Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]
ഒക്കെ ഒരു മാസം മതി...”
അനിഷ്ടം നിറഞ്ഞ മുഖത്തോടെ നെവില്‍ പറഞ്ഞു.
“പക്ഷെ കച്ചറ അതല്ല...ഒടുക്കത്തെ ഈ പള്ളീല്‍ പോക്കും പിന്നെയാ മൈര് നാടകാഭിനയവുമാ...അതാ താങ്ങാന്‍ പറ്റാത്തെ..”
“പള്ളീല്‍ പോയാ എന്നാ? നീ ആദ്യവായി വിര്‍ജിന്‍ മേരിയെ കണ്ടില്ലേ?”
ജഗദീഷ് ചിരിച്ചുകൊണ്ട് അര്‍ത്ഥഗര്‍ഭമായി നെവിലിനെ നോക്കി.
“ജഗ്ഗൂ, നീയെന്‍റെ കൈപ്പാടിന് അകലെ നിന്നത് കൊണ്ട് നീ രക്ഷപ്പെട്ടു...”
അവന്‍റെ നേരെ കൈ ഉയര്‍ത്തിക്കൊണ്ട് നെവില്‍ പറഞ്ഞു.
“എന്‍റെ മമ്മയടക്കം എന്തോ വലിയ സംഭവം പോലെ കാണുന്ന പെണ്ണല്ലേ, എന്നാ ഒന്ന് കണ്ടേക്കാം എന്ന് നോക്കിയപ്പം ആണ്ടെ ഒരു ബിലോ ആവറേജ് പെണ്ണ്...നീ ഒക്കെ എന്നാ കണ്ടിട്ടാടാ അവളെ ഇങ്ങനെ പൊക്കിപ്പറയുന്നെ?”
“പിന്നേം തൊടങ്ങി, ജാഡ!”
ഫിലിപ്പ് പുച്ഛത്തോടെ പറഞ്ഞു.
“എടാ അവളത്രേം കേമിയാണേല്‍ നീ എന്നാ ഒണ്ടാക്കാനാ രവീടെ പൊറകെ നടക്കുന്നെ? നെനക്ക് വിര്‍ജിന്‍ മേരിയെ അങ്ങ് വളച്ചു ലൈനടിച്ചാ പോരാരുന്നോ?”
ദേഷ്യം കലര്‍ന്ന സ്വരത്തില്‍ നെവില്‍ ചോദിച്ചു.
പെട്ടെന്നവന്‍ രവീണയുടെ നേരെ കുറ്റബോധത്തോടെ നോക്കി.
“രവീ, എന്നുവെച്ചാ നീ മോശം ആണെന്നല്ല ഞാന്‍ പറഞ്ഞത്...”
സ്വരം ആവുന്നത്ര സൌമ്യമാക്കി നെവില്‍ അവളെ നോക്കി പറഞ്ഞു.
“രണ്ടും കൂടി ഒരുമിച്ചു പറയണ്ട!”
രവീണ ചൊടിച്ചു.
“നോക്ക്..നോക്ക്...”
അപ്പോള്‍ എറിക് അടക്കിയ സ്വരത്തില്‍ പറഞ്ഞു. അവന്‍ നോക്കിയിടത്തേക്ക് കൂട്ടുകാര്‍ കണ്ണുകളയച്ചു.
ബാലെ വിങ്ങില്‍ നിന്ന് ഇറങ്ങി കൈകള്‍ നിറയെ ചില സ്റ്റേജ് കോസ്റ്റ്യൂംസുമായി അവരിരിക്കുന്നിടത്തേക്ക് വരികയാണ് ഹെലന്‍. മുട്ടില്‍ നിന്നും വളരെ താഴെയെത്തുന്ന ക്രീം കളര്‍ സ്കര്‍ട്ടും ഇളം പച്ച നിറമുള്ള ടോപ്പും ആയിരുന്നു അവളുടെ വേഷം. ടോപ്പിന് മേലെ ഒരു പിങ്ക് സ്വെറ്റര്‍ അവള്‍ ധരിച്ചിരുന്നു.
ചുറ്റുവട്ടത്ത് നിന്നവര്‍ അവളെ പുഞ്ചിരിയോടെ നോക്കുന്നത് അവര്‍ കണ്ടു.
ചിലര്‍ മിക്കവാറും എല്ലാവരും അവളെ കൈ വീശിക്കാണിച്ചു. അവള്‍ പുഞ്ചിരിയോടെ തിരിച്ചും.
“എന്‍റെ പൊന്നേ...!”
അടക്കിയ സ്വരത്തില്‍ ജഗദീഷ് പറഞ്ഞു.
“ഇവളെ എന്നാകൊണ്ടാ പടച്ച തമ്പുരാന്‍ ഒണ്ടാക്കിയെ! എന്നാ ഒരു ബ്യൂട്ടിയാടാ, ഉവ്വേ!”
“മൈരാ...”
ഹെലനെ ഒന്ന് പാളിനോക്കിയതിനു ശേഷം നെവില്‍ പറഞ്ഞു.
“അവളെപ്പറ്റി പറഞ്ഞ് നാവെടുത്തില്ല, അതിനു മുമ്പ് തന്നെ
💬 Comments
View all comments