Chapter Title : മഴയോർമ്മ 3 [OLIVER DUST] [നീലക്കുറിഞ്ഞി പൂക്കുമ്പോൾ]
കുറവ്. ഇപ്പോൾ അവൾക്ക് അവന്റെ മധുരം അറിയാം.
"ഗുഡ് മോർണിംഗ്, ഭർത്താവേ."
"ഗുഡ് മോർണിംഗ്, ഭാര്യേ."
അവൻ അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു. "ഇന്ന് ദോശ കരിഞ്ഞോ?"
"ഇല്ല. ഇന്ന് ഞാൻ ശ്രദ്ധിച്ചു."
"ചെ, നിരാശ."
"ഓ!" അവൾ തിരിഞ്ഞ് അവന്റെ കവിളിൽ നുള്ളി. "നിനക്ക് കരിഞ്ഞ ദോശയാണ് ഇഷ്ടം അല്ലേ?"
"നീ ഉണ്ടാക്കുന്നതെന്തും ഇഷ്ടമാ."
ഗോപാലൻ ചേട്ടൻ കഫേയുടെ വാതിൽ തുറന്ന് കയറി വന്നു, പതിവ് പോലെ പത്രവും കുടയുമായി. രണ്ടുപേരെയും നോക്കി, ചിരിച്ചു, മൂലയിലെ കസേരയിൽ ഇരുന്നു.
"മീരക്കുട്ടീ, എന്റെ ചായ!"
"ഇതാ ചേട്ടാ, ഇഞ്ചി ഏലക്ക, മധുരം കുറവ്!"
അർജുൻ ലാപ്ടോപ്പുമായി തന്റെ മൂലയിൽ ഇരുന്നു. ജനലിനപ്പുറം തേയിലക്കുന്നുകൾ മഞ്ഞിൽ ഉണരുന്നു. മുകളിൽ ദൂരെ ഒരു കുന്നിൽ, ഏതോ ഒരിടത്ത്, ആരും ശ്രദ്ധിക്കാതെ ഒരു ചെടി ആദ്യത്തെ നീല മൊട്ട് വിടർത്തുന്നു. നീലക്കുറിഞ്ഞി പന്ത്രണ്ട് വർഷം കൂടുമ്പോഴാണ് പൂക്കുന്നത് എന്ന് ഗോപാലൻ ചേട്ടൻ അന്ന് പറഞ്ഞിരുന്നു. പക്ഷേ ഇവിടെ, ഈ വീട്ടിൽ, എല്ലാ ദിവസവും ഒരു പൂക്കാലമായിരുന്നു.
മീര ഒരു കപ്പ് ചായ കൊണ്ടുവന്ന് അവന്റെ മുന്നിൽ വെച്ചു. പോകുമ്പോൾ അവന്റെ കഴുത്തിൽ ഒരു ചെറിയ ഉമ്മ.
"ജോലി ചെയ്യ്, ദുബായ്ക്കാരാ."
"ഇപ്പോൾ ഞാൻ മൂന്നാർക്കാരനാ."
"ഓഹോ?" അവൾ പുരികം പൊക്കി. "അതിന് ഒരു പരീക്ഷ ഉണ്ട്. ഒരു ദിവസം മഴയത്ത് ഒരു കുടയിൽ ഒരുമിച്ച് ഒരു കിലോമീറ്റർ നടക്കണം."
"ഇന്ന് തന്നെ?"
"ഇന്ന് മഴ പെയ്താൽ."
അവൻ ജനലിലേക്ക് നോക്കി. അകലെ ഒരു കറുത്ത മേഘം കുന്നിന് മുകളിൽ കൂടി വരുന്നു.
💬 Comments
View all comments