0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.5K

പുറത്തേക്ക് പോയി .ട്രീസ ജയന്തിയെ വിളിച്ചു കാര്യം പറഞ്ഞിട്ട് , ഓഫീസില്‍ ലീവിന് പറയാന്‍ പറഞ്ഞിട്ട്, കാപ്പി കുടിച്ചിട്ട് മെഡിസിന്‍ കഴിച്ചിട്ട് വീണ്ടും കിടന്നു .

അര മണിക്കൂര്‍ കഴിഞ്ഞു കാണും , മൊബൈല്‍ ബെല്ലടിച്ചു .. അപ്പുവാണ് ..ട്രീസയെന്തോ ആലോചിച്ചിട്ട്‌ കോള്‍ കട്ട് ചെയ്തു ... വീണ്ടും വീണ്ടും ബെല്ലടിച്ചു കൊണ്ടേയിരുന്നു ... അവള്‍ നെറ്റ് ഓണാക്കി ... അപ്പുവിന്‍റെ കുറെ മെസ്സേജ് ഉണ്ട് ..തലേന്ന് രാത്രി രണ്ടു മണി വരെയും ..പിന്നെ ഇപ്പോള്‍ വരെയും ..ഹലോ .സാറെ ... എങ്ങനെയുണ്ട് ..വേദനയാണോ ...കോള്‍ എടുക്ക്എന്നിങ്ങനെ .. ലാസ്റ്റ് ഞാന്‍ അങ്ങോട്ട്‌ വരുവാ ...അത് കണ്ടപ്പോള്‍ ട്രീസ പെട്ടന്ന് അവനു റിപ്ലെ അയച്ചു .. ഓണ്‍ലൈന്‍ ഉണ്ടവന്‍

" കുഴപ്പമില്ല ..ചെറിയ വേദന ..."

" ഞാന്‍ അങ്ങോട്ട്‌ വരുവാ ... ആ ബെക്കറിയിലെത്തി,...ചായ കുടിച്ചിട്ട് ഇപ്പൊ വരും ..എന്തേലും വാങ്ങണോ ..കാപ്പി കുടിച്ചോ ?' പെട്ടന്ന് തന്നെ അവന്റെ മെസ്സേജ് തരിച്ചു വന്നു

" അയ്യോ ..ഇങ്ങോട്ട് വരണ്ട ..കുഴപ്പമൊന്നുമില്ല ... ഞാന്‍ കഴിച്ചു ..അപ്പു പൊക്കോ ..നാളെ കാണാം "

" ഇല്ല ..എനിക്ക് കാണണം.. ഞാന്‍ വരുവാ .."

" വേണ്ടപ്പു ..പറയുന്നത് കേള്‍ക്ക് ..മോന്‍ ചിലപ്പോള്‍ തിരിച്ചു വരും ...'

' ഞാന്‍ വന്നിട്ട് പെട്ടന്ന് പൊക്കോളാം ..ഞാന്‍ കാരണമല്ലേ വീണത് ..'

" ഹേ വേണ്ടാ ..."

" അതെന്നാ എന്നെ പേടിയാണോ ?'

" ഹ്മം ..."

" അതെന്നാ .."

" നീ വേണ്ടാത്തതൊക്കെ ചെയ്യും

💬 Comments

View all comments