0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.4K

ആരാ ?'

" ഞാനാ അപ്പു .. ട്രീസ ...വണ്ടിയുടെ താക്കോല്‍ ..വണ്ടിയെവിടാ വെച്ചേക്കുന്നെ?'

" അയ്യോ സാറേ ..ഒരബദ്ധം പറ്റി..."

" എടുത്തില്ലേ അവിടുന്ന് ...സാരമില്ല ഞാന്‍ ബസിനു പോയി അവിടെയിറങ്ങിക്കൊള്ളാം"

" അതല്ല ...ഒരു മിനുറ്റ് ..ഞാനിതാ വരുന്നു ..ഞാന്‍ കൊണ്ട് പോയി വിടാം സാറേ "

" ഹേയ് ..വേണ്ടപ്പു ..ഞാന്‍ പൊക്കോളാം" പറഞ്ഞു തീരുന്നതിനു മുന്‍പ് ഫോണ്‍ വെച്ചു ..ഒരു മിനുട്ടിനുള്ളില്‍ അവന്‍ വരികയും ചെയ്തു ... അവന്‍ വരുന്നത് കണ്ടു ട്രീസാ പ്രയാസപ്പെട്ട് മുഖത്തൊരു ചിരി വരുത്തി .. പക്ഷെ അവന്‍റെ മുഖത്തോരു ഭാവവ്യത്യാസവും ഇല്ലാത്തത് അവളെ റിലാക്സാക്കി

" സാറേ ..ഒരബദ്ധം പറ്റി ...ഒരുത്തനെ വണ്ടിയെടുക്കാന്‍ ഏല്‍പ്പിച്ചതാ ..അവന്‍ കൊണ്ട് പോയി വീട്ടില്‍ വെച്ചു"

" അപ്പുവിന്‍റെ വീട്ടിലോ ?'

" എന്‍റെയല്ല ...സാറിന്‍റെ ..."

' എന്‍റെ വീടറിയുമോ അപ്പുവിന്?'

" കണ്ടിട്ടുണ്ട് ..പക്ഷെ അവനറിയും ... വാ ഞാന്‍ കൊണ്ടാക്കാം "

"വേണ്ട ..ഞാന്‍ പൊക്കോളാം" അവനെ ഫെസ് ചെയ്യുന്നതിനവള്‍ക്ക് ചെറിയ മടിയുണ്ടായിരുന്നു

' വേണ്ട ..ഇങ്ങോട്ട് എന്‍റെ കൂടെയല്ലേ വന്നെ ..അപ്പൊ ഞാന്‍ തന്നെ കൊണ്ട് പോയി വിടാം "

അപ്പു പാര്‍ക്കിങ്ങിലെക്കിറങ്ങിയപ്പോള്‍ ട്രീസയവിടെ നിന്നു ..കാര്‍ വരുന്നതും കാത്തിരുന്ന അവളുടെ അടുത്തൊരു ബൈക്ക് വന്നു നിന്നു

" കയറിക്കോ സാറേ "

" അയ്യോ ..ഇതിലെങ്ങനാ ഞാന്‍ ..വേണ്ട ..വേണ്ട ... ഞാന്‍ പൊക്കോളാം"

" കേറിക്കോ ..സാറേ ..എന്നോട് പിണക്കമായത് കൊണ്ടാണോ ? ഞാന്‍ സോറി പറഞ്ഞില്ലേ ?'

" ഹേയ്

💬 Comments

View all comments