0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.5K

...

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''.

പിറ്റേന്ന് മഴയൊന്നും പെയ്തില്ല , ട്രീസ പോകുന്ന വഴി മിററിലൂടെ ആരെയോ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു

ആര്‍ക്കെഡിന്‍റെ പാര്‍ക്കിങ്ങില്‍ വണ്ടി വെച്ചപ്പോള്‍ അടുത്ത് അപ്പുവിന്‍റെ ബൈക്ക് ഇരിക്കുന്നത് കണ്ടു .. അവള്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് അവന്‍റെ കണ്ണാടിയില്‍ നോക്കി മുടി ശെരിയാക്കി , സാരിയും നേരേയാണോ എന്ന് നോക്കി നടന്നു .. പോകുന്ന വഴി ആ സീറ്റില്‍ അരുമയോടെയൊന്നു തഴുകാനും മറന്നില്ല ...

സ്റെപ് കയറുമ്പോള്‍ ട്രീസക്ക് അന്ധാളിപ്പായിരുന്നു..താനെന്താണ്‌ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ പെരുമാറുന്നതെന്ന് അവളോര്‍ത്തു ... കണ്ണാടിയിലൂടെ തിരിഞ്ഞു നോക്കുക .. എന്തിനാണ് താനവന്‍റെ സീറ്റില്‍ തൊട്ടത് ? ഹേ ... ഇത് ശെരിയാവില്ല ..ഇനിയങ്ങനെയൊന്നും ചിന്തിക്കുകയേ അരുത് .. ട്രീസ ആലോചിച്ചുറപ്പിച്ചു മുന്നോട്ടു നടന്നെങ്കിലും അപ്പുവിന്‍റെ ഷോറൂമിന്‍റെ മുന്നിലെത്തിയപ്പോള്‍ അവള്‍ക്ക് നോക്കാതിരിക്കാനായില്ല ...അവള്‍ കണ്ടു അവനെ .. കടും നീല ടിഷര്‍ട്ടും ഇട്ടവന്‍ കാഷില്‍ ഇരുന്നു കസ്റ്റമറുടെ മൊബൈലില്‍ പണിയുന്നത് ... ട്രീസ തന്‍റെ സാരിയിലേക്ക് നോക്കി ... അതും നീല കളര്‍ ..അവള്‍ മുന്താനിയില്‍ തെരൂപ്പിടിച്ചു നഖം കടിച്ചേന്തോ ആലോചിച്ചു ഓഫീസിലേക്ക് കയറി

അന്ന് ജയന്തി വന്നിട്ടുണ്ടായിരുന്നു .. അല്‍പം തിരക്കുണ്ടായിരുന്നത് കൊണ്ടവര്‍ക്ക് സംസാരിക്കാന്‍ പറ്റിയില്ല ... ഇനിയെന്തായാലും അങ്ങനെയൊന്നും ചിന്തിക്കരുതെന്നു ട്രീസ ഉറപ്പിച്ചിരുന്നു ..എന്നാല്‍ ഉച്ചയോടെ ആ തീരുമാനത്തിന് വ്യതിചലനം ഉണ്ടായി ...

ഉച്ചക്ക് ഊണും കഴിഞ്ഞു തങ്ങളുടെ സീറ്റിലിരുന്നു അല്‍പം വര്‍ത്തമാനം പറയുന്നത് പതിവാണ് രണ്ടാള്‍ക്കും ... അടുതത്തടുത്താണ് ഇരിക്കുന്നതെങ്കിലും ഇടക്ക് വര്‍ത്തമാനം ഉണ്ടെങ്കിലും അല്‍പം സമയം കിട്ടുന്നത് അപ്പൊഴാണല്ലോ ..തലേന്നത്തെ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ജയന്തിയുടെ

💬 Comments

View all comments