0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.4K

..ഞാനിപ്പോ വരാം കേട്ടോ... ഇതൂടെ തയ്ച്ചാ മതി" ട്രീസയുടെ കാലുകള്‍ അതിവേഗം തയ്യില്‍ മെഷീനില്‍ ഓടിക്കൊണ്ടിരുന്നു

" അമ്മാ..ഇതാ ചായ കുടിച്ചിട്ട് ഇരിക്ക് " ഹാളിലെ ചെറിയ ഡൈനിംഗ് ടേബിളില്‍ ജെയ്മോന്‍ ചായയും വാങ്ങികൊണ്ട് വന്ന പഴംപൊരിയും വെച്ചു

ട്രീസ അവന്‍റെയൊപ്പമിരുന്നു ചായ കുടിക്കാന്‍ തുടങ്ങി

" ഹ്മം ..വെള്ളി വീണു തുടങ്ങിയല്ലോ അമ്മെ ... പറിച്ചു കളയട്ടെ ..അല്ലേല്‍ ഡൈ അടിക്ക്'

' പിന്നെ ഈ പ്രായത്തിലല്ലേ ഡൈ അടിക്കാന്‍ പോണേ "

'എന്നാല്‍ ഞാന്‍ പറിച്ചു കളയട്ടെ അമ്മാ " ജെയ്മോന്‍ ട്രീസയുടെ ഒരുമുടിയിഴയില്‍ വലിച്ചു

" അഹ്...പോടാ ഒന്ന് .. അങ്ങനെ പറിക്കാന്‍ ആണേല്‍ മുടി മൊത്തം പോകും ..വിട് ."

" ഹേ ... മൂന്നാലെണ്ണമേ ഉള്ളമ്മാ "

'വേണ്ട ..വേണ്ട ... അതവിടെയിരുന്നോട്ടെ "

"വേണ്ടെങ്കില്‍ വേണ്ട ..ഇനി പറിച്ചു കളയടാ എന്ന് പറഞ്ഞു വന്നേക്കല്ലേ .. ജോലിയൊക്കെ കിട്ടുമ്പോ ഓഫീസില്‍ ചെത്താന്‍ വേണ്ടി .."

' പിന്നെ .. ഓഫീസില്‍ ചെത്താന്‍ വേണ്ടി .. എന്‍റെ പ്രായമൊക്കെ കഴിഞ്ഞു ... നീ നോക്കിക്കോ നരക്കാതെ ....അല്ലേല്‍ നീ രാവിലെ പറഞ്ഞ സുന്ദരിപ്പെണ്ണ്‍ ആരുടെ കൂടെയെലും പോകും .."

" ഉം ..പോകും ..എന്നാ കൊല്ലും ഞാനവളെ "

ജെയ്മോന്‍ ബാഗില്‍ നിന്ന് , എന്തോ പൊതിയെടുത്ത്‌ തയ്യില്‍ മെഷിന്‍റെ അടുത്തേക്ക് നടന്നു

" എന്നിട്ട് ഞാനും ചാകും "

" എടാ ജെയ്മോനെ ..നീ കാര്യമയിട്ട് പറഞ്ഞതാണോ ? നീയപ്പോ എന്‍റെ കാര്യം ആലോചിച്ചോ ..നിനക്ക് വേണ്ടി ജീവിച്ച

💬 Comments

View all comments