Chapter Title : മഴവില്ലില്‍ നിന്ന് പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]
കാണിക്കുന്നത് കാതറിന് കണ്ടു.
“മമ്മാ പൊയ്ക്കോ,”
ചര്‍ച്ചിന്റ്റെ ഗാര്‍ഡന്റെ സമീപം തന്റെ കൂട്ടുകാര്‍ നില്‍ക്കുന്നത് കണ്ടിട്ട് നെവില്‍ കാതറിനോട് പറഞ്ഞു.
“ഞാന്‍ ഫ്രണ്ട്സിനെ ഒന്ന് കണ്ടിട്ട് വന്നേക്കാം...”
“ലേറ്റാകരുത്...”
അവനെ കാത്തിരിക്കുന്ന കൂട്ടുകാര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് കാതറിന് പറഞ്ഞു.
അവരും അവളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.
“ഇല്ല മമ്മാ...”
നെവില്‍ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.
“ചര്‍ച്ചില്‍ അറ്റന്‍ഡ് ചെയ്യുക എന്ന പണീഷ്മെന്റ് ഒന്നും ആരുടേയും തീരാറായില്ലേ?”
അവരുടെ സമീപമെത്തി പരിഹാസച്ചുവ കലര്‍ന്ന സ്വരത്തില്‍ നെവില്‍ ചോദിച്ചു.
“തീര്‍ന്നില്ലന്നു മാത്രമല്ല, ഗ്രൂപ്പില്‍ പുതിയ ഒരുത്തന് ചേരുകയും ചെയ്തു...”
അതേ സ്വരത്തില്‍ ഫിലിപ്പ് തിരിച്ചടിച്ചു.
“എനിക്ക് ആരും പണീഷ്മെന്റ് തന്നിട്ടൊന്നുമല്ല ഞാന്‍ പള്ളിയില്‍ വരുന്നത്!”
എറിക് പറഞ്ഞു.
“ഇത്രയും പേരൊക്കെ ഇപ്പഴും പള്ളിയില്‍ വരുന്നുണ്ടോ?”
കോമ്പൌണ്ടില്‍ പലയിടത്തു നിന്നും സംസാരിക്കുന്നവരെ നോക്കി നെവില്‍ ചോദിച്ചു.
“അങ്ങനെയെങ്കില്‍ സയന്‍സിനൊന്നും ഒരു ഭാവിയുമില്ല എന്നര്‍ത്ഥം!”
“നീയാദ്യം പള്ളിയില്‍ വരുന്നത് കൊണ്ട് തോന്നുന്നതാ നെവില്‍!”
ഫിലിപ്പ് പറഞ്ഞു.
“പണിഷ്മെന്റ് ഉള്ളത് കൊണ്ടല്ലേ നീ വരുന്നേ? അല്ലേല്‍ ഈ ജന്മം പള്ളീല് വരുമോ നീ എന്റെ ഫിലിപ്പെ?”
“വിര്‍ജിന്‍ മേരീനെ കണ്ണ് പറിക്കാതെ നോക്കുന്നത് കണ്ടല്ലോ!”
സാന്ദ്ര നെറ്റി ചുളിച്ച് അവനോട് ചോദിച്ചു.
“ബെസ്റ്റ്!”
നെവില്‍ പുച്ഛത്തോടെ ചിരിച്ചു.
“ഇതാണോ വിശ്വസുന്ദരിയാണ്, ലോക സുന്ദരിയാണ് എന്നൊക്കെ നീ പൊക്കിപ്പറഞ്ഞ ആ സാധനം?”
“എന്താ നിനക്ക് പിടിച്ചില്ലേ?”
ചോദിച്ചത് ഫിലിപ്പാണ്.
“നെവിലിന് പിടിക്കണമെങ്കില്‍ അവളിച്ചിരേം കൂടി മൂക്കണം ഫിലിപ്പെ!”
“നീ ഒന്ന് പോ നെവിലെ, ജാഡ കാണിക്കാതെ!”
സാന്ദ്ര ദേഷ്യപ്പെട്ട് അവനെ നോക്കി.
“അവള് സുന്ദരിയല്ലന്ന്
💬 Comments
View all comments