Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]
അനുസരിച്ച് നെവിലിന് ക്ലീനിങ്ങ് ഡ്യൂട്ടിയുണ്ട് ക്ലാസിനു ശേഷം. അവന്‍ നോട്ടീസ് ബോര്‍ഡ് നോക്കി.
പണിഷ്മെന്റ് സെക്ഷനില്‍ അപ്പോള്‍ ആറു പേരുണ്ട്. ആര്‍ക്കും ക്ലീനിംഗ് ഡ്യൂട്ടിയില്ല. താന്‍ അപ്പോള്‍ ഒറ്റയ്ക്ക് ചെയ്യണം.
“മൈര്!”
അവന്‍ കലികയറി മുരണ്ടു.
ജാനിറ്റോറിയല്‍ സ്റ്റാഫിന്‍റെ ടൂള്‍സ് സൂക്ഷിച്ചിരിക്കുന്ന കേയര്‍ടേക്കിംഗ് റൂമിലേക്ക് അവന്‍ ചെന്നു. തുറന്ന് കിടക്കുന്ന റൂമിനുള്ളില്‍ കയറി. സ്വീപ്പറെടുത്തു.
“ബക്കറ്റും ക്ലീനിങ്ങ് ലിക്വിഡ് മറ്റീരിയലും കൊണ്ടുവന്ന് തരുമോ?”
ടേബിളിനു പിമ്പില്‍ സ്നാക്ക്സ് എന്തോ കഴിക്കുകയായിരുന്ന ജാനിറ്റോറിയല്‍ ഇന്‍ചാര്‍ജ്ജിനോട് അവന്‍ ചോദിച്ചു.
“”അത് ബക്കറ്റ്...”
അവള്‍ ഒരു കോര്‍ണറിലേക്ക് വിരല്‍ ചൂണ്ടി. അവിടെ ഏതാനും ബക്കറ്റുകള്‍ ഇരിക്കുന്നത് അവന്‍ കണ്ടു.
“ഇത്, ഡിറ്റര്‍ജന്‍റ്റ്...”
അവളുടെ വിരലുകള്‍ ഷെല്‍ഫിലേക്ക് നീണ്ടു. നെവില്‍ അങ്ങോട്ട് നോക്കി.
അവിടെ വലിയ ഷെല്‍ഫില്‍ നിറയെ ക്ലീനിംഗ് പൌഡറും ദ്രാവക ലായനി ബോട്ടിലുകളുമിരിക്കുന്നത് അവന്‍ കണ്ടു.
“എവിടെയാ ഡ്യൂട്ടി?”
അവള്‍ ചോദിച്ചു.
“സ്റ്റാര്‍സ് ആന്‍ഡ് പ്ലാനെറ്റ് ക്ലബ്ബില്‍...”
നോട്ടീസ് ബോര്‍ഡില്‍ എഴുതിയത് ഓര്‍മ്മിച്ച് നെവില്‍ പറഞ്ഞു.
“ഓക്കേ...”
അവള്‍ അവന്‍റെ നേരെ അല്‍പ്പം പരിഹാസത്തോടെ നോക്കി.
“അവിടെയാണെങ്കില്‍ ഫ്ലോറിനകത്ത് തന്നെ പൈപ്പ് ഉണ്ട്...ബക്കറ്റ് എടുക്കുക, ലിക്വിഡ് ബോട്ടില്‍ എടുക്കുക, വെള്ളം എടുത്ത് ലിക്വിഡ് അതില്‍ മിക്സ് ചെയ്യുക...ക്ലീന്‍ ചെയ്യുക! സിമ്പിള്‍...”
അത് പറഞ്ഞ് അവള്‍ അവന്‍റെ നേരെ നോക്കി ഒന്ന് ചിരിച്ചു.
“എന്‍റെ കേള്‍ക്കെ എങ്ങാനും എന്നെ തെറി പറഞ്ഞാല്‍ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടും... റൂള്‍ അനുസരിച്ച് പണിഷ്മെന്റ് കൂടും...”
അവള്‍ വീണ്ടും പറഞ്ഞു.
ദേഷ്യം കടിച്ചമര്‍ത്തി നെവില്‍ ബക്കറ്റും ബോട്ടിലുമെടുത്തു. പിന്നെ അവളെ ഒന്ന് നോക്കിയതിനു ശേഷം തൊട്ടു മുമ്പിലെ “സ്റ്റാര്‍സ് ആന്‍ഡ് പ്ലാനെറ്റ്” ക്ലബ്ബ് ബില്‍ഡിങ്ങിലെക്ക് നടന്നു.
അതിന്‍റെ ചുവരില്‍ “പ്രിപ്പറേഷന്‍ ഫോര്‍ ദ സയന്‍സ് എക്സിബിഷന്‍” എന്ന് നോട്ടീസ് പതിച്ചിരുന്നു.
“മൈര്!”
അകത്ത് കയറിയ നെവില്‍ ദേഷ്യത്തോടെ മുരണ്ടു. അകത്ത് ആരുമുണ്ടാവില്ല എന്നാണു അവന്‍ കരുതിയത്. എന്നാല്‍ വരുന്ന ആഴ്ച്ചയില്‍ നടക്കുന്ന എക്സിബിഷന് വേണ്ടി പ്രാക്റ്റീസ് ചെയ്യുന്ന കുട്ടികള്‍ അതിലുണ്ടായിരുന്നു.
“എന്‍റെ കര്‍ത്താവേ!”
അവരെ നോക്കിയ നെവില്‍ വീണ്ടും ദയനീയമായി പറഞ്ഞു. പ്രാക്ടീസ് ചെയ്യുന്ന കുട്ടികള്‍ക്കിടയില്‍ അവന്‍
💬 Comments
View all comments