0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.4K

.. കണ്ണിലെന്തോ പോയി ...അതാ .."ട്രീസ പെട്ടന്ന് സിങ്കിന് മേലെയുള്ള ടാപ്പില്‍ നിന്ന് വെള്ളമെടുത്തു മുഖം കഴുകി ... അപ്പോഴേക്കും ജെയ്മോന്‍ പഞ്ചസാരയും ചായപ്പൊടിയുമിട്ട് ചായ എടുത്തിരുന്നു ..

" കഴിക്കാനൊന്നും വാങ്ങിച്ചില്ലല്ലോടാ "

' ഞാന്‍ വാങ്ങിച്ചമ്മേ" ജെയ്മോന്‍ പാക്കറ്റ് പൊട്ടിച്ചു ജിലേബി പ്ലേറ്റില്‍ നിരത്തി

" നീയെന്നെ ഷുഗര്‍പേഷ്യന്റ് ആക്കുമോ ?' ജിലേബി പാതി കടിച്ചു തിന്നു കൊണ്ട് ട്രീസ പറഞ്ഞു

" ഇത്രേം വയസ് വരെ ജീവിച്ചില്ലേ ? ഇതൊക്കെ പോരെ ?'

" പോടാ ഒന്ന് ... നാല്‍പതു വയസൊരു വയസല്ല ... മാത്രമല്ല ..അങ്ങനെ നിന്നെ വിട്ടു ഞാനിപ്പോ പോകുന്നുമില്ല '

'ഡാ ...എന്നെ കണ്ടാല്‍ നാല്‍പതു വയസു തോന്നിക്കുമോ ?"

" ഹും ? എന്താ ഇപ്പൊ പ്രശ്നം ? സാധാരണ ഞങ്ങള് കോളേജ് പിള്ളേരൊക്കെയാ പ്രായം കൂടുതല്‍ തോന്നിക്കുമോ , മുഖത്ത് കുരുവുണ്ടോ ? മുടി ശെരിക്കാണോ എന്നൊക്കെ നോക്കുന്നെ ? അതും വല്ല ലൈനും വന്നു ചാടിയാല്‍ ..എന്താ മിസിസ് ട്രീസാ ടോമിന് വല്ല ലൈനും വന്നു ചാടിയോ ?'

ട്രീസയുടെ മുഖം വെളുത്തുവിളറി

" പോ ..ഡാ ..ഒന്ന്‍ ...ഞാന്‍ ..അത് പിന്നെ ചുമ്മാ " അവളവന്‍റെ നേരെ നിന്ന് മുഖം തിരിച്ചു

' സാരമില്ലന്നെ ... കൂടെ ജോലി ചെയ്യുന്ന വല്ല സാറന്‍മാരും ആണേല്‍ ആലോചിച്ചോ ... എനിക്ക് ഓക്കെ... അല്ലേലും ഒരു പുനര്‍വിവാഹമൊക്കെ കഴിക്കെണ്ട സമയം കഴിഞ്ഞു ..നമുക്കലോചിക്കാന്‍ അങ്ങനെ അരുമില്ലാത്തോണ്ട് എന്നോട് മാത്രം പറഞ്ഞാ പോരെ ...ആട്ടെ ആരാ ആള്

💬 Comments

View all comments