Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
.. ഇല്ലാന്ന് പറഞ്ഞിട്ടിന്നലെ ..."
" ഇന്നലെ ?'
" ഇന്നലെ ...അത് ..ഉമ്മ തന്നില്ലേ ?'
" ഓ ..അതാണോ ....പണ്ട് ഞാന്‍ വീഴുമ്പോള്‍ അമ്മ എനിക്ക് മരുന്ന് വെച്ച് തന്നിട്ട് ഒരുമ്മ തരും ..അതോടെ വേദന ഒക്കെ മാറും .."
"ഹ ഹ ഹ ....അത് കുഞ്ഞി പിള്ളേര്‍ക്കല്ലേ അപ്പു ..ഞാനെന്താ കൊച്ചു കുട്ടിയാണോ ..ഹ ഹ ' ട്രീസക്ക് ചിരി വന്നുപോയി ...അവള്‍ തല്കാലത്തേക്ക് വേദന മറന്നു
" ഇന്നലെ കണ്ണടച്ച് വേദനയെടുക്കുന്ന കണ്ടപ്പോള്‍ കൊച്ചു കുട്ടിയെ പോലെ തോന്നി ..അതാ ഉമ്മ തന്നെ ..."
" അയ്യടാ ...ഹ്മം .ശെരി അത് കുഴപ്പമില്ല ..നീ പൊക്കോ ..നാളെ കാണാം ..."
" വേണ്ട ...ഞാന്‍ വരുവാ ..."
അപ്പോഴേക്കും ജയന്തിയുടെ കോള്‍ വന്നു ... എങ്ങനെയുണ്ടെന്നു അറിയാന്‍ .. സംസാരിച്ചതിന്‍റെ കൂട്ടത്തില്‍ ട്രീസ ജയന്തിയോട് അപ്പു വരുന്ന കാര്യം പറഞ്ഞു ..
" എടി നീയവനെ ഒന്ന് വിളിച്ചു പറ ..ഇന്നലെ അവന്‍ മരുന്ന് കൊണ്ട് വന്നു കൊടുത്തത് ജെയ്മോന്‍റെ കയ്യില്ലാ ... ഇന്നെങ്ങാനും അപ്പുവിനെ അവന്‍ കണ്ടാല്‍ ..ഒന്നുമില്ലെങ്കിലും ..എനിക്ക് പേടിയാ ജയേ ..നീയൊന്നു വിളിച്ചു പറ "
ജയ കോള്‍ കട്ടാക്കി പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു ..
" എടി അവനൊന്നു കണ്ടിട്ട് പൊക്കോളും .. അവന്‍ ഉച്ചക്കത്തെന് നിനക്കുള്ള ബിരിയാണിക്ക് വെയിറ്റ് ചെയ്യുവാ...സാരമില്ല .."
" എന്‍റെ ജയേ ..അവനെന്നെ കൊലക്ക് കൊടുക്കും ..നീ പറ .. ഞാനിവിടെ ഇല്ലാന്ന് .."
' നീയിങ്ങനെ പേടിച്ചാലോ...
💬 Comments
View all comments