0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.4K

കിട്ടാന്‍ പ്രയാസമില്ല ... നമുക്ക് ആ ശൈലെഷിന്‍റെ അച്ഛനെ കൊണ്ടൊന്നു ശുപാര്‍ശ കൂടി ചെയ്യിക്കാം ...അത് വിട് .. പിന്നെ നിന്‍റെ രണ്ടാമത്തെ ആവശ്യം ..അതാണെന്നെ കുഴക്കുന്നത് ..." ജോണ്‍ കാപ്പിയൊന്നു മൊത്തി

" എനിക്ക് മനസിലാവാത്തത് , നീ നല്ല ഗ്ലാമര്‍ അല്ലെ ..പിന്നെന്തിനു എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നു ... നിനക്ക് പറഞ്ഞൂടെ അവളെ ഇഷ്ടമാണെന്ന് ... "

" ഇല്ല ...ഞാന്‍ ശെരിയാവില്ല ... ഒരിക്കലുമത് സമ്മതിക്കത്തുമില്ല..."

" ആട്ടെ ..ആളാരാ ? അത് പറ "

" ഹും ..പറയാം ..സമയമാവട്ടെ .."

" നിനക്കത്ര പിടിച്ച സ്ഥിതിക്ക് ആ സുന്ദരിപ്പെണ്ണിനെ കാണുമ്പോ ഞാന്‍ പിടിവിട്ട് പോയാലോ .. പിന്നെ നിനക്ക് വിട്ടു തരാന്‍ എനിക്ക് മനസു വന്നില്ലെങ്കിലോ ... "

" കൊല്ലും ഞാന്‍ പന്നി ..." ജെയ് തമാശയായി ടേബിളില്‍ വെച്ചിരുന്ന ജോണിന്‍റെ കൈവിരല്‍ തിരിച്ചു മടക്കി

'ആഹ് ..വിടടാ..തെണ്ടി ..എനിക്കെങ്ങും വേണ്ട ആ മാക്കാച്ചി തവളെയെ"

." ആണല്ലോ ..അല്ലേലും നിനക്കിഷ്ടപ്പെടൂല്ല..അത് കൊണ്ടല്ലേ നിന്നെ ഏല്‍പ്പിച്ചേ...നിനക്ക് ഭൂലോക സുന്ദരി വേണോല്ലോ"

ബില്‍ കൊടുത്തു കഴിഞ്ഞു ബൈ പറഞ്ഞവര്‍ പിരിഞ്ഞു

' അമ്മാ ..എന്തേലും വാങ്ങാനുണ്ടോ?'

" ഹ്മം .. എന്തെങ്കിലും അല്‍പം മീന്‍ വാങ്ങിക്കോ ..കുറച്ചുള്ളീം "

"ഹ്മം ..."

ജെയ് വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ ട്രീസ പതിവുപോലെ തയ്യില്‍ മെഷീന്‍റെ മുന്‍പിലായിരുന്നു

" പെന്‍ഷന്‍ കിട്ടിയോടാ മോനെ "

"ഹ്മം ...അമ്മക്ക് വല്ലതും വാങ്ങാനുണ്ടോ? പൈസ വല്ലതും വേണോ ?'

" എനിക്കെന്താവശ്യം ?.... ..ചായ ഇട്ടിട്ടുണ്ട്

💬 Comments

View all comments