0%

Chapter Title : മഴയോർമ്മ 3 [OLIVER DUST] [നീലക്കുറിഞ്ഞി പൂക്കുമ്പോൾ]

Author : OLIVER DUSK Read All Parts 7.8K

# മഴയോർമ്മ: ഭാഗം 3

**നീലക്കുറിഞ്ഞി പൂക്കുമ്പോൾ**

ബാൽക്കണിയിൽ നിന്ന് തിരിച്ചു വന്ന് കിടന്നിട്ടും അർജുന് ഉറക്കം വന്നില്ല. പുലർച്ചെ നാല് മണി ആയപ്പോഴേക്കും അവൻ ഒരു കാര്യം ഉറപ്പിച്ചിരുന്നു. ഇത്രയും കാലം ഭാരമായി തോന്നിയ ഒരു തീരുമാനം, ഒറ്റ രാത്രി കൊണ്ട് വല്ലാതെ ലളിതമായി മാറി.

മീര ഉണർന്നപ്പോൾ അവൻ ജനലിനടുത്ത് ഇരിക്കുകയായിരുന്നു. കയ്യിൽ അച്ഛൻ തന്ന ആ പഴയ പേന.

"എന്താടാ, കോഴി കൂവുന്നതിന് മുമ്പേ എണീറ്റോ?" അവൾ കണ്ണ് തിരുമ്മി ചോദിച്ചു.

"ഉറങ്ങിയില്ല."

"അയ്യോ, അതെന്താ?" അവൾ ചാടി എഴുന്നേറ്റ് അവന്റെ അടുത്ത് വന്നിരുന്നു. "എന്റെ കൂർക്കംവലി ആണോ?"

"നീ കൂർക്കം വലിക്കില്ല. ചെറുതായി പാട്ട് പാടും. ഉറക്കത്തിൽ."

"ഞാനോ? ഒരിക്കലുമില്ല!"

"ഉണ്ട്. ആ പഴയ പാട്ട്. ഇന്നലെ രാത്രിയും."

അവൾ ചുണ്ട് കടിച്ച് ചിരിച്ചു. "ശരി, ശരി. കാര്യം പറ. ആ ഫോൺ വിളിയെ പറ്റിയല്ലേ?"

അർജുൻ അവളെ നോക്കി. "നീ ഉണർന്നിരുന്നോ?"

"കുറച്ച് കേട്ടു. സിംഗപ്പൂർ എന്ന്." അവൾ അവന്റെ കയ്യിൽ വിരൽ കോർത്തു. "അർജുൻ, ഒരു കാര്യം പറയട്ടെ? നിനക്ക് പോകണമെങ്കിൽ പോണം. ഞാൻ ഇവിടെ ഉണ്ടാകും. ഫോൺ ഉണ്ടല്ലോ. വിമാനം ഉണ്ടല്ലോ. എന്റെ കാര്യം ഓർത്ത് നീ..."

"മീര."

"ഉം?"

"ഞാൻ പോകുന്നില്ല."

അവൾ ഒരു നിമിഷം അനങ്ങാതിരുന്നു. "ഇത്ര വേഗം? നീ ഒന്ന് ആലോചിക്ക്. രണ്ട് ദിവസം ഉണ്ടല്ലോ."

"ആലോചിച്ചു. ഇന്നലെ രാത്രി മുഴുവൻ ആലോചിച്ചു." അവൻ ചിരിച്ചു. "ഒരു കാര്യം മനസ്സിലായി. സിംഗപ്പൂരിൽ ഫ്ലാറ്റ് ഉണ്ട്, ശമ്പളം ഉണ്ട്. പക്ഷേ രാവിലെ എഴുന്നേൽക്കുമ്പോൾ ആ

💬 Comments

View all comments