാലമായ കോമ്പൌണ്ടിന്‍റെ അതിരില്‍ ദീര്‍ഘരൂപികളായ മേപ്പിള്‍ മരങ്ങള്‍ ഇടതൂര്‍ന്ന ചുവന്ന ഇലകളെയും പൂക്കളെയും ചൂടി

💬 Comments

View all comments