0%

Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]

Author : Ruther Read All Parts 41K

വ്യാഴാഴ്ച വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ വീട്ടിലേക്ക് പോകുന്ന വഴി അടുത്തുള്ള സൂപ്പർമാർക്കറ്റിലേക്ക് കയറി.

എന്തെങ്കിലും നല്ല ഭക്ഷണം ഉണ്ടാക്കണമെന്ന് കുറച്ച് ദിവസമായി ആലോചിക്കുന്നുണ്ടായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ കൊണ്ട് എന്തെങ്കിലും ഒപ്പിക്കാമെന്ന് കരുതി പലതവണ മാറ്റിവെച്ചതായിരുന്നു.

അന്ന് എന്തായാലും ഉണ്ടാക്കണമെന്ന് തീരുമാനിച്ചു.

ഒരു ബാസ്കറ്റ് എടുത്ത് പതുക്കെ ഓരോ സാധനങ്ങളും എടുത്തുവെക്കുകയായിരുന്നു.

പച്ചക്കറി സെക്ഷനിൽ നിൽക്കുമ്പോഴാണ് മീനാക്ഷി എന്റെ അടുത്തേക്ക് വന്നത്.

“ഇവിടെ എന്താ?”

“സാധനം വാങ്ങാൻ വന്നതാ.”

“അത് കണ്ടു.”

അവൾ എന്റെ കയ്യിലിരുന്ന ബാസ്കറ്റിലേക്ക് നോക്കി.

“എന്താ ഉണ്ടാക്കുന്നേ?”

“എന്തെങ്കിലും ”

അവൾ ചിരിച്ചു.

“അതെന്താ സീക്രെട്ട് ആണോ ”

“സീക്രെട്ട് ഒന്നുമല്ല , അങ്ങനെ പ്രേത്യേകിച്ചു ഒന്നും മനസ്സിൽ ഇല്ല, അത്ര തന്നെ ”

അവൾ എന്റെ കൂടെ നടക്കാൻ തുടങ്ങി.

ഞാൻ പച്ചക്കറികൾ ഓരോന്നായി എടുത്ത് ബാസ്കറ്റിൽ ഇടുകയായിരുന്നു.

ഞാൻ ഓരോ സാധനങ്ങൾ എടുക്കുമ്പോഴും എന്തെടുക്കുന്നെന്ന് അവൾ നോക്കും.

“നിനക്ക് പാചകം ഇത്ര ഇഷ്ടമാണെന്ന് എനിക്ക് അറിയില്ലായിരുന്നു.”

“അതിന് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ ?”

“പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ചോദിച്ചത്.”

“ഇഷ്ടമാണ്.”

“എത്രത്തോളം?”

ഞാൻ ചിരിച്ചു.

“ഒരുപാട് ഇഷ്ടമാണ് , വെറുതെ ഭക്ഷണം ഉണ്ടാക്കുന്നത് പോലെയല്ല എനിക്ക്. എന്തെങ്കിലും പുതിയത് പരീക്ഷിക്കാൻ ഇഷ്ടമാണ്.”

അവൾ എന്റെ കൂടെ പതുക്കെ നടന്നു.

“എന്തൊക്കെയാണ് പരീക്ഷിച്ചിട്ടുള്ളത്?”

“ഒരുപാട്.”

“എല്ലാം നന്നായോ?”

“അതൊന്നും പറയണ്ട.”

അവൾ ചിരിച്ചു.

“അപ്പോൾ പാളിയിട്ടുണ്ടല്ലേ?”

“പാളിയിട്ടുണ്ട്.”

“എന്നിട്ടും വീണ്ടും ഉണ്ടാക്കുമോ?”

“അതല്ലേ രസം.”

ഞാൻ അടുത്ത ഷെൽഫിൽ നിന്ന് കുറച്ച് സാധനങ്ങൾ എടുത്തു.

“ആദ്യമായിട്ട് ഒരു പുതിയ റെസിപ്പി

💬 Comments

View all comments