0%

Chapter Title : മഴയെ പ്രണയിച്ചവൾ [ചാണക്യൻ]

Author : kkstories Read All Parts 434

പരസ്പരം ചൂട് പകർന്ന് ഞങ്ങൾ കിടന്നു.

കണ്ണും കണ്ണും നോക്കിക്കൊണ്ട്.

അതായിരുന്നു ഞങ്ങളുടെ ആദ്യ സംഗമം.

ഒരിക്കലും മറക്കാനാവാത്ത ആ രാത്രി.

അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു
ഈ മുറിയും അതിൽ തങ്ങുന്ന ഓർമകളും.

ബെഡിൽ കിടക്കുകയായിരുന്ന ടെസ്സ പതിയെ എണീറ്റു ജനലരികിൽ വന്നിരുന്നു.

കരഞ്ഞു വീർത്ത കൺ തടങ്ങളുമായി അവൾ ജനാലഴികളിൽ തല ചായ്ച്ചു കിടന്നു.

ആ കലങ്ങിയ കണ്ണുകൾ കണ്ടതും ഹന്ന ഒരിളം കാറ്റു പോലെ അങ്ങോട്ടേക്ക് ഒഴുകി വന്നു.

പ്രിയ സഖിയുടെ ചുമലിൽ ചുമലിൽ കയ്യിട്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

പക്ഷെ അപ്പോഴാണ് ഞാനൊരു ആത്മാവാണെന്ന ബോധം ഓടി വന്നത്.

അവളുടെ മുഖത്തു ഉതിർന്നു കിടക്കുന്ന മുടിയിഴകൾ പോലും വാരി വയ്ക്കാൻ എനിക്ക് ആവുന്നില്ലയിരുന്നു.

ഒരു വികാരങ്ങളും വരാത്ത ഞാൻ എങ്ങനെ കരയാനാണ്?

ഒരു ആത്മാവിന്റെ ഗതികേട്...

അവളുടെ നിറഞ്ഞൊഴുകുന്ന മിഴികൾ പോലും ഒപ്പിയെടുക്കാൻ കഴിയാത്ത ഞാനെത്ര ഹതഭാഗ്യയാണ്.

നിസ്സഹായതയുടെ അങ്ങേയറ്റം.

ഒന്നും ചിന്തിക്കാതെ മുറിയിലൂടെ നടന്നു.

അപ്പോഴും ടെസ്സയുടെ കണ്ണീർ തോർന്നിട്ടുണ്ടായിരുന്നില്ല.

ഒന്നു രണ്ടു തവണ അമ്മച്ചി വന്നു വിളിച്ചെങ്കിലും വാതിൽ തുറക്കാൻ അവൾ തയ്യാറായില്ല.

പുറത്തേക്ക് കണ്ണും നട്ടിരിക്കേ പൊടുന്നനെ ടെസ്സ ചാടിയെണീറ്റു.

മുറിയിലെ വലിയ വാർഡ്രോബ് തുറന്നു.

അതിലെ വസ്ത്രങ്ങളെല്ലാം അവൾ നിലത്തേക്ക് വാരി വലിച്ചിട്ടു.

എന്തിനുവേണ്ടിയോ ഉള്ള തിരച്ചിലാണ് അതെന്ന് ഹന്നയ്ക്ക് മനസിലായി.

പെട്ടെന്ന് ഒരു മഞ്ഞ കവർ കിട്ടിയതും ടെസ്സ തിരച്ചിൽ അവസാനിപ്പിച്ച് തിരിച്ചു ജനലരികിൽ വന്നിരുന്നു.

ആ കവർ കണ്ടതും ഹന്നയുടെ കണ്ണുകൾ തിളങ്ങി.

ആ കവറിൽ നിന്നും കറുപ്പ് നിറമുള്ള ഒരു ടോപ്പ് അവൾ കയ്യിലെടുത്തു.

അതിലേക്ക്

💬 Comments

View all comments