Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]
ഹെലനെ കണ്ടു.
“ഈ പിശാച് ഇതില്‍ ഉണ്ടായിരുന്നോ? ഇനി ഇനി ഇവടെ മോന്ത കണ്ടു വേണല്ലോ ക്ലീനിംഗ് ചെയ്യാന്‍...!”
നെവില്‍ കോര്‍ണറിലെ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ബക്കറ്റ് പകുതി നിറച്ച്. ക്ലീനിംഗ് ലിക്വിഡ് മിക്സ് ചെയ്തു. സ്വീപ്പര്‍ അതില്‍ മുക്കി നിലം തുടയ്ക്കാന്‍ തുടങ്ങി.
ചിലരെങ്കിലും അവനെ പരിഹാസത്തോടെ നോക്കി. അതവന്‍ കണ്ടു. എങ്കിലും ദേഷ്യമടക്കി പണി തുടര്‍ന്നു. ഹെലന്‍ പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ എക്സ്പ്ലനേഷന്‍ റിഹേഴ്സല്‍ ചെയ്യുകയായിരുന്നു. അവള്‍ ഒരു പ്ലാസ്റ്റിക് ഫ്രെയിം കൈയ്യില്‍ പിടിച്ചിരുന്നു. മുമ്പില്‍ ആളുകള്‍ ഉണ്ടെന്ന് സങ്കല്‍പ്പിച്ച് അവള്‍ ഏതോ സയന്‍സ് ആക്റ്റിവിറ്റി വിശദീകരിക്കുകയാണ്.
“പ്ലാസ്റ്റിക് കൊണ്ടാണ് ഈ ഉപകരണം നിര്‍മ്മിചിരിക്കുന്നതെങ്കിലും വളരെ ഉപകാരപ്രദമാണിത്. നോക്കൂ...കോട്ട് ഹാങ്ങര്‍...സിലിക്കന്‍ കവര്‍...പറയൂ, എന്താ ഇതിന്‍റെ പേര്? ആര്‍ക്കെങ്കിലുമറിയാമോ?”
പലരും അവരവരുടെ റിഹേഴ്സലില്‍ വ്യാപൃതരായിരുന്നെങ്കിലും ഹെലന്‍റ്റെ ചോദ്യം കേട്ട് അവളെ നോക്കി പുഞ്ചിരിച്ചു.
“ആര്‍ക്കെങ്കിലുമറിയാമോ?”
മുമ്പില്‍ ആളുകളെ സങ്കല്‍പ്പിച്ച് അവള്‍ ചോദ്യമാവര്‍ത്തിച്ചു.
“എന്താ ഇതിന്‍റെ പേര്?”
“സ്റ്റാര്‍ ഫ്രെയിം...”
പെട്ടെന്ന് ആരൊ പറയുന്നത് ഹെലന്‍ കേട്ടു. അവള്‍ തിരിഞ്ഞു നോക്കി.
ക്ലീനിംഗ് നിര്‍ത്തി അവളെ നോക്കി നെവില്‍ നില്‍ക്കുന്നു.
റിഹേഴ്സല്‍ ചെയ്യുകയായിരുന്ന കുട്ടികളും അവനെ നോക്കി. ചിലര്‍ അവനെ അഭിനന്ദിക്കുന്നത് പോലെ നോക്കി.
ഹെലന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അടുത്ത നിമിഷം തന്നെ അവനില്‍ നിന്നും നോട്ടം മാറ്റി അവള്‍ വിവരണം തുടര്‍ന്നു:-
“ഇതാണ് സ്റ്റാര്‍ ഫ്രെയിം. നക്ഷത്രങ്ങളേയും പ്ലാനെറ്റ്സിനെയും ലൊക്കേറ്റ് ചെയ്യാന്‍ ഈ ഉപകരണം നമ്മെ സഹായിക്കും. നമുക്ക് കണ്ണുകള്‍ കൊണ്ട് പല നക്ഷത്രങ്ങളെയും പ്ലാനെറ്റ്സിനെയും കാണാം ഇതുപയോഗിച്ച്...”
അപ്പോഴേക്കും അവിടേക്ക് എറിക്കും ജഗദീഷും ഫിലിപ്പും രവീണയും സാന്ദ്രയും ഫിലിപ്പും വന്നു.
“ആ നമ്മുടെ തൂപ്പുകാരന്‍ ഇവിടെത്തന്നെയുണ്ടല്ലോ!”
ഫിലിപ്പ് ഉച്ചത്തില്‍പ്പറഞ്ഞ് നെവിലിന്റെ നേരെ കൈ ഉയര്‍ത്തി.
ഫിലിപ്പ് പറഞ്ഞത് കേട്ട് മറ്റുള്ളവര്‍ ചിരിച്ചു.
“സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍...”
ഹെലന്‍ തന്‍റെ വിവരണം തുടര്‍ന്നു.
“മെര്‍ക്കുറിയും ജൂപ്പിറ്ററും പടിഞ്ഞാറേ ചക്രവാളത്തില്‍ കാണാന്‍ സാധിക്കും, ഈ സ്റ്റാര്‍ ഫ്രെയിം കൊണ്ട് നോക്കിയാല്‍...”
“ഓഹോ, അങ്ങനെയാണോ,”
ഹെലന്‍റ്റെ തൊട്ടുപിമ്പില്‍ എത്തി, അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്ന് ഫിലിപ്പ്
💬 Comments
View all comments