Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
ഒരു കാര്യം ചെയ്യ് ... എന്‍റെ വീടില്ലേ ..അങ്ങോട്ട് നടന്നോ ... സ്കൂട്ടര്‍ ജെയ്മോന്‍ എടുത്തില്ലെങ്കില്‍ അതില്‍ പൊക്കോ .. അല്ലാതെ എന്നാ ചെയ്യാന്‍ ..കാമുകിയെ കാണാന്‍ കാമുകന് വരാതിരിക്കാന്‍ ആവുമോ ..ഞാന്‍ പറഞ്ഞാലൊന്നും അത് നില്‍ക്കില്ല മോളെ .." ജയ കോള്‍ കട്ട് ചെയ്തതും ട്രീസ ചാറ്റ് നോക്കി ...
" ഞാന്‍ വരും ..ഞാന്‍ വരും ..ഞാന്‍ വരും .' അവന്‍ ഊന്നി പറഞ്ഞത് കേട്ടപ്പോള്‍ ട്രീസക്ക് ദേഷ്യം വന്നു ...
അവള്‍ കതക് തുറന്നു നോക്കി .. മുറ്റത്തു സ്കൂട്ടര്‍ ഇരിപ്പുണ്ട് .. ഒരു കോട്ടന്‍ സാരിയയിരുന്നു അവള്‍ ഉടുത്തിരുന്നത് .. അകത്തു കയറി , മുടിയോന്നു മാടിയൊതുക്കി .റബര്‍ തോട്ടം കഴിഞ്ഞാല്‍ വീടെത്തും , നടക്കവുന്നതയുള്ളൂ എങ്കിലും വേദനയുള്ളതിനാല്‍ അവള്‍ വണ്ടിയെടുത്തു ജയയുടെ വീട്ടിലെത്തി .. ... ഒരു വശം പായല്‍ കയറി നശിച്ചു കിടക്കുന്ന വലിയ കുളമാണ് ... ട്രീസ പതിയെ സ്കൂട്ടര്‍ പുറകോട്ടു കൊണ്ട് പോയി വെച്ചിട്ട് , പുറകിലെ ഉത്തരത്തിന്‍റെ മുകളില്‍ നിന്ന് താക്കോല്‍ എടുത്തു മുന്‍ വാതില്‍ തുറന്നു ... പഴയൊരു വീട് ... അവര്‍ നേരത്തെ താമസിച്ചിരുന്നതാണ് ..പുതിയ വീട് വെച്ചപ്പോള്‍ അങ്ങോട്ട് മാറിയെങ്കിലും പഴയ ഫര്‍ണിച്ചരറുകളോ പാത്രങ്ങളോ ഒന്നും തന്നെ കൊണ്ട് പോയിട്ടില്ല ..
ട്രീസ മൊബൈല്‍ ഓഫ് ചെയ്തിട്ട് ആശ്വാസത്തോടെ ഒരു കട്ടിലില്‍ കയറി കിടന്നു .. അപ്പോഴാണ് ജെയ്മോന്‍ എങ്ങാനും വിളിച്ചാലോ എന്നോര്‍ത്തത് .. അവള്‍ പിന്നെയും ഓണ്‍ ചെയ്തതും അപ്പുവിന്‍റെ കോള്‍ വന്നു ..അവളതെടുത്തില്ല ..മൂന്നാല് പ്രാവശ്യം കൂടി
💬 Comments
View all comments