0%

Chapter Title : മഴയോർമ്മ 3 [OLIVER DUST] [നീലക്കുറിഞ്ഞി പൂക്കുമ്പോൾ]

Author : OLIVER DUSK Read All Parts 8.4K

"ഇന്നത്തെ പ്രഭാത ചുംബനം. ഇന്ന് നീ തന്നിട്ടില്ല."

മീര പൊട്ടിച്ചിരിച്ചു. "ദൈവമേ, ഇത്രയും ആർത്തിയുള്ള ഒരു മനുഷ്യൻ!" പക്ഷേ അവൾ അത് കൊടുത്തു. പതുക്കെ, വളരെ പതുക്കെ. മഴ ജനലിൽ താളം പിടിച്ചു.

❖

"ബോർഡ് വേണം എന്ന് നീ അന്ന് പറഞ്ഞില്ലേ?" ഉച്ചയ്ക്ക് മീര ഒരു വലിയ മരപ്പലകയും പെയിന്റ് ടിന്നുകളുമായി വന്ന് പറഞ്ഞു. "ഞാൻ ഗോപാലൻ ചേട്ടന്റെ മകന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു. ഇന്ന് നമ്മൾ ഇത് ഉണ്ടാക്കും."

"എന്ത് പേര് എഴുതും?"

അവൾ ഒരു നിമിഷം ആലോചിച്ചു. "നീലക്കുറിഞ്ഞി ബുക്ക് കഫേ. അച്ഛന് വേണ്ടി."

അർജുൻ ഒന്നും പറഞ്ഞില്ല. പകരം അവളുടെ കയ്യിൽ നിന്ന് ബ്രഷ് വാങ്ങി, നീല പെയിന്റിൽ മുക്കി, അവളുടെ മൂക്കിന്റെ തുമ്പത്ത് ഒരു കുത്ത് കൊടുത്തു.

"അർജുൻ!"

"നീല മൂക്കുള്ള മീര. ഇതാ നമ്മുടെ ലോഗോ."

"നിന്നെ ഞാൻ..." അവൾ പെയിന്റ് ടിൻ പിടിച്ച് അവന്റെ പിന്നാലെ ഓടി. മുറ്റത്ത് ഒരു കുട്ടിക്കളി. ഗോപാലൻ ചേട്ടൻ ചായ കപ്പുമായി വരാന്തയിൽ ഇരുന്ന് നോക്കി.

"ഇതാണോ ഈ ബോർഡ് എഴുത്ത്? ഞാൻ വിചാരിച്ചു രണ്ടുപേരും കൂടി ജോലി ചെയ്യുകയാണെന്ന്!"

"ചേട്ടാ, ഇത് ടീം ബിൽഡിംഗാ!" അർജുൻ വിളിച്ചു പറഞ്ഞു.

അവസാനം ബോർഡ് ഉണ്ടാക്കി തീർന്നപ്പോൾ ഇരുവരുടെയും ദേഹത്ത് നീലയും വെള്ളയും കലർന്ന പെയിന്റ് തെറിച്ചിരുന്നു. ബോർഡിൽ അക്ഷരങ്ങൾ അല്പം ചരിഞ്ഞായിരുന്നു. പക്ഷേ അടിയിൽ മീര ചെറുതായി ഒരു വരി കൂടി എഴുതി:

*"ഇവിടെ ചായയ്ക്ക് ഒപ്പം കഥകളും കിട്ടും."*

"ഇത് ലോകത്തിലെ ഏറ്റവും നല്ല ബോർഡ്," അർജുൻ പറഞ്ഞു.

"ഏറ്റവും

💬 Comments

View all comments