Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
കൂടിയാലോചിച്ചിട്ടു പോരെ ? ഒരു കല്യാണം ഒക്കെയാലോചിക്കുമ്പോള്‍ സര്‍ക്കരുധ്യോഗം ഉള്ളവര്‍ക്ക് മുന്‍ഗണന കിട്ടും ..നല്ല പെണ്ണ് ..നല്ല കുടുംബം ...."
" നല്ല പെണ്ണും കുടുംബോം സ്ത്രീധനോം ഒക്കെ നോക്കിയാല്‍ കയറി വരുന്നവള്‍ അമ്മയെ നോക്കിയില്ലെങ്കിലോ ? അതിനെ കുറിച്ചാലോചിച്ചു അമ്മ വിഷമിക്കണ്ട ... ഞാനെല്ലാം ആലോചിച്ചു തന്നെയാ ഈ തീരുമാനമെടുത്തെ .."
" ങേ ? കല്യാണവും ? എടാ ...അമ്മയോട് പറയടാ ... ആരാടാ ജെയ്മോനെ അത് ? നല്ല സുന്ദരിപ്പെണ്ണ്‍ ആണോ ? നിന്‍റെ കൂടെ പഠിച്ചതാണോ ? എവിടാ വീട് ? നമ്മുടെ കൂട്ടരാണോ ?'
ട്രീസ ഒറ്റശ്വാസത്തില്‍ ചോദിച്ചു ..
" നല്ല സുന്ദരിപ്പെണ്ണ്‍ ... "
" ആരാടാ ?'
" അതൊക്കെയുണ്ട് ..സമയമാവുമ്പോ അമ്മ സമ്മതിച്ചാ മതി "
" അല്ലെങ്കിലും നിന്‍റെഇഷ്ടത്തിനു ഞാനെതിര് നിന്നിട്ടുണ്ടോ ?"
" ഹ്മം ...ഓക്കെയമ്മാ ..ബൈ"
ജെയ്മോന്‍ ട്രീസയുടെ നിറുകയില്‍ ഉമ്മ വെച്ചിട്ട് കൈനെറ്റിക് സ്റ്റാര്‍ട്ട് ചെയ്തു
' എന്താടാ ജെയ്.. നീയിത് ശെരിക്കും ആലോചിച്ചിട്ടാണോ ..ഇനിയൊരു ചാന്‍സ് കിട്ടണോന്നില്ല '
കോഫീ ഷോപ്പില്‍ ഇരിക്കുവായിരുന്നു ജെയ്മോനും അവന്‍റെ അടുത്ത ഫ്രണ്ട് ജോണും .
'എനിക്കതില്‍ ഒരു ആലോചന ഇനിയില്ല ജോണേ...നല്ലപോലെ ആലോചിച്ചാ ഈ തീരുമാനമെത്തിയെ ...ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ ..ഞാനും വീടും പള്ളിയും മാത്രമാണ് അമ്മയുടെ ലോകം ..എനിക്ക് വേണ്ടി ചിരിക്കുന്നു , എനിക്ക് വേണ്ടി ജീവിക്കുന്നു .ഒരു ജോലിയൊക്കെയായി പുറത്തൊക്കെ പോയാല്‍ അമ്മ മാറും .. "
" ഹും .. അപ്പച്ചന്‍റെ ജോലി ആയതു കൊണ്ട്
💬 Comments
View all comments