Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
കൊച്ചാന്നെ .."
" ഹേ ..ഞാന്‍ ചുമ്മാ ചോദിച്ചതാ ..'
" മം ..ഉറങ്ങാന്‍ ആയില്ലേ സാറെ ..മോന്‍ ഉറങ്ങിയോ ?'
" ഉറങ്ങി ... അവന്‍ നേരത്തെ കിടക്കും ... വെളുപ്പിനെ എഴുന്നേറ്റു പഠിക്കുന്ന ശീലമാ പണ്ടേ .."
' മോന്‍റെ വണ്ടിയേതാ?'
" അവനു വണ്ടിയില്ല ... ഒരെണ്ണം വാങ്ങണം ... അവന്‍റെ വണ്ടി കൊണ്ടാ ഞാന്‍ നടക്കുന്നെ .."
" ഓ .. നാളെ മോനെങ്ങോട്ടെങ്കിലും പോകാനുണ്ടോ ?'
" അറിയില്ല ...അവന്‍ കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പോകുന്നുണ്ട് ... വേറെയെങ്ങോട്ടുമില്ല ..എന്താ ചോദിച്ചേ ?'
" അല്ല ..വണ്ടി വേണേല്‍ മോന് കൊടുത്തേരെ ...ഞാന്‍ എന്തായാലും ആ സമയത്താ ...ഞാന്‍ ലിഫ്റ്റ് തന്നേക്കാം ..എനിക്കങ്ങനെ വലിയ ഭാവമൊന്നുമില്ല ..."
" ഉവ്വ ഉവ്വ ... മനസിലിരുപ്പ് മനസിലായി ..വേണ്ട വേണ്ടാ ... "
" എന്ത് മനസിലായി എന്ന് ..."
" ഹേ ഒന്നുമില്ല ...ഞാന്‍ കിടക്കാന്‍ പോകുവാ ... ഗുഡ് നൈറ്റ് .."
' അയ്യോ ...ഇത്ര പെട്ടന്നൊ ?'
" പെട്ടന്നൊ ..മണി പത്തരയായി ..."
" എങ്കില്‍ ഒകെ... ശുഭ രാത്രി ..നാളെ കാണാം ...ഈശ്വരാ മഴ പെയ്യണേ നാളേം .."
" പെയ്യൂല്ല മോനെ .മോന്‍ കിടന്നുറങ്ങിക്കോ .."
" ഹ്മം... അടുത്ത മഴക്കാലം വരെ ഓര്‍ക്കാനുള്ളതായി ..'
" എന്ത് ?"
" അല്ല ...പഞ്ഞികൊണ്ടുള്ള ഇടിയും ..പിന്നെ .."
" ഹ്മ്മം ...വേണ്ട വേണ്ട ..ബാക്കി കേള്‍ക്കണോന്നില്ല ." ട്രീസ നെറ്റ് ഓഫ് ചെയ്തു
💬 Comments
View all comments