Chapter Title : മഴയെ പ്രണയിച്ചവൾ [ചാണക്യൻ]
കല്ലറയിലേക്ക് ഹന്ന സൂക്ഷിച്ചു നോക്കി.
അതിലെ എഴുത്തിലൂടെ അവളുടെ കണ്ണുകൾ പാഞ്ഞു.
.
.
"ടെസ്സ തോമസ്"
ജനനം : ഫെബ്രുവരി 17, 1997
മരണം : ഓഗസ്റ്റ് 16 , 2019
.
.
കല്ലറയ്ക്ക് അരികെ വച്ചിട്ടുള്ള ടെസ്സയുടെ മൃതദേഹം ഹന്ന നോക്കി കണ്ടു.
മരിച്ചു കിടക്കുമ്പോൾ പോലും അവളിൽ ഒരു പുഞ്ചിരി അവശേഷിച്ചിരുന്നില്ലേ?
എന്തുകൊണ്ടാവാം?
എന്നിലേക്ക് എത്തിച്ചേരുമെന്നു കരുത്തിയിരിക്കാം..
അതുകൊണ്ടു തന്നെയാണ് അവസാനമായി അവൾ പുഞ്ചിരിച്ചത്.
അവളുടെ ഹന്നയെ കണ്ടെത്തുമെന്നും അവൾക്കായി ഞാനെവിടെയോ കാത്തിരിക്കുകയാണെന്നും അവൾക്കറിയാം.
മരണം പോലും തോറ്റു കൊടുത്തിട്ടേയുള്ളൂ..
പ്രണയത്തിന് മുമ്പിൽ.
ഞാൻ പതിയെ മുഖം വെട്ടിച്ചു നോക്കി.
നിർവികാരതയോടെ മുന്നിലേക്ക് നോക്കി നിൽക്കുന്ന ടെസ്സ.
അവളുടെ കൈ എന്റെ ഉള്ളം കയ്യിൽ ഭദ്രമായി ഇരിപ്പുണ്ട്.
ആദ്യമായി ഞാനവളെ നോക്കി പുഞ്ചിരിച്ചു.
ടെസ്സയുടെ പുഞ്ചിരി കിട്ടിയതും ഞാൻ ആനന്ദത്താൽ ആറാടി.
അതേ ഞാൻ വിധിയെ തോല്പിച്ചിരിക്കുന്നു.
ആത്മാക്കൾക്കും ചിരിക്കാൻ കഴിയും.
അതേ ഞാൻ പുഞ്ചിരിച്ചു.
എന്റെ ടെസ്സ യ്ക്ക് വേണ്ടി..
ചടങ്ങുകൾ കഴിഞ്ഞു മൃതദേഹം കുഴിയിലേക്കെടുത്തതും അവളുടെ പിടുത്തം മുറുകി.
ഞാനവളെ ആശ്വസിപ്പിച്ചുകൊണ്ടിരിന്നു.
ചടങ്ങുകൾ കഴിഞ്ഞു എല്ലാരും മടങ്ങിയതും
അവളെന്നെ നോക്കി.
ഇനി എന്തെന്ന അർത്ഥത്തിൽ?
ഞാൻ വീണ്ടും പുഞ്ചിരിച്ചു.
അവളുടെ ഉള്ളം കയ്യിൽ മുറുകെ പിടിച്ചു.
ഇനി നമ്മുടെ ലോകമാണ്.
നമ്മുടെ ജീവിതം.
ആരെയും പേടിക്കാതെ,ആരെയും കൂസാതെ നമ്മുടേതായ ലോകത്തുള്ള ജീവിതം.
ആത്മാക്കൾക്ക് മരണമുണ്ടോ എന്നറിയില്ല..
എങ്കിലും നമ്മൾ പ്രണയിക്കും.
നമ്മുടെ പ്രണയത്തിന് അന്ത്യമില്ല പെണ്ണെ..
അതങ്ങനെ നീണ്ടു കിടക്കുകയല്ലേ….
എന്റെ മനസ് വായിച്ചെന്നോണം അവളൊന്നു പുഞ്ചിരി തൂകി.
ടെസ്സയുടെ കയ്യിൽ പിടിച്ചു ഞാൻ മുകളിലേക്കുയർന്നു.
ഞങ്ങളെ കാത്തിരിക്കുന്ന മേഘ കൊട്ടാരത്തിലേക്ക്..
ഒരു പുതു ജീവിതത്തിലേക്ക്.
(ശുഭം)
നല്ല വായനക്ക് നന്ദി??❤?
💬 Comments
View all comments