0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.4K

എല്ലാവരെയും പരിചയപ്പെടുന്ന കൂട്ടത്തില്‍ ഒരു ഫ്രണ്ടിനെ കിട്ടി .ജയന്തി . പരിചയപ്പെട്ടപ്പോള്‍ ആണ് ജയന്തി ട്രീസയുടെ തൊട്ടടുത്ത്‌ തന്നെയാണ് താമസമെന്ന് മനസിലായത് ..ജയന്തിയുടെ പഴയ വീട് ട്രീസയുടെ വീടിന്‍റെ പുറകിലായാണ് ..ഒരു തോട്ടം കഴിഞ്ഞാല്‍ ജയന്തിയുടെ വീട് .. പക്ഷെ ഇപ്പോളവര്‍ പുതിയ് വീട് വെച്ച് താമസം അങ്ങോട്ട്‌ മാറ്റി ..അതും അരകിലോമീറ്ററിനുള്ളില്‍ തന്നെ ... പറഞ്ഞു വന്ന കൂട്ടത്തില്‍ ഒരു പണ്ടൊരു പ്രാവശ്യം അവളുടെ അടുത്ത് തയ്ക്കാനും ചെന്നിട്ടുണ്ടത്രേ. ജയന്തിയെ കിട്ടിയതോടെ ട്രീസക്ക് പുതുജീവന്‍ ലഭിച്ച പോലെയായി

ഒഫീസിലാകെ പത്തു പതിനഞ്ചു സ്റ്റാഫോളം ഉണ്ട് .

ജയന്തിയുടെ അടുത്ത് തന്നെയാണ് ഇരിപ്പടമെന്നതിനാല്‍ ട്രീസക്ക് കംബ്യൂട്ടറില്‍ ഉള്ള പരിചയക്കുറവോക്കെ പെട്ടന്ന് പരിഹരിക്കാനായി

" ട്രീസ കംബ്യൂട്ടര്‍ പഠിച്ചതാണോ ?'

" കല്യാണം കഴിഞ്ഞു കുറച്ചു നാള്‍ പോയി .. കുറച്ചൊക്കെ അങ്ങനെയറിയാം"

" ഒരു മോനല്ലേ ഉള്ളൂ ട്രീസക്ക് ? "

" ഹ്മം ..അതെ ..അവന്‍ ഡിഗ്രി കഴിഞ്ഞു നില്‍ക്കുന്നു . അവന്‍റെ നിര്‍ബന്ധം കാരണമാ ഈ ജോലിക്ക് കേറിയേ .."

'ഹ്മം ... ട്രീസേ ..എനിക്കൊരു ചുരിദാര്‍ തയ്ക്കണം .. ഈയിടെ മൊത്തം സാരിയാക്കിയായിരുന്നു..അതാ ചുരിദാര്‍ തയ്ക്കാത്തെ... ഇനിയിപ്പോ ട്രീസക്ക് സമയം കാണുമോ തയ്ക്കാനോക്കെ?'

" ഹ്മം ..ഞങ്ങള് രണ്ടു പേരല്ലേ ഉള്ളൂ ..ഇഷ്ടം പോലെ സമയമുണ്ട് .. '

" എന്നാ ഞാന്‍ വിളിച്ചിട്ടിന്നു തന്നെ വരാം ..അടുത്ത ദിവസം ഒരു യാത്രയുണ്ട് നാളെയോ നാളെ കഴിഞ്ഞോ തയ്ച്ചു തരാന്‍ പറ്റുമോ ?. നമ്പര്‍ തന്നേക്ക്‌ "

" ട്രീസാ ..ഇതില്‍ വാട്സ്

💬 Comments

View all comments