Chapter Title : പാതി വീട്, പാതി ഹൃദയം [OLIVER DUST]
# മഴയോർമ്മ: ഭാഗം 2
**പാതി വീട്, പാതി ഹൃദയം**
രാവിലെ കണ്ണ് തുറന്നപ്പോൾ അർജുന്റെ നെഞ്ചിൽ ഒരു ഭാരം ഉണ്ടായിരുന്നു. നല്ല ഭാരം. നോക്കുമ്പോൾ മീര അവന്റെ നെഞ്ചത്ത് കമിഴ്ന്ന് കിടന്ന് ഉറങ്ങുകയാണ്. വായ ചെറുതായി തുറന്ന്, മുടി മുഴുവൻ മുഖത്ത്. ഒരു കൈ അവന്റെ കഴുത്തിൽ ചുറ്റി.
അവൻ അനങ്ങാതെ കിടന്നു. ഇവൾ ഇങ്ങനെ ഉറങ്ങുന്നത് കാണാൻ ഇത്ര രസമാണെന്ന് ഇന്നലെ വരെ അറിഞ്ഞില്ലല്ലോ എന്ന് ഓർത്തു. ജനലിലൂടെ വന്ന വെളിച്ചം അവളുടെ തോളിൽ വീണു കിടക്കുന്നു. അവൻ വിരൽ കൊണ്ട് ആ തോളിൽ ഒന്ന് തൊട്ടു, പതുക്കെ.
"തൊട്ട് തൊട്ട് ഉണർത്തണ്ട," അവൾ കണ്ണ് തുറക്കാതെ പറഞ്ഞു. "ഞാൻ ഉണർന്നിട്ട് കുറച്ച് നേരമായി."
"എന്നിട്ടാണോ ഉറക്കം അഭിനയിച്ചത്?"
"നിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ." അവൾ കണ്ണ് തുറന്നു. "ഇന്നലെ മുതൽ ഇത് എനിക്ക് ഇഷ്ടമുള്ള ശബ്ദമാ."
അർജുൻ അവളെ ഒന്ന് മുറുക്കി പിടിച്ചു. "ഗുഡ് മോർണിംഗ്, ബുക്ക് കഫേക്കാരീ."
"ഗുഡ് മോർണിംഗ്, ദുബായ്ക്കാരാ." അവൾ അവന്റെ താടിയിൽ ഒരു കടി കൊടുത്തു. "എടാ, നീ പറഞ്ഞത് ഓർമ്മയുണ്ടോ? ലീവ് നീട്ടുന്ന കാര്യം?"
"ഉണ്ട്. ഇന്ന് തന്നെ വിളിക്കാം."
"ഇപ്പോഴോ?"
"ഇപ്പോൾ തന്നെ. ഇല്ലെങ്കിൽ ഞാൻ ഇത് വീണ്ടും ആലോചിച്ച് പേടിക്കും."
അവൻ ഫോൺ എടുത്ത് ബോസിനെ വിളിച്ചു. മീര അവന്റെ അടുത്ത് കമിഴ്ന്ന് കിടന്ന് താടിക്ക് കൈ കൊടുത്ത് ശ്രദ്ധിച്ച് കേട്ടു. അവൻ "അതേ സർ, ഫാമിലി മാറ്റർ ആണ്... ഇല്ല, വർക്ക് ഫ്രം ഹോം ചെയ്യാം... ഒരു മാസം... താങ്ക് യു സർ"
💬 Comments
View all comments