0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]

Author : സ്മിത Read All Parts 611

നിന്നു. മരങ്ങള്‍ക്കിടയിലൂടെ നോത്രേ ഡാം അയലന്‍ഡ് ലേക്ക്....അതിനുമപ്പുറത്ത് ആകാശത്തെ കീഴടക്കി ജാക്വിസ് കാര്‍ട്ടിയര്‍ പര്‍വ്വതം.

കോമ്പൌണ്ട് നിറയെ ഇപ്പോള്‍ ആളുകളാണ്. മേപ്പിള്‍ മരങ്ങള്‍ക്ക് കീഴെ നിന്നും തങ്ങളുടെ വാഹനങ്ങളില്‍ ചാരി നിന്നും വര്‍ത്തമാനം പറയുകയാണ്‌. ഞായറാഴ്ച്ച ചര്‍ച്ച് സര്‍വ്വീസിന് ശേഷം അത് പതിവുള്ളതാണ്.

“എങ്ങനെയുണ്ടായിരുന്നു മോനെ സര്‍വ്വീസ്?”

കാറിന് നേരെ നടക്കുമ്പോള്‍ മമ്മ ചോദിക്കുന്നത് നെവില്‍ കേട്ടു.

“ഒന്നിനും കൊള്ളില്ല” എന്ന് പറയാന്‍ വന്നതാണ് നെവില്‍. പക്ഷെ കാതറിന്‍റെ മുഖത്തെ സന്തോഷവും പ്രകാശവും കണ്ടപ്പോള്‍ അവനങ്ങനെ പറയാന്‍ തോന്നിയില്ല.

“ഗുഡ്, മമ്മാ....ഐ ലൈക് ഇറ്റ്‌...”

“എന്തേലും ഫീല്‍ ഉണ്ടായോ?”

ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടന്‍റെ അപ്പുറത്ത് നിന്നും പറന്നടുക്കുന്ന ഫ്ലെമിങ്ഗോ പക്ഷികളെ നോക്കി അവള്‍ മകനോട്‌ ചോദിച്ചു.

“ഫീലോ? എന്ത് ഫീല്‍?”

“ഫീലിംഗ്...ഒരു ഡിവൈന്‍ ഫീലിംഗ്...ഫീലിംഗ് ഓഫ് ബീയിംഗ് ബ്ലെസ്സ്ഡ്...”

“അതിപ്പോ....”

അവന്‍റെ കണ്ണുകളും ഒരു നിമിഷം പൊങ്ങിപ്പറക്കുന്ന ഫ്ലെമിങ്ഗോകളില്‍ പതിഞ്ഞു.

“ആ ഫീലിംഗ് ഒക്കെ എനിക്ക് മമ്മാ തരുന്നുണ്ടല്ലോ...”

പിമ്പില്‍ നിന്ന് കാതറിനെ പുണര്‍ന്നുകൊണ്ട് നെവില്‍ പറഞ്ഞു.

“മമ്മാ ഉള്ളപ്പോള്‍ എനിക്കെപ്പഴാ ആ ഡിവൈന്‍ ഫീല്‍ ഇല്ലാത്തത്? ഞാനെപ്പഴാ ബ്ലെസ്സ്ഡ് അല്ലാത്തത്?”

കാതറിന്‍റെ ഉള്ള് ഒരു നിമിഷം ഒന്ന് പിടഞ്ഞു. വികാരത്തള്ളിച്ചയില്‍ അവള്‍ക്കും അവനെ അമര്‍ത്തി കെട്ടിപ്പിടിക്കണം എന്ന് തോന്നി.

“മോനെ, വിട്...”

തന്‍റെ ദേഹത്ത് നിന്നും നെവിലിന്‍റെ കൈകള്‍ വിടുവിച്ചുകൊണ്ട് കാതറിന്‍ പറഞ്ഞു.

“ആള്‍ക്കാര് നോക്കുന്നെടാ പൊട്ടാ...അവരൊക്കെ കരുതും, വളന്നു പോയെങ്കിലും ഇപ്പഴും നീ കുഞ്ഞ്കളിക്കുവാ എന്ന്...”

പ്രധാന പാതയോട് ചേര്‍ന്ന് നിന്നിരുന്ന മേപ്പിള്‍ മരത്തിന്‍റെ ചുവട്ടില്‍ നിന്ന് ജസ്റ്റിന്‍ റെയ്ഗന്‍ തന്നെ കൈ വീശി

💬 Comments

View all comments