0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.4K

എന്തും ചെയ്യുകയുമുള്ളൂ ...!!!

' ഞാന്‍ കൂടണോ അമ്മെ ?'

ജെയ്മോന്‍ മണ്‍കലത്തില്‍ നിന്ന് ഗ്ലാസ്സില്‍ വെള്ളം മുക്കി കുടിച്ചു കൊണ്ട് ചോദിച്ചു

" ഹേ വേണ്ടടാ ...നീ പഠിച്ചോ "

ഡിഗ്രീ കഴിഞ്ഞു റിസള്‍ട്ടിനു വെയ്റ്റ് ചെയ്യുകയാണെങ്കിലും അവന്‍ അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ ചേര്‍ന്നിട്ടുണ്ട് .

പ്രാര്‍ത്ഥനയും ആഹാരവും കഴിഞ്ഞവര്‍ കിടന്നുറങ്ങി

ഒരു മാസം കഴിഞ്ഞു . ട്രീസക്ക് ജോലിയായി .

ഇന്‍കം ടാക്സ് വിഭാഗത്തില്‍ ആണ് ജോലിയായത്. പുതിയ ബില്‍ഡിങ്ങിന്‍റെ പണി നടക്കുന്നതിനാല്‍ ടൌണിലെ ഒരു ഷോപ്പിംഗ്‌ ആര്‍ക്കേഡില്‍ ആണ് ഇന്‍കം ടാക്സ് ഓഫീസ് താത്കാലികമായി പ്രവര്‍ത്തിച്ചു വരുന്നത് .

'ഞാന്‍ വരണോ അമ്മെ ..അമ്മക്ക് തന്നെ പോയ്ക്കൂടെ ... എന്നും ഞാന്‍ കൊണ്ട് പോയി വിടണ്ട കാര്യമൊന്നും ഇല്ലല്ലോ ... കൈനറ്റിക് എടുത്തോ .. എനിക്കിന്നെവിടെം പോകാനില്ല ."

രാവിലെ പള്ളിയില്‍ പോയി വന്നിട്ട് കാപ്പി കുടിക്കുവായിരുന്നു ട്രീസയും ജെയ്മോനും .

'വേണ്ട ..ഞാന്‍ ബസില്‍ പൊക്കോളാം...ആദ്യ ദിവസമല്ലേ ..ഒന്ന് കൊണ്ട് പോയി വിടാന്‍ പറഞ്ഞപ്പോ ..ഹ്മം ആയിക്കോട്ടെ " ട്രീസ ബാഗുമെടുത്ത്‌ പുറത്തേക്കിറങ്ങി

ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ട്രീസക്കാകെ ഭയമായിരുന്നു . ടോമിച്ചന്‍ മരിച്ചതില്‍ പിന്നെ അധികം പുറത്തിറങ്ങിയിട്ടില്ല . പള്ളിയില്‍ മാത്രം പോകും . പിന്നെ അടുത്തുള്ള ടെയ്ലറിംഗ് സാധനങ്ങള്‍ വാങ്ങുന്ന കടയിലും .

തിരക്കുള്ള ബസ് കണ്ടപ്പോഴേ അവളുടെ പാതി ജീവനും പോയി . കൈനറ്റിക് കൊണ്ട് വന്നാല്‍ മതിയാരുന്നു . പള്ളിയിലോക്കെ അത് കൊണ്ട് പോയിട്ടുണ്ടെങ്കിലും ടൌണിലേക്ക് ഒന്നും പോയിട്ടില്ല ആ ഭയം കൊണ്ടാണ് എടുക്കാത്തത്

ചെന്നതേ ട്രീസക്ക്

💬 Comments

View all comments